Crime News: മകളെ ശല്യം ചെയ്തു; കൊല്ലത്ത് പിതാവ് യുവാവിനെ കുത്തിക്കൊന്നു

അരുൺ മകളെ ശല്യം ചെയ്തുവെന്നാരോപിച്ചാണ് വാക്കേറ്റമുണ്ടാകുകയും അത് കത്തിക്കുത്തിൽ കലാശിക്കുകയും ചെയ്തത്.  

Written by - Zee Malayalam News Desk | Last Updated : Sep 21, 2024, 10:09 AM IST
  • പ്രതി ഇരവിപുരം വഞ്ചിക്കോവിൽ സ്വദേശി പൊലീസില്‍ കീഴടങ്ങി.
  • വെള്ളിയാഴ്ച വൈകിട്ട് 6ന് കൊല്ലം കുരീപ്പുഴ വെസ്റ്റ് ഇരട്ടക്കട വലിയക്കാവ് നഗറിലാണ് സംഭവം.
Crime News: മകളെ ശല്യം ചെയ്തു; കൊല്ലത്ത് പിതാവ് യുവാവിനെ കുത്തിക്കൊന്നു

കൊല്ലം: വാക്കേറ്റത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. കൊല്ലം ഇരവിപുരം നാൻസി വില്ലയിൽ ഷിജുവിന്റെ മകൻ അരുൺ കുമാർ (19) ആണ് കൊല്ലപ്പെട്ടത്. പ്രതി ഇരവിപുരം വഞ്ചിക്കോവിൽ സ്വദേശി പൊലീസില്‍ കീഴടങ്ങി. വെള്ളിയാഴ്ച വൈകിട്ട് 6ന് കൊല്ലം കുരീപ്പുഴ വെസ്റ്റ് ഇരട്ടക്കട വലിയക്കാവ് നഗറിലാണ് സംഭവം. പ്രതിയുടെ മകളെ അരുൺ ശല്യം ചെയ്തുവെന്നാരോപിച്ചാണ് വാക്കേറ്റവും സംഘർഷവുമുണ്ടായത്. പിന്നാലെ അരുണിനെ കുത്തിക്കൊല്ലുകയായിരുന്നു. 

കുറച്ചു ദിവസം മുൻപ് പെൺകുട്ടിയെ പിതാവ് ബന്ധുവിന്റെ വീട്ടിൽ ആക്കിയിരുന്നു. ഇവിടെയെത്തി അരുൺ പെൺകുട്ടിയെ കണ്ടിരുന്നു. ഇതിന് പിന്നാലെ പെൺകുട്ടിയുടെ അച്ഛനും അരുണും തമ്മിൽ ഫോണിലൂടെ വാക്കേറ്റം ഉണ്ടായി. ഇത് ചോദ്യം ചെയ്യാനായി അരുൺ എത്തുകയും പെൺകുട്ടിയുടെ അച്ഛനും അരുണും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ചെയ്തു.

Also Read: Actress Kaviyoor Ponnamma: നി​ഗൂഢമായ പൊട്ടിച്ചിരി, ഇതുവരെ കാണാത്ത വേഷം; ആണും പെണ്ണും സിനിമയിൽ കണ്ടത് കവിയൂർ പൊന്നമ്മയുടെ മറ്റൊരു മുഖം

 

തുടർന്ന് പെൺകുട്ടിയുടെ അച്ഛൻ കയ്യിൽ കിട്ടിയ കത്തി ഉപയോഗിച്ച് അരുണിന്റെ നെഞ്ചിൽ കുത്തി. സാരമായി പരിക്കേറ്റ അരുണിനെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നെ കൊല്ലത്തെ സ്വകാര്യ മെഡ‍ിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലുംജീവൻ രക്ഷിക്കാനായില്ല. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. സംഭവത്തിൽ ശക്തികുളങ്ങര പൊലീസ് കേസെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News