മുണ്ടക്കയം: കൈക്കൂലി കേസിൽ വിജിലൻസിന്റെ(Vigilance) പിടിയിലായ മുണ്ടക്കയം എസ്.എച്ച്.ഒ ഷിബുകുമാറിന് കൈക്കൂലി കേസുകളെന്നാൽ പുത്തരിയല്ല. തിരുവനന്തപുരത്ത് ജോലിയിൽ ഇരിക്കുമ്പോഴെ വിജിലൻസിന്റെ നോട്ടപുള്ളികളിലൊരാളാണ് ഷിബുകുമാർ അന്നും ലക്ഷങ്ങൾ വാങ്ങിയ കേസിലാണ് അറസ്റ്റിലായത്. ആറുമാസത്തെ വകുപ്പു തല സസ്പെൻഷൻ കഴിഞ്ഞ ശേഷം ജോലിക്കെത്തിയ ഇയാളെ പിന്നീട് സ്റ്റേഷൻ ചുമതല നൽകിയാണ് മുണ്ടക്കയത്ത് നിയമിച്ചത്.
അച്ഛനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ മകന്റെ പക്കൽ നിന്നാണ് കേസ് ഒതുക്കി തീർക്കാനായി ഒന്നര ലക്ഷം രൂപ ആവശ്യപ്പെടുകയും അഡ്വാൻസ് ആയി ഒരു ലക്ഷം രൂപ വാങ്ങുകയും ചെയ്തത്. ഇതിനിടയിലാണ് വിജിലൻസ് വിഭാഗം ഉദ്യോഗസ്ഥർ പിടികൂടിയത്. കൊല്ലം(kollam) ശാസ്താംകോട്ട പോരുവഴി സ്വദേശിയാണ് ഷിബുകുമാർ. ഷിബു കുമാറിനൊപ്പം മുണ്ടക്കയം പോലിസ് സ്റ്റേഷൻ കാന്റീനിലെ സുദേപ് ജോസ് എന്നയാളും അറസ്റ്റിലായി. കൈകൂലിയുടെ ഇടനിലക്കാരൻ സുദേപ് ആയിരുന്നു.
ALSO READ: Kozhikode: ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു; സംശയരോഗമെന്ന് പൊലീസ്
തിങ്കളാഴ്ച വൈകിട്ട് സി ഐ യുടെ ക്വാർട്ടേഴ്സിൽ വെച്ചാണ് സംഭവം. ഇളംകാട് സ്വദേശി ആയ അച്ഛനും മകനും തമ്മിലുള്ള അടിപിടി കേസിൽ ഹൈക്കോടതിയിൽ(High Court) നിന്നും ജാമ്യം എടുത്ത മകൻ ആണ് കൈക്കൂലി തുക നൽകിയത്. അടിപിടി സംഭവത്തിൽ മകനെതിരെ വധ ശ്രമ കേസ് ആണ് പോലിസ് എടുത്തത്. ഇയാളുടെ വാഹനവും പിടികൂടിയിരുന്നു.
കേസിൽ ജാമ്യം കിട്ടിയ മകനെ ദിവസവും ഒപ്പിടാൻ സ്റ്റേഷനിൽ സി ഐ വിളിച്ചുവരുത്തിയിരുന്നു. തുടർന്നാണ് കാന്റീൻ നടത്തിപ്പുകാരൻ മുഖേനെ ഒന്നര ലക്ഷം രൂപ സി ഐ കൈക്കൂലി ആയി ആവശ്യപ്പെട്ടത്. കേസിൽ അനുകൂല റിപ്പോർട്ട് കോടതിയിൽ നൽകുന്നതിനാണ് കൈക്കൂലി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ കേസിൽ അപകടം മണത്ത എക്സ് സർവ്വീസുകാരൻ(Ex Service) കൂടിയായ ഇയാൾ നേരിട്ട് വിജിലൻസിനെ ബന്ധപ്പെട്ടതോട് കൂടിയാണ് കേസിൽ നിർണ്ണായകമായ തീരുമാനമെടുത്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...