Bevco outlet: ബെവ്കോ ഔട്ട്‌ലെറ്റിൽ വരിനിൽക്കുന്നവർ തമ്മിൽ സംഘര്‍ഷം; കല്ലുകൊണ്ട് തലയ്ക്കടിയേറ്റ് യുവാവിന് ​ഗുരുതര പരിക്ക്

മല്ലപ്പള്ളി ബെവ്കോ ഔട്ട്ലെറ്റിന് മുന്നിൽ വരിനിൽക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിൽ കലാശിച്ചത്.

Written by - Zee Malayalam News Desk | Last Updated : Jan 31, 2024, 09:26 PM IST
  • കല്ലുകൊണ്ട് തലയ്ക്ക് ഇടിയേറ്റ യുവാവിന്റെ നില അതീവ ഗുരുതരമാണെന്ന് പോലീസ് പറയുന്നു
  • പരിക്കേറ്റ ഇരുവരെയും താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്
Bevco outlet: ബെവ്കോ ഔട്ട്‌ലെറ്റിൽ വരിനിൽക്കുന്നവർ തമ്മിൽ സംഘര്‍ഷം; കല്ലുകൊണ്ട് തലയ്ക്കടിയേറ്റ് യുവാവിന് ​ഗുരുതര പരിക്ക്

പത്തനംതിട്ട: ബെവ്കോ ഔട്ട്ലെറ്റിന് മുന്നിൽ വരിനിന്നവർ തമ്മിൽ സംഘര്‍ഷം. അക്രമത്തിൽ രണ്ട് പേര്‍ക്ക് പരിക്ക്. പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയിലാണ് സംഘർഷമുണ്ടായത്. മല്ലപ്പള്ളി ബെവ്കോ ഔട്ട്ലെറ്റിന് മുന്നിൽ വരിനിൽക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിൽ കലാശിച്ചത്.

കല്ലുകൊണ്ട് തലയ്ക്ക് ഇടിയേറ്റ യുവാവിന്റെ നില അതീവ ഗുരുതരമാണെന്ന് പോലീസ് പറയുന്നു. പരിക്കേറ്റ ഇരുവരെയും താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിവരമറിഞ്ഞ് മല്ലപ്പള്ളി പോലീസ് സംഭവ സ്ഥലത്തെത്തി. സംഘര്‍ഷത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ മല്ലപ്പള്ളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.

Trending News