അഭിഭാഷകയെ ജഡ്ജി കയറിപിടിച്ചെന്ന് പരാതി; ജില്ല ജഡ്ജിയെ പാലയിലേക്ക് സ്ഥലം മാറ്റി

Kavaratti District Court Issue : ജസ്റ്റിസ് അനിൽകുമാർ അഭിഭാഷകയെ തന്റെ ചേംബറിലേക്ക് വിളിച്ച് വരുത്തി കയറി പിടിക്കുകയായിരുന്നു  

Written by - Zee Malayalam News Desk | Last Updated : Mar 28, 2023, 09:02 PM IST
  • ജില്ല ജഡ്ജി അനിൽ കുമാറിനെതിരെയാണ് പരാതി
  • കവരത്തി ജില്ല ജഡ്ജിയാണ് അനിൽകുമാർ
  • യുവ അഭിഭാഷകയെ തന്റെ ചേംബറിലേക്ക് വിളിച്ചു വരുത്തിയാണ് ജഡ്ജി കയറിപിടിച്ചത്
അഭിഭാഷകയെ ജഡ്ജി കയറിപിടിച്ചെന്ന് പരാതി; ജില്ല ജഡ്ജിയെ പാലയിലേക്ക് സ്ഥലം മാറ്റി

കൊച്ചി : ജില്ല ജഡ്ജി അഭിഭാഷകയെ കയറിപിടിച്ചെന്ന് പരാതി. കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപിലെ കവരത്തി ജില്ല ജഡ്ജി കെ.അനിൽകുമാറിനെതിരെയാണ് പരാതി. ഇതെ തുടർന്ന് ജഡ്ജിയെ പാലയിലേക്ക് സ്ഥലമാറ്റി. ജഡ്ജി ചേംബറിൽ വെച്ചാണ് കടന്നുപിടിച്ചതെന്ന് ലക്ഷദ്വീപിൽ നിന്നുമുള്ള യുവ അഭിഭാഷക പരാതിപ്പെട്ടിരിക്കുന്നത്. പാലായിലെ മോട്ടോ വാഹന വകുപ്പിന്റെ നഷ്ടപരിഹാര ട്രൈബ്യൂണൽ ജഡ്ജിയായിട്ടാണ് അനിൽകുമാറിനെ സ്ഥലമാറ്റിയിരിക്കുന്നത്.

സംഭവത്തിൽ മാർച്ച് 11ന് ഹൈക്കോടതി രജിസ്ട്രാർ ജനറലിന് അഭിഭാഷക പരാതി നൽകിയിരുന്നു. എന്നാൽ ഹൈക്കോടതി രജിസ്ട്രാറുടെ ഭാഗത്ത് നിന്നും നടപടിയൊന്നും ഉണ്ടായിട്ടില്ലയെന്ന് അഭിഭാഷക ആരോപിച്ചു. കയറിപിടിച്ച സംഭവം പുറത്ത് പറയാതിരുന്നാൽ കേസിൽ അനുകൂല വിധികൾ നൽകാമെന്ന് ജഡ്ജി വാഗ്ദാനം ചെയ്തതായി അഭിഭാഷക.

ALSO READ : Crime News: നടുറോഡില്‍ അടിയുണ്ടാക്കി, ഓട്ടോ ഡ്രൈവറുടെ കയ്യും തല്ലിയൊടിച്ചു; കൊല്ലത്ത് യുവതി അറസ്റ്റില്‍

ജസ്റ്റിസ് അനിൽകുമാർ തന്നെ തന്റെ ചേംബറിലേക്ക് വിളിച്ചു വരുത്തി കയറി പിടിക്കുകയായിരുന്നു. ജഡ്ജിയുടെ ഭാഗത്ത് നിന്നുമുണ്ടായ അതിക്രമം തനിക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയെന്ന് അഭിഭാഷക തന്റെ പരാതിയിൽ പറുന്നു. 

സംഭവത്തിൽ രജിസട്രാർ ജനറലുമായി ലക്ഷദ്വീപ് ബാർ അസോസിയേഷൻ ഭാരവാഹികൾ ചർച്ച നടത്തിയിരുന്നു. വിഷയത്തിൽ രജിസ്ട്രാറുടെ ഭാഗത്ത് നിന്നും നടപടിയുണ്ടായില്ലെങ്കിൽ നിയമപരമായി മുന്നോട്ട് പോകുമെന്ന് ബാർ അസോസിയേഷൻ ഭാരവാഹികൾ മുന്നറിയിപ്പ് നൽകി. ഇതിന് പിന്നാലെയാണ് ജില്ല ജഡ്ജിയെ പാലായിലേക്ക് സ്ഥലം മാറ്റിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News