Sandeep Murder Case: സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി സന്ദീപിൻ്റെ കൊലപാതകം അപലപനീയമെന്ന് മുഖ്യമന്ത്രി

കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരേയും നിയമത്തിനു മുന്നിൽ എത്തിക്കാൻ പോലീസിനു നിർദ്ദേശം നൽകിയിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Dec 3, 2021, 02:54 PM IST
  • കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരേയും നിയമത്തിനു മുന്നിൽ എത്തിക്കാൻ പോലീസിനു നിർദ്ദേശം നൽകിയിട്ടുണ്ട്.
  • നിഷ്ഠുരമായ കൊലപാതകത്തിൻ്റെ കാരണങ്ങളും അന്വേഷിച്ച് പുറത്തു കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
  • സന്ദീപിൻ്റെ വേർപാട് കാരണം തീരാനഷ്ടം അനുഭവിക്കുന്ന കുടുംബത്തിൻ്റെ ദു:ഖത്തിൽ പങ്കു ചേരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
  • സന്ദീപിന്റെ നെഞ്ചില്‍ ഒൻപത് കുത്തുകളേറ്റുവെന്നാണ് പൊലീസ് പറയുന്നത്.
Sandeep Murder Case: സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി സന്ദീപിൻ്റെ കൊലപാതകം അപലപനീയമെന്ന് മുഖ്യമന്ത്രി

Thiruvananthapuram : പത്തനംതിട്ട ജില്ലയിലെ തിരുവല്ലയ്ക്കടുത്ത്  സിപിഐഎം  പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി പി. ബി. സന്ദീപിൻ്റെ കൊലപാതകം (Sandeep Murder Case) ഹീനവും അപലപനീയവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (Chief Minister Pinarayi Vijayan) . കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരേയും നിയമത്തിനു മുന്നിൽ എത്തിക്കാൻ പോലീസിനു നിർദ്ദേശം നൽകിയിട്ടുണ്ട്. 

നിഷ്ഠുരമായ കൊലപാതകത്തിൻ്റെ കാരണങ്ങളും അന്വേഷിച്ച് പുറത്തു കൊണ്ടുവരും. പ്രദേശത്തെ അംഗീകാരമുള്ള രാഷ്ട്രീയ നേതാവാണ് കൊല്ലപ്പെട്ടത്. പൊതുപ്രവർത്തകൻ എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും ജനങ്ങളുമായി അടുത്ത് ഇടപഴകുകയും അംഗീകാരം നേടുകയും ചെയ്ത സഖാവായിരുന്നു സന്ദീപ്. സന്ദീപിൻ്റെ വേർപാട് കാരണം തീരാനഷ്ടം അനുഭവിക്കുന്ന കുടുംബത്തിൻ്റെ ദു:ഖത്തിൽ പങ്കു ചേരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: തിരുവല്ല ലോക്കൽ സെക്രട്ടറിയുടെ കൊലപാതകം: നാലു പേർ പിടിയിൽ

കേസിൽ നാലു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ജിഷ്ണു, നന്ദു, പ്രമോദ്,ജിനാസ് എന്നവരാണ് പിടിയിലായത്. ഇവരെ ആലപ്പുഴ കരുവാറ്റയിൽ നിന്നാണ് പിടികൂടിയത്. ഈ നാല് പ്രതികളിൽ (Four Arrested) രണ്ടുപേർ സിപിഎം പ്രവർത്തകരാണെന്നാണ് റിപ്പോർട്ട്.  കേസിൽ ഒരാൾ കൂടി പിടിയിലാവാനുണ്ട്.

ALSO READ: തിരുവല്ല ലോക്കൽ സെക്രട്ടറിയുടെ കൊലപാതകം; തിരുവല്ലയിൽ സിപിഎം ഹർത്താൽ 

പിബി. സന്ദീപ് കുമാറിന്റെ കൊലപാതകത്തില്‍ (Sandeep Kumar Murder Case) പ്രതിഷേധിച്ച് ഇന്ന് തിരുവല്ലയില്‍ സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് മുന്‍ പഞ്ചായത്ത് അംഗം കൂടിയായിരുന്ന സന്ദീപിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം കുത്തിക്കൊന്നത്. 

ALSO READ: Murder | തിരുവല്ലയിൽ സിപിഎം ലോക്കൽ സെക്രട്ടറിയെ വെട്ടിക്കൊന്നു

 

സന്ദീപിന്റെ നെഞ്ചില്‍ ഒൻപത് കുത്തുകളേറ്റുവെന്നാണ് പൊലീസ് പറയുന്നത്. കുത്തേറ്റ് ഗുരുതരമായ പരിക്കുകളോടെ സന്ദീപിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സന്ദീപ് മരിച്ചുവെന്നുറപ്പായ ശേഷമാണ് കൊല നടത്തിയവർ ഒളിവിൽപ്പോയതെന്നാണ് പോലീസ് നിഗമനം.  തമ്മിൽ എന്തെങ്കിലും വാക്ക്  തർക്കങ്ങൾ  ഉണ്ടായിട്ടുണ്ടോയെന്നും അതാണോ കൊലപാതകത്തിന് കാരണമെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News