Crime News: മദ്യപിച്ചെത്തിയ പിതാവ് മകനെ വെട്ടിപ്പരിക്കേൽപ്പിച്ചു; തലയിൽ വെട്ടേറ്റ പതിനാറുകാരൻ ചികിത്സയിൽ

Crime news Idukki: ആനച്ചാല്‍ മുതുവാന്‍കുടി സ്വദേശി ഷിനോജാണ് ആക്രമണം നടത്തിയത്. മദ്യപിച്ചെത്തിയ ഇയാള്‍ ആക്രമണം നടത്തുകയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Aug 10, 2023, 05:15 PM IST
  • അക്രമം തടയാനെത്തിയ പതിനാറുകാരന്റെ മാതാവിനും സഹോദരിക്കും പരിക്കേറ്റിട്ടുണ്ട്
  • ഇവരും ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു
  • ആക്രമണം നടത്തിയ സിനോജിനെ വെള്ളത്തൂവല്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു
Crime News: മദ്യപിച്ചെത്തിയ പിതാവ് മകനെ വെട്ടിപ്പരിക്കേൽപ്പിച്ചു; തലയിൽ വെട്ടേറ്റ പതിനാറുകാരൻ ചികിത്സയിൽ

ഇടുക്കി: മദ്യപിച്ചെത്തിയ അച്ചന്‍ മകനെ വെട്ടി പരിക്കേല്‍പ്പിച്ചു. ആനച്ചാല്‍ മുതുവാന്‍കുടിയിലാണ് സംഭവം നടന്നത്. പിതാവിന്റെ ആക്രമണത്തില്‍ പരിക്കേറ്റ പതിനാറുകാരനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം നടന്നത്. ആനച്ചാല്‍ മുതുവാന്‍കുടി സ്വദേശി ഷിനോജാണ് ആക്രമണം നടത്തിയത്.

മദ്യപിച്ചെത്തിയ ഇയാള്‍ ആക്രമണം നടത്തുകയായിരുന്നു. പിതാവ് സ്ഥിരം മദ്യപിച്ച് വീട്ടിലെത്തി ബഹളം ഉണ്ടാക്കുന്നത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുള്ള വൈരാഗ്യമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് സൂചന. തലക്ക് പരിക്കേറ്റ പതിനാറുകാരനെ ആദ്യം അടിമാലി താലൂക്കാശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്കും മാറ്റി.

അക്രമം തടയാനെത്തിയ പതിനാറുകാരന്റെ മാതാവിനും സഹോദരിക്കും പരിക്കേറ്റിട്ടുണ്ട്. ഇവരും ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ആക്രമണം നടത്തിയ സിനോജിനെ വെള്ളത്തൂവല്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. സംഭവത്തിൽ തുടര്‍ നടപടി സ്വീകരിക്കുമെന്ന് വെള്ളത്തൂവല്‍ പോലീസ് അറിയിച്ചു.

കൊച്ചിയിൽ ഹോട്ടലിൽ യുവതി കുത്തേറ്റു മരിച്ചു; സുഹൃത്ത് അറസ്റ്റിൽ

കൊച്ചി: നഗരമധ്യത്തിലെ ഹോട്ടല്‍ മുറിയിൽ യുവതിയെ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. യുവതിയുടെ ഒപ്പമുണ്ടായിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.  ഇന്നലെ രാത്രി 10 മണിയോടെ കലൂർ പൊറ്റക്കുഴി ഭാഗത്തെ ഹോട്ടലിലാണ് സംഭവം നടന്നത്. ചങ്ങനാശേരി സ്വദേശിനി രേഷ്മ (27) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിയുടെ സുഹൃത്തും ഹോട്ടലിലെ കെയർടേക്കറുമായ കോഴിക്കോട് ബാലുശേരി സ്വദേശി നൗഷീദിനെ പോലീസ് അറസ്റ്റു ചെയ്തു.  ഇയാളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

രേഷ്മയ്ക്ക് കഴുത്തിന് പുറകിലാണ് കുത്തേറ്റതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.  ഇരുവരും തമ്മിൽ രാത്രി വാക്കുതർക്കമുണ്ടായെന്നും ഇതിനെ തുടർന്ന് നൗഷാദ് യുവതിയെ കത്തികൊണ്ട് കുത്തിയെന്നുമാണ് പോലീസ് പറയുന്നത്.  യുവതിയുടെ കരച്ചിൽ കേട്ട് അടുത്തുള്ളവർ പോലീസിനെ അറിയിച്ചുവെങ്കിലും പോലീസ് എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. രേഷ്മ എറണാകുളത്ത് ലാബ് അറ്റന്‍ഡര്‍ ആയി ജോലി നോക്കുന്നുവെന്നാണ് വിവരം.

നൗഷീദ് ഹോട്ടലില്‍ കെയര്‍ ടേക്കറായി ജോലി ചെയ്യുകയാണ്. രേഷ്മ ഈ ഹോട്ടലിൽ എപ്പോഴാണ് എത്തിയതെന്ന കാര്യത്തിൽ നൗഷീദ് പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകുന്നതെന്നാണ് പോലീസ് പറയുന്നത്. സമൂഹ മാധ്യമത്തിലൂടെ രേഷ്മയുമായി മൂന്ന് വര്‍ഷത്തിലേറെയായി അടുപ്പമുണ്ടെന്നും രണ്ടു ദിവസമായി അവർ തന്റെ കൂടെയുണ്ടെന്നുമാണ് നൗഷീദ് ആദ്യം പോലീസിനോട് പറഞ്ഞത്. പിന്നീട് ബുധനാഴ്ചയാണ് രേഷ്മ വന്നതെന്ന് മാറ്റിപ്പറഞ്ഞതായും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. രേഷ്മയുടെ മൃതദേഹം രാത്രിതന്നെ  ആശുപത്രിയിലേക്ക് മാറ്റി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News