Crime News: കല്യാണം കഴിക്കാമെന്ന് പറഞ്ഞു, ഫ്ലാറ്റിൽ താമസിപ്പിച്ചു; പീഡന പരാതിയിൽ സെലിബ്രിറ്റി ഫോട്ടോ​ഗ്രാഫർ അറസ്റ്റിൽ

പ്രണവിനെതിരെ നിരവധി പെൺകുട്ടികൾ ആരോപണവുമായി രം​ഗത്തെത്തിയിട്ടുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Dec 14, 2022, 02:16 PM IST
  • ഗർഭിണിയാണെന്ന് അറിഞ്ഞതോടെ ഗർഭം അലസിപ്പിക്കാൻ നിർദേശിച്ച് ഒഴിഞ്ഞു മാറുകയായിരുന്നു.
  • വിവാഹത്തിന് സമ്മതമല്ലെന്ന് അറിയിച്ചെന്നുമാണ് യുവതി പോലീസിൽ നൽകിയിരിക്കുന്ന പരാതിയിൽ പറയുന്നത്.
  • സമൂഹ മാധ്യമത്തിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്.
Crime News: കല്യാണം കഴിക്കാമെന്ന് പറഞ്ഞു, ഫ്ലാറ്റിൽ താമസിപ്പിച്ചു; പീഡന പരാതിയിൽ സെലിബ്രിറ്റി ഫോട്ടോ​ഗ്രാഫർ അറസ്റ്റിൽ

കൊച്ചി: ലൈം​ഗിക പീഡനക്കേസിൽ സെലിബ്രിറ്റി ഫോട്ടോഗ്രാഫർ പ്രണവ് സി സുഭാഷ് അറസ്റ്റിൽ. ​ഗുരുവായൂർ ദേവസ്വം ജീവനക്കാരൻ കൂടിയാണ് ഇയാൾ. വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ഇയാൾക്കെതിരെയുള്ള പരാതി. കടവന്ത്ര പോലീസ് റജിസ്റ്റർ ചെയ്ത കേസിലാണു അറസ്റ്റ്. എറണാകുളത്ത് താമസിക്കുന്ന മലപ്പുറം സ്വദേശിനിയാണ് പ്രണവിനെതിരെ പരാതി നൽകിയത്. 

ഗർഭിണിയാണെന്ന് അറിഞ്ഞതോടെ ഗർഭം അലസിപ്പിക്കാൻ നിർദേശിച്ച് ഒഴിഞ്ഞു മാറുകയായിരുന്നു. വിവാഹത്തിന് സമ്മതമല്ലെന്ന് അറിയിച്ചെന്നുമാണ് യുവതി പോലീസിൽ നൽകിയിരിക്കുന്ന പരാതിയിൽ പറയുന്നത്. സമൂഹ മാധ്യമത്തിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. വിവാഹമോചിതനാണെന്നും യുവതിയെ വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്നും പ്രതി അറിയിക്കുകയായിരുന്നു. ഇക്കാര്യം വീട്ടിൽ പറഞ്ഞപ്പോൾ എതിർപ്പ് ഉണ്ടായില്ലെന്നും പ്രണയവുമായി മുന്നോട്ടു പോകാൻ യുവതി സമ്മതിക്കുകയുമായിരുന്നു.

പിന്നീട് മുൻ ഭാര്യയുമായുള്ള ചില കേസുകൾ മൂലം വിവാഹം കഴിക്കാൻ തടസമുണ്ടെന്ന് പറഞ്ഞ് യുവതിയുമായുള്ള വിവാഹം വൈകിപ്പിച്ചു. ഇതിനിടെ ഒരുമിച്ച് യാത്ര ചെയ്യുകയും താമസിക്കുകയും ശാരീരിക ബന്ധത്തിലേർപ്പെടുകയും ചെയ്തു. വിവാഹത്തിൽ നിന്ന് പിന്മാറില്ലെന്ന് വിശ്വസിച്ചാണ് ഫ്ലാറ്റിൽ ഇടയ്ക്കിടെ താമസിക്കാൻ അനുവദിച്ചതെന്നും യുവതി പറയുന്നു. തിരുവനന്തപുരത്ത് ഹോട്ടൽ മുറിയിലും ഫ്ലാറ്റിലും വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്.

Also Read: Kannur Accident: ടാങ്കർ ലോറി മറിഞ്ഞ സംഭവം; മദ്യപിച്ച് വാഹനം ഓടിച്ച ഡ്രൈവർക്കെതിരെ കേസ്

ഗർഭിണിയാണെന്ന സംശയം വിളിച്ചറിയിച്ചപ്പോൾ കുഞ്ഞിനെ ഒഴിവാക്കാനായിരുന്നു നിർദേശിച്ചത്. എന്നാൽ ഇത് അംഗീകരിക്കാതെ ഉടൻ വിവാഹം നടത്തണമെന്ന് യുവതി ആവശ്യപ്പെട്ടു. പക്ഷേ പ്രണവ് അതിന് തയാറായില്ല. കൂടാതെ വിവാഹത്തിന് വീട്ടുകാർക്ക് സമ്മതമല്ല എന്ന് പറഞ്ഞ് ഒഴിയാനും ശ്രമിച്ചു. ഗർഭഛിദ്രം നടത്തി ബന്ധത്തിൽ നിന്ന് പിന്മാറിയില്ലെങ്കിൽ യുവതിക്കൊപ്പമുള്ള സ്വകാര്യ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിടുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിപ്പെട്ടു.

തുടർന്ന് യുവതി നടത്തിയ അന്വേഷണത്തിൽ പ്രണവിന് വേറെയും ബന്ധങ്ങൾ ഉണ്ടെന്ന് കണ്ടെത്തി. സ്ത്രീകളെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച്, പിന്നീട് ഉപേക്ഷിക്കുകയുമായിരുന്നു ഇയാളുടെ പതിവ്. ഇത് മനസിലാക്കിയതോടെയാണ് ബന്ധത്തിൽ നിന്നും താൻ പിൻമാറിയതെന്ന് യുവതി പറയുന്നു. തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. യുവതിയുടെ ദേഹ പരിശോധന നടത്തുകയും മജിസ്ട്രേറ്റ് കോടതി രഹസ്യ മൊഴി  രേഖപ്പെടുത്തുകയും ചെയ്തു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

അതേസമയം പ്രണവിനെതിരെ നിരവധി പെൺകുട്ടികൾ ആരോപണവുമായി രം​ഗത്തെത്തിയിട്ടുണ്ട്. ഇയാൾ ആദ്യഭാര്യയിൽ നിന്ന് വിവാഹ മോചനവും നേടിയിട്ടില്ല. പ്രണവിന്റെ ലാപ്ടോപ്പിൽ മറ്റ് സ്ത്രീകൾക്കൊപ്പമുള്ള ചിത്രങ്ങളും മറ്റും കണ്ടതോടെ ഭാര്യ ഉപേക്ഷിച്ചു പോകുകയായിരുന്നുവെന്നാണ് വിവരം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News