Crime News: യുവതിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ ടിടിഇ അറസ്റ്റില്‍

ഡ്യൂട്ടിക്കിടെ യുവതിയോട് അപമര്യാദയായി പെരുമാറിയ ടി ടി ഇ അറസ്റ്റിൽ. നിലമ്പൂര്‍ കൊച്ചുവേളി രാജറാണി എക്‌സ്പ്രസിലെ ടിടിഇ നിതീഷാണ് പിടിയിലായത്. കോട്ടയത്ത് വച്ചാണ് റെയിൽവേ പോലീസ് നിതീഷിനെ പിടികൂടിയത്. തിരുവനന്തപുരം സ്വദേശിനിയുടെ പരാതിയിൽ റെയിൽവെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവം നടക്കുമ്പോൾ നിതീഷ് മദ്യപിച്ചിരുന്നതായി പരിശോധനയില്‍ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ നിലമ്പൂരില്‍ നിന്നും പുറപ്പെട്ട രാജറാണി എക്‌സ്പ്രസ്സിലാണ് സംഭവം.

Written by - Zee Malayalam News Desk | Last Updated : May 9, 2023, 04:35 PM IST
  • കോട്ടയത്ത് വച്ചാണ് റെയിൽവേ പോലീസ് നിതീഷിനെ പിടികൂടിയത്.
  • തിരുവനന്തപുരം സ്വദേശിനിയുടെ പരാതിയിൽ റെയിൽവെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
  • സംഭവം നടക്കുമ്പോൾ നിതീഷ് മദ്യപിച്ചിരുന്നതായി പരിശോധനയില്‍ കണ്ടെത്തി.
Crime News: യുവതിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ ടിടിഇ അറസ്റ്റില്‍

കോട്ടയം: ഡ്യൂട്ടിക്കിടെ യുവതിയോട് അപമര്യാദയായി പെരുമാറിയ ടി ടി ഇ അറസ്റ്റിൽ. നിലമ്പൂര്‍ കൊച്ചുവേളി രാജറാണി എക്‌സ്പ്രസിലെ ടിടിഇ നിതീഷാണ് പിടിയിലായത്. കോട്ടയത്ത് വച്ചാണ് റെയിൽവേ പോലീസ് നിതീഷിനെ പിടികൂടിയത്. തിരുവനന്തപുരം സ്വദേശിനിയുടെ പരാതിയിൽ റെയിൽവെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവം നടക്കുമ്പോൾ നിതീഷ് മദ്യപിച്ചിരുന്നതായി പരിശോധനയില്‍ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ നിലമ്പൂരില്‍ നിന്നും പുറപ്പെട്ട രാജറാണി എക്‌സ്പ്രസ്സിലാണ് സംഭവം.

നിലമ്പൂരില്‍ നിന്നും പിതാവിനൊപ്പം റെയില്‍വേ സ്റ്റേഷനിലെത്തിയ യുവതി ഒറ്റയ്ക്കാണ് ട്രെയിനില്‍ കയറിയത്. ഇതിനിടയിലായിരുന്നു ടിടിഇയുടെ അതിക്രമം. തുടര്‍ന്ന് പെണ്‍കുട്ടി തിരുവനന്തപുരം പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കും റെയില്‍വേ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കും ഫോണിലൂടെ പരാതി അറിയിക്കുകയായിരുന്നു.

അതേസമയം തൃശൂരിൽ ഏഴു വയസുള്ള കുട്ടിയോട് ലൈംഗികാതിക്രമം കാണിച്ച കേസിലെ പ്രതി കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. പീഡനം പുറത്ത് പറഞ്ഞെന്നാരോപിച്ച് മറ്റൊരു യുവാവിനെ ആക്രമിച്ച കേസിലെ പ്രതിയും പിടിയിലായി. കുട്ടിയെ പീഡിപ്പിച്ച കേസില്‍ പുന്നയൂര്‍ക്കുളം പാപ്പാളി കണ്ണോത്ത് വീട്ടില്‍ അനീഷിനേയും യുവാവിനെ വെട്ടി പരുക്കേല്‍പ്പിച്ച കേസില്‍ ഷമീറിനെയുമാണ് വടക്കേക്കാട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അമൃത് രംഗന്‍, എസ്.ഐ. സെസില്‍ ക്രിസ്റ്റ്യന്‍രാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

Also Read: Crime News: വാക്ക് തർക്കം; ലോറി ക്ലീനറെ ഡ്രൈവർ ജാക്കിലിവർ കൊണ്ടടിച്ചുകൊന്നു

 

കുട്ടിയോട് അതിക്രമം കാണിച്ച പ്രതിയായ അനീഷ് ഇക്കാര്യം പുറത്തു പറയരുതെന്ന് കുട്ടിയേയും പരിസരവാസികളായ ചിലരേയും ഭീഷണിപ്പെടുത്തിയിരുന്നു. ഇത്  വകവക്കാതെ പീഡനകാര്യം പുറത്തു പറഞ്ഞെന്നാരോപിച്ചാണ് നാസര്‍ എന്നയാളെ അനീഷിന്റെ സുഹൃത്തായ ഷെമീര്‍ വെട്ടി പരിക്കേല്‍പ്പിച്ചത്. സംഭവ ശേഷം മുങ്ങിയ അനീഷും ഷെമീറും തിരൂരില്‍ ഉണ്ടെന്നറിഞ്ഞ പോലീസ് സംഘം എത്തിയപ്പോള്‍ ഇവര്‍ വെട്ടിച്ച് കടന്ന് കളയാന്‍ ശ്രമിക്കുകയായിരുന്നു.

പിടിയിലാകുമെന്ന് മനസിലായതോടെ പോലീസിനെ ആക്രമിക്കാനും ഇവര്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് അതി സാഹസികമായാണ് ഇരുവരേയും പിടികൂടിയത്. നേരത്തെ പ്രതികള്‍ മുങ്ങിയതിനെ തുടര്‍ന്ന് അന്വേഷണം നടത്തുന്നതിനായി ജില്ലാ പൊലീസ് മേധാവി അങ്കിത് അശോകന്റെ നിര്‍ദേശാനുസരണം ഗുരുവായൂര്‍ അസി. പോലീസ് കമ്മിഷണര്‍ കെ ജി സുരേഷ്, എസ് ഐ സെസില്‍ ക്രിസ്റ്റ്യന്‍ രാജ്, എസ് എച്ച് ഒ. അമൃത് രംഗന്‍, സിപിഒമാരായ കെ. രതീഷ്, പി കെ ഹമദ്, കെ എ വിനോദ് എന്നിവരടങ്ങുന്ന പ്രത്യേക സംഘം രൂപീകരിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News