Omar Lulu Case: ഒമർ ലുലുവിനെതിരെ കേസെടുത്തു, സിനിമയിൽ ലഹരിക്ക് പോത്സാഹനം

Omar Lulu Case: എൻഡിപിഎസ്, അബ്കാരി നിയമങ്ങൾ ഒമർ ലുലുവിനെതിരെ ചുമത്തിയിട്ടുണ്ട്

Written by - Zee Malayalam News Desk | Last Updated : Dec 30, 2022, 03:37 PM IST
  • എൻഡിപിഎസ്, അബ്കാരി നിയമങ്ങൾ ഒമർ ലുലുവിനെതിരെ ചുമത്തിയിട്ടുണ്ട്
  • സർട്ടിഫിക്കറ്റ് ആണ് സെൻസർബോർഡ് ചിത്രത്തിന് നൽകിയത്
  • എംഡിഎംഎയുടെ ഉപയോഗം കാണിക്കുകയും അതിനെ പ്രോത്സാഹിപ്പിക്കുന്ന ദൃശ്യങ്ങൾ
Omar Lulu Case: ഒമർ ലുലുവിനെതിരെ കേസെടുത്തു, സിനിമയിൽ ലഹരിക്ക് പോത്സാഹനം

കോഴിക്കോട്: സംവിധായകൻ ഒമർ ലുലുവിനെതിരെ അബ്കാരി നിയമപ്രകാരം കേസ്. ഒമർ ലുലുവിൻറെ പുതിയ ചിത്രം ‘നല്ല സമയംത്തിൽ ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന ദൃശ്യങ്ങൾ ഉണ്ടെന്നാണ് പരാതി. കോഴിക്കോട് റേഞ്ച് എക്സൈസാണ് കേസെടുത്തത്. സിനിമയുടെ ട്രെയിലറിൽ ലഹരിമരുന്നായ എംഡിഎംഎയുടെ ഉപയോഗം കാണിക്കുകയും അതിനെ പ്രോത്സാഹിപ്പിക്കുന്ന ദൃശ്യങ്ങൾ കാണിക്കുകയും ചെയ്തെന്നും പരാതിയിലുണ്ട്.

എൻഡിപിഎസ്, അബ്കാരി നിയമങ്ങൾ ഒമർ ലുലുവിനെതിരെ ചുമത്തിയിട്ടുണ്ട്. നടൻ ഇർഷാദ് നായകനാകുന്ന നല്ല സമയത്തിൽ അഞ്ച് പുതുമുഖങ്ങളാണ് നായികമാര്‍. എ സർട്ടിഫിക്കറ്റ് ആണ് സെൻസർബോർഡ് ചിത്രത്തിന് നൽകിയത്.

 

നീന മധു, ഗായത്രി ശങ്കർ, നോറ ജോൺസൺ, നന്ദന സഹദേവൻ, സുവൈബത്തുൽ ആസ്ലമിയ്യ എന്നീ പുതുമുഖങ്ങൾക്ക് പുറമെ ശാലു റഹീം, ശിവജി ഗുരുവായൂർ, ജയരാജ് വാരിയർ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. അതേസമയം കേസുമായി ബന്ധപ്പെട്ട് ഒമർ ലുലു ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News