തിരുവനന്തപുരം: കാപ്പ നിയമം ചുമത്തിയ ഗുണ്ടാ നേതാവ് അറസ്റ്റിൽ. നെടുമങ്ങാട് കരിപ്പൂര് വില്ലേജിൽ പുലിപ്പാറ തേവരുകുഴി ലക്ഷംവീട്ടിലെ ഷാനവാസിനെയാണ് പോലീസ് കാപ്പ നിയമം ചുമത്തി അറസ്റ്റ് ചെയ്തത്. ഇയാളുടെ പേരിൽ നെടുമങ്ങാട് സ്റ്റേഷൻ പരിധിയിൽ മാത്രം പതിനാലിലധികം കേസുണ്ട്.
കഴിഞ്ഞ മാസം അതായത് ഡിസംബർ 24 ന് റേഞ്ച് ഡെപ്യൂട്ടി ഐജി നിശാന്തിനിയാണ് കാപ്പാ നിയമം ചുമത്തി ഷാനവാസിനെ നാടുകടത്തിയത്. നെടുമങ്ങാട് ഡിവൈഎസ്പി സ്റ്റുവർട്ട് കീലറിന്റെ നിർദ്ദേശ പ്രകാരം നെടുമങ്ങാട് പോലീസ് ഇൻസ്പെക്ടർ സതീഷ്കുമാർ , എസ്ഐ മാരായ ശ്രീനാഥ്, റോജോമോൻ സിപിഒ മാരായ അനൂപ്, ഉണ്ണികൃഷ്ണൻ, അഖിൽ എന്നിവരടങ്ങിയ സംഘമായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റു ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്തു.
ബൈക്കിലെത്തി ലോട്ടറി വാങ്ങി മുങ്ങും; നിർദ്ധന ലോട്ടറി തൊഴിലാളികൾക്ക് ദുരിതം
റാന്നി ബൈപ്പാസിലെ വനിതകളായ ലോട്ടറി വില്പനക്കാർക്ക് തൊഴിലെടുത്തും ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ്. വീടു പുലർത്താൻ ലോട്ടറിയുമായി ഇറങ്ങിയ ഇവരും പറ്റിക്കപ്പെടുന്നു. ഇരുചക്ര വാഹനങ്ങളിൽ എത്തുന്ന ആളുകൾ ലോട്ടറിയും പണവും അപഹരിക്കുന്നത് പതിവായിരിക്കുന്നത്.
ഹെൽമറ്റ് ധരിച്ച് എത്തി ലോട്ടറി വാങ്ങാനെന്ന വ്യാജേന ഇവരുടെ കൈയ്യിലുള്ള ലോട്ടറികൾ വാങ്ങി അതിവേഗം ബൈക്കിൽ കടക്കുന്ന വരാണ് ഒരു കൂട്ടർ. കുറച്ച് ദൂരം പിന്നാലെയോടി തളർന്ന ശരീരവും നിറഞ്ഞ കണ്ണുകളുമായി ഇവർ വീട്ടിലേക്ക് മടങ്ങും.പല തവണ പോലീസിൽ പരാതിപെട്ടിട്ടും തെളിവില്ലാത്തതിനാൽ അന്വേഷണം നിലക്കുന്നതാണ് സാഹചര്യം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...