Monson Mavunkal : മോൻസൺ മാവുങ്കലിനെതിരായ കേസ് അട്ടിമറിക്കാൻ ഐജി ശ്രമിച്ചതായി ഡിജിപി റിപ്പോർട്ട്

 മോൻസൺ മാവുങ്കലിന്റെ മ്യൂസിയത്തിന് കേരള പൊലീസ് സംരക്ഷണം നൽകിയെന്ന കേസിലാണ് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് (Anil Kanth) ഹൈക്കോടതിയിൽ (Highcourt)റിപ്പോർട്ട് സമർപ്പിച്ചത്.  

Written by - Zee Malayalam News Desk | Last Updated : Oct 28, 2021, 01:47 PM IST
  • മോൻസൺ മാവുങ്കലിന്റെ മ്യൂസിയത്തിന് കേരള പൊലീസ് സംരക്ഷണം നൽകിയെന്ന കേസിലാണ് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് (Anil Kanth) ഹൈക്കോടതിയിൽ (Highcourt)റിപ്പോർട്ട് സമർപ്പിച്ചത്.
  • സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തിന്റെ റിപ്പോർട്ട് അനുസരിച്ച് കേസ് അട്ടിമറിക്കാൻ ഐജി ലക്ഷ്മണ ഇടപെട്ടിരുന്നു.
  • മാത്രമല്ല മോൻസൺ മാവുങ്കലിനെതിരായ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാനും ഐജി ലക്ഷ്മണ ശ്രമിച്ചിരുന്നു.
  • ഇതുകൂടാതെ മുൻ സംസ്ഥാന പോലീസ് മേധാവി ആയിരുന്ന ലോക് നാഥ് ബെഹ്റയുടെ മോൻസൺ മാവുങ്കലുമായുള്ള ഇടപാടുകളെ കുറിച്ചും ഡിജിപി ഹൈക്കോടതിയിൽ വിശദീകരണം നൽകി.
Monson Mavunkal : മോൻസൺ മാവുങ്കലിനെതിരായ കേസ് അട്ടിമറിക്കാൻ ഐജി ശ്രമിച്ചതായി ഡിജിപി റിപ്പോർട്ട്

Kochi : പുരാവസ്തു തട്ടിപ്പ് കേസിൽ (Antique Scam Case) അറസ്റ്റിലായ മോൻസൺ മാവുങ്കലിന്റെ (Monson Mavunkal) കേസ് അട്ടിമറിക്കാൻ  ഐജി (Inspector General) ശ്രമിച്ചതായി ഡിജിപി  (DGP) കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി. മോൻസൺ മാവുങ്കലിന്റെ മ്യൂസിയത്തിന് കേരള പൊലീസ് സംരക്ഷണം നൽകിയെന്ന കേസിലാണ് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് (Anil Kanth) ഹൈക്കോടതിയിൽ (Highcourt)റിപ്പോർട്ട് സമർപ്പിച്ചത്.

സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തിന്റെ റിപ്പോർട്ട് അനുസരിച്ച് കേസ് അട്ടിമറിക്കാൻ ഐജി ലക്ഷ്മണ ഇടപെട്ടിരുന്നു. മാത്രമല്ല മോൻസൺ മാവുങ്കലിനെതിരായ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാനും ഐജി ലക്ഷ്മണ ശ്രമിച്ചിരുന്നു. ഇന്നാണ് കേസിലെ റിപ്പോർട്ട് ഡി ജി പി അനിൽകാന്ത് ഹൈകോടതി മുമ്പാകെ സമർപ്പിച്ചത്.

ALSO READ: Monson Mavunkal | മോൻസൺ മാവുങ്കലിനെതിരെ വീണ്ടും പീഡന പരാതി; മുൻ ജീവനക്കാരി ക്രൈംബ്രാഞ്ചിന് പരാതി നൽകി

ഇതുകൂടാതെ മുൻ സംസ്ഥാന പോലീസ് മേധാവി ആയിരുന്ന ലോക് നാഥ് ബെഹ്റയുടെ മോൻസൺ മാവുങ്കലുമായുള്ള ഇടപാടുകളെ കുറിച്ചും ഡിജിപി ഹൈക്കോടതിയിൽ വിശദീകരണം നൽകി.  ലോക് നാഥ് ബെഹ്റയുടെ മൊഴിയനുസരിച്ച് അദ്ദേഹം പുരാവസ്തുക്കൾ കാണാനായി മാത്രമാണ്  മോൻസൺ മാവുങ്കലിന്റെ മ്യൂസിയത്തിലെത്തിയത്. മാത്രമല്ല ലോക് നാഥ് ബെഹ്റ   മ്യൂസിയത്തിലെത്തിയ സമയത്ത് മോൻസൺ മാവുങ്കലിന്റെ ഇടപാടുകളെ കുറിച്ച് റിപ്പോർട്ടുകൾ ഉണ്ടായിരുന്നില്ലെന്നും ഡിജിപി ഹൈക്കോടതിയിൽ വ്യക്തമാക്കി.

ALSO READ: Monson Mavunkal : മൊൻസൺ മാവുങ്കലിനെതിരെ പീഡനാരോപണവുമായി യുവതി; ഒളിക്യാമറകൾ ഉപയോഗിച്ച് ഉന്നതരെ കുടുക്കിയിരുന്നതായി വെളിപ്പെടുത്തൽ

അതേസമയം മോൻസൺ മാവുങ്കലിനെതിരെ (Monson Mavunkal) വീണ്ടും പീഡന പരാതി. മുൻ മാനേജർ ആണ് ക്രൈംബ്രാഞ്ചിന് പരാതി നൽകിയത്. യുവതി ക്രൈംബ്രാഞ്ചിന് (Crime branch) മൊഴി നൽകി. മോൻസണിന്റെ സ്ഥാപനത്തിൽ ജോലി ചെയ്യുമ്പോൾ പീഡിപ്പിക്കപ്പെട്ടുവെന്നാണ് യുവതി മൊഴി നൽകിയിരിക്കുന്നത്. മോൻസൺ തന്റെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന പെൺകുട്ടികളെ ലൈം​ഗികമായി പീഡിപ്പിച്ചിരുന്നുവെന്ന് മുൻപും പരാതി (Complaint) ഉയർന്നിരുന്നു.

ALSO READ: Monson Mavunkal : മോൻസൺ മാവുങ്കലിന്റെ തട്ടിപ്പ് കേസിൽ അനിത പുല്ലയിലിന്റെ മൊഴി രേഖപ്പെടുത്തി

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും മോൻസണെതിരെ കേസെടുത്തിട്ടുണ്ട്. പോക്സോ കേസിൽ (Pocso case) കോടതി പരാതിക്കാരിയുടെ രഹസ്യ മൊഴി എടുത്തിരുന്നു. ഉന്നത വിദ്യാഭ്യാസം വാ​ഗ്ദാനം ചെയ്ത് തെറ്റിദ്ധരിപ്പിച്ചാണ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News