Crime News: ആലപ്പുഴയിൽ ഭിന്നശേഷിക്കാരിയെ ബലാത്സംഗം ചെയ്ത പ്രതി പിടിയിൽ

Crime News: വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന ഭിന്നശേഷിക്കാരിയായ യുവതിയെ പ്രണവ് തടഞ്ഞുനിർത്തുകയും വാ പൊത്തിയശേഷം യുവതിയെ പിടിച്ചു വലിച്ചിഴച്ച് സ്വന്തം വീട്ടിലെത്തിക്കുകയുമായിരുന്നു

Written by - Zee Malayalam News Desk | Last Updated : Jan 27, 2023, 08:08 AM IST
  • ഭിന്നശേഷിക്കാരിയെ ബലാത്സംഗം ചെയ്ത പ്രതി പിടിയിൽ
  • ആലപ്പുഴ നൂറനാട് സ്വദേശിയായ പ്രണവിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്
  • അവശയായ യുവതിയെ മാവേലിക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്
Crime News: ആലപ്പുഴയിൽ ഭിന്നശേഷിക്കാരിയെ ബലാത്സംഗം ചെയ്ത പ്രതി പിടിയിൽ

ആലപ്പുഴ: നൂറനാട് ഭിന്നശേഷിക്കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാൽസംഗം ചെയ്ത കേസിലെ പ്രതി പിടിയിൽ.  ആലപ്പുഴ നൂറനാട് സ്വദേശിയായ 27 കാരനായ പ്രണവിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്.  അവശയായ യുവതിയെ മാവേലിക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വൈകുന്നേരം ആറരയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Also Read: Crime News: ലഹരിമരുന്നുമായി ഗർഭിണിയായ യുവതിയടക്കം മൂന്ന് പേർ പിടിയിൽ

വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന ഭിന്നശേഷിക്കാരിയായ യുവതിയെ പ്രണവ് തടഞ്ഞുനിർത്തുകയും വാ പൊത്തിയശേഷം യുവതിയെ പിടിച്ചു വലിച്ചിഴച്ച് സ്വന്തം വീട്ടിലെത്തിക്കുകയുമായിരുന്നു. തുടർന്ന് ക്രൂരമായി ബലാൽസംഗം ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. റോഡിൽ വച്ചുണ്ടായ പിടിവലിക്കിടയിൽ യുവതിയുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണും പാത്രങ്ങളും റോഡിൽ തെറിച്ച് വീണിരുന്നു.  ഇതുകണ്ട നാട്ടുകാർ ഉടൻ തന്നെ യുവതിയുടെ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു.

Also Read: Guru Uday 2023: വ്യാഴത്തിന്റെ ഉദയം ഈ രാശിക്കാരുടെ ഭാഗ്യം തെളിയിക്കും! ലഭിക്കും ബമ്പർ നേട്ടങ്ങൾ 

തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് യുവതിയെ അവശനിലയിൽ കണ്ടെത്തിയത്.  ശരീരമാസകലം മുറിവേറ്റ യുവതിയെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് ആശുപതിയിൽ പ്രവേശിപ്പിക്കുകയും വിവരം നൂറനാട് പോലീസിനെ അറിയിക്കുകയും ചെയ്തു. സംഭവ ശേഷം ഒളിവിൽ പോയ പ്രണവിനെ വ്യാപക തിരച്ചിലിനൊടുവിൽ സാഹസികമായാണ് പോലീസ് പിടികൂടുകയായിരുന്നു.  പ്രതി ലഹരി മരുന്നിന് അടിമയാണെന്നും സംഭവ സമയം പ്രതി അമിതമായി ലഹരി ഉപയോഗിച്ചിരുന്നതായി സമ്മതിച്ചതായും പോലീസ് പറഞ്ഞു.  ഇയാളുടെ ഉപദ്രവം ഭയന്ന് സ്വന്തം മാതാവും സഹോദരനും മാറി താമസിക്കുകയാനിന്നും പോലീസ് വ്യക്തമാക്കി.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News