സിനിമാ നിർമ്മാണത്തിനെന്ന പേരിൽ തട്ടിപ്പ്; നടൻ ബാബുരാജിനും വാണി വിശ്വനാഥിനുമെതിരെ കേസ്

കൂദാശ എന്ന സിനിമയുടെ നിർമ്മാണത്തിനായി 3.14 കോടി രൂപ കൈപ്പറ്റിയെന്നാണ് പരാതി. 2017 കാലത്താണ് ഒറ്റപ്പാലത്തെ ബാങ്ക് അക്കൗണ്ട് വഴി വിവിധ ഘട്ടങ്ങളിലായി പണം നൽകിയതെന്നും പരാതിയിൽ വ്യക്തമാക്കുന്നു. ഇത് സംബന്ധിച്ച ചർച്ചകൾ നടന്നത് തൃശൂരിലും കൊച്ചിയിലുമായിരുന്നു

Written by - Zee Malayalam News Desk | Last Updated : Jul 18, 2022, 08:11 AM IST
  • ബാബുരാജിനും വാണി വിശ്വനാഥിനുമെതിരെ കേസ്
  • തൃശൂർ തിരുവില്വാമല സ്വദേശി റിയാസിന്റെ പരാതിയിലാണ് ഒറ്റപ്പാലം പോലീസ് കേസെടുത്തത്
  • കൂദാശ എന്ന സിനിമയുടെ നിർമ്മാണത്തിനായി 3.14 കോടി രൂപ കൈപ്പറ്റിയെന്നാണ് പരാതി
സിനിമാ നിർമ്മാണത്തിനെന്ന പേരിൽ തട്ടിപ്പ്; നടൻ ബാബുരാജിനും വാണി വിശ്വനാഥിനുമെതിരെ കേസ്

പാലക്കാട്: സിനിമാ നിർമ്മാണത്തിനെന്ന പേരിൽ വാങ്ങിയ മൂന്നു കോടിയിലേറെ രൂപ തിരിച്ചു നൽകിയില്ലെന്ന പരാതിയിൽ ബാബുരാജിനും വാണി വിശ്വനാഥിനുമെതിരെ കേസ്. തൃശൂർ തിരുവില്വാമല സ്വദേശി റിയാസിന്റെ പരാതിയിലാണ് ഇവർക്കെതിരെ   ഒറ്റപ്പാലം പോലീസ് കേസെടുത്തത്. മുമ്പും നിരവധി വിവാദങ്ങൾ ബാബുരാജിനെതിരെ ഉയർന്നിട്ടുണ്ട്.

പരാതിയിൽ പറയുന്നത് കൂദാശ എന്ന സിനിമയുടെ നിർമ്മാണത്തിനായി 3.14 കോടി രൂപ കൈപ്പറ്റിയെന്നാണ്. 2017 കാലത്താണ് ഒറ്റപ്പാലത്തെ ബാങ്ക് അക്കൗണ്ട് വഴി വിവിധ ഘട്ടങ്ങളിലായി പണം നൽകിയതെന്നും പരാതിയിൽ വ്യക്തമാക്കുന്നു. ഇത് സംബന്ധിച്ച ചർച്ചകൾ നടന്നത് തൃശൂരിലും കൊച്ചിയിലുമായിരുന്നു. സിനിമ പുറത്തിറങ്ങിയ ശേഷം പണവും ലാഭവിഹിതവും ഉൾപ്പെടെ തിരിച്ചു നൽകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു പണം വാങ്ങിയതെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്.

Also Read: ഭാര്യയെ കൊല്ലാൻ ക്വട്ടേഷൻ കൊടുത്തത് മരുമകൾക്ക്; ഒടുവിൽ പോലീസ് പിടിയിൽ

എന്നാൽ ഇതുവരെ പണം തിരികെ നൽകാതിരുന്നതിനെ തുടർന്നാണ് റിയാസ് പാലക്കാട് ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയത്. പ്രാഥമിക അന്വേഷണത്തിനു ശേഷം ഇടപാടുകൾ മുഴുവൻ ഒറ്റപ്പാലത്തെ ബാങ്ക് മുഖേനയായതിനാൽ പരാതി ഒറ്റപ്പാലം പോലീസിനു കൈമാറുകയായിരുന്നു. ഇരുവർക്കുമെതിരെ വഞ്ചനാകുറ്റം ആരോപിച്ചാണു കേസെടുത്തിരിക്കുന്നതെന്നും അന്വേഷണം ആരംഭിച്ചതായാലും പോലീസ് അറിയിച്ചു.

Also Read: സൂക്ഷിക്കുക.. ഈ 4 കാര്യങ്ങൾ ഗൂഗിളിൽ സെർച്ച് ചെയ്താൽ കമ്പി എണ്ണേണ്ടി വരും! 

നേരത്തെ മൂന്നാറിൽ ഭൂമിപാട്ടക്കേസിൽ നടൻ ബാബുരാജിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. ബാബുരാജ് ആനവിരട്ടിയിലുള്ള തന്റെ വൈറ്റ് മിസ്റ്റ് മൗണ്ടൻ ക്ലബ് എന്ന റിസോർട്ട് നേര്യമംഗലം സ്വദേശി അരുൺ കുമാറിന് പാട്ടത്തിനു നൽകി 40ലക്ഷം രൂപ വാങ്ങിയിരുന്നു. പ്രതിമാസം 2.60 ലക്ഷം രൂപ വാടകയും 5000 രൂപ മെയിന്റനൻസും നൽകാമെന്ന കരാറിലാണ് റിസോർട്ട് നൽകിയത്. എന്നാൽ കൈയേറ്റഭൂമിയിലാണെന്നതിനാൽ റിസോർട്ട് പ്രവർത്തിപ്പിക്കാനാവാത്ത സ്ഥിതി വന്നെന്നും കരുതൽ ധനം തിരിച്ചു ചോദിച്ചിട്ടു നൽകിയില്ലെന്നും അരുൺ കുമാർ പിന്നീട് പരാതി നൽകുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News