Crime news: ഉറങ്ങിക്കിടന്ന ഭാര്യയുടെ വായിൽ കീടനാശിനി ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

Crime news: ഉറങ്ങിക്കിടന്ന ഭാര്യയുടെ വായിൽ പ്രതി കീടനാശിരി ഒഴിക്കുകയായിരുന്നു. മരങ്ങാട്ടുപള്ളി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ അജേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Written by - Zee Malayalam News Desk | Last Updated : Jun 22, 2022, 07:34 AM IST
  • ഉറങ്ങിക്കിടന്ന ഭാര്യയുടെ വായിൽ പ്രതി കീടനാശിരി ഒഴിക്കുകയായിരുന്നു
  • വായിൽ അരുചി അനുഭവപ്പെട്ടതോടെ ഭാര്യ എഴുന്നേറ്റ് ബഹളം വച്ചു
  • തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങുകയായിരുന്ന മകൻ ശബ്ദം കേട്ട് എഴുന്നേറ്റ് അമ്മയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു
  • ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു
Crime news: ഉറങ്ങിക്കിടന്ന ഭാര്യയുടെ വായിൽ കീടനാശിനി ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

കോട്ടയം: ഉറങ്ങിക്കിടന്ന ഭാര്യയുടെ വായിൽ വിഷം ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ. മരങ്ങാട്ടുപള്ളി കുറിച്ചിത്താനം മണ്ണാക്കനാട് പാറയ്ക്കൽ ശിവൻകുട്ടിയെയാണ് അറസ്റ്റ് ചെയ്തത്. മരങ്ങാട്ടുപള്ളി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ അജേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ജൂൺ പതിനെട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. ശിവൻകുട്ടി ഭാര്യയുമായി വഴക്കിടുന്നത് പതിവായിരുന്നു. വഴക്കിടുന്നതിനിടെ പലതവണ ഭാര്യയെ കൊലപ്പെടുത്തുമെന്ന് പ്രതി ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.

ഇതിനിടെ കഴിഞ്ഞ പതിനെട്ടിന് പുലർച്ചെ ഒന്നരയ്ക്ക് ഉറങ്ങിക്കിടന്ന ഭാര്യയുടെ വായിൽ പ്രതി കീടനാശിരി ഒഴിക്കുകയായിരുന്നു. വായിൽ അരുചി അനുഭവപ്പെട്ടതോടെ ഭാര്യ എഴുന്നേറ്റ് ബഹളം വച്ചു. തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങുകയായിരുന്ന മകൻ ശബ്ദം കേട്ട് എഴുന്നേറ്റ് അമ്മയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ALSO READ: Crime News: തിരുവനന്തപുരത്ത് കമിതാക്കളെ മരിച്ച നിലയിൽ കണ്ടെത്തി

ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിന് പിന്നാലെ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതിയെ പൊൻകുന്നത്തെ തറവാട്ട് വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. എസ്ഐ മാത്യു പിഎം, സിവിൽ പോലീസ് ഓഫീസർ ഷാജി ജോസ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഭക്ഷണം വിളമ്പാൻ വിസമ്മതിച്ചു; ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ഭർത്താവ് പിടിയിൽ

ന്യൂഡൽഹി: ഭക്ഷണം വിളമ്പാൻ വിസമ്മതിച്ച ഭാര്യയെ ശ്വാസം മുട്ടിച്ച് ഭർത്താവ് കൊലപ്പെടുത്തി. ഡൽഹി സുൽത്താൻപൂരിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. സുൽത്താൻപൂർ സ്വദേശി വിനോദ് കുമാർ ദുബെയാണ് (45) ഭക്ഷണം വിളമ്പാത്തതിന്റെ പേരിൽ ഭാര്യ സൊനാലിയെ (39) തലയണ ഉപയോ​ഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.  കൊലപാതകത്തിന് പിന്നാലെ ഒളിവിൽ പോയ ഇയാളെ പോലീസ് പിടികൂടി. 

വ്യാഴാഴ്ച രാത്രി ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയാണ് സംഭവം നടന്നത്. മദ്യപിക്കുന്നതിനിടെ വിനോദ് ഭാര്യയോട് ഭക്ഷണം വിളമ്പാൻ ആവശ്യപ്പെട്ടു. എന്നാൽ സൊനാലി അതിന് വിസമ്മതിച്ചു. തുടർന്ന് ഇരുവരും തമ്മിൽ വഴക്കായി. വഴക്കിനിടെ സൊനാലി വിനോദിന്റെ മുഖത്തടിച്ചു. ഇതിൽ ദേഷ്യപ്പെട്ട് വിനോദ് സൊനാലിയെ മർദിക്കുകയും തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

മദ്യലഹരിയിൽ ആയതിനാൽ ഭാര്യ മരിച്ചത് വിനോദ് അറിഞ്ഞിരുന്നില്ല. സൊനാലിയുടെ മൃതദേഹത്തിനൊപ്പം വിനോദ് ആ രാത്രി കിടന്നുറങ്ങി. പിന്നേറ്റ് രാവിലെയാണ് ഭാര്യ മരിച്ച വിവരം ഇയാൾ മനസിലാക്കുന്നത്. ഇതോടെ അവിടെ നിന്ന് വിനോദ് രക്ഷപ്പെടുകയായിരുന്നു. ഇയാളിൽ നിന്ന് 43,280 രൂപയും ബാഗും രണ്ട് മദ്യക്കുപ്പികളും രക്തം പുരണ്ട തലയണയും കണ്ടെടുത്തതായി ഡൽഹി സൗത്ത് അഡിഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ പവൻ കുമാർ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News