BSF Official Arrested: പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ ബിഎസ്എഫ് ജവാൻ പിടിയിൽ

പാക്കിസ്ഥാന് (Pakistan) വേണ്ടി ചാരവൃത്തി നടത്തിയ ബിഎസ്എഫ് (BSF) ഉദ്യോഗസ്ഥനെ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സംഘം (ATS) അറസ്റ്റു ചെയ്തു.   

Written by - Zee Malayalam News Desk | Last Updated : Oct 26, 2021, 07:26 AM IST
  • ബിഎസ്എഫ് ഉദ്യോഗസ്ഥനെ ഗുജറാത്ത് ATS അറസ്റ്റു ചെയ്തു
  • വാട്‌സ്ആപ്പിലൂടെ പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയതിനും രഹസ്യ വിവരങ്ങൾ കൈമാറിയതിനുമാണ് അറസ്റ്റ്
  • ജമ്മു കശ്മീരിലെ രജൗരി സ്വദേശിയാണ് മുഹമ്മദ് സജ്ജാദ്.
BSF Official Arrested: പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ ബിഎസ്എഫ് ജവാൻ പിടിയിൽ

അഹമ്മദാബാദ് : പാക്കിസ്ഥാന് (Pakistan) വേണ്ടി ചാരവൃത്തി നടത്തിയ ബിഎസ്എഫ് (BSF) ഉദ്യോഗസ്ഥനെ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സംഘം (ATS) അറസ്റ്റു ചെയ്തു. ഗുജറാത്തിലെ ഭുജ് ബറ്റാലിയനിൽ വിന്യസിച്ചിരുന്ന ഉദ്യോഗസ്ഥനായ മുഹമ്മദ് സജ്ജാദിനെയാണ് സംഘം അറസ്റ്റ് ചെയ്തത്. 

വാട്‌സ്ആപ്പിലൂടെ പാക്കിസ്ഥാന് (Pakistan) വേണ്ടി ചാരവൃത്തി നടത്തിയതിനും രഹസ്യ വിവരങ്ങൾ കൈമാറിയതിനുമാണ് മുഹമ്മദ് സജ്ജാദിനെ അറസ്റ്റ് ചെയ്തത്. 

 

Also Read: FATF Grey List: ഭീകരവാദത്തിനെതിരെ ധനസഹായം; പാക്കിസ്ഥാൻ ഗ്രേ ലിസ്റ്റിൽ തുടരും

ജമ്മു കശ്മീരിലെ രജൗരി സ്വദേശിയാണ് മുഹമ്മദ് സജ്ജാദ്. 2021 ജൂലൈയിൽ ഭുജിലെ 74 ബിഎസ്എഫ് ബറ്റാലിയനിൽ മുഹമ്മദ് സജ്ജാദിനെ വിന്യസിച്ചതായി എടിഎസ് പ്രസ്താവനയിൽ പറഞ്ഞു. ഭുജിലെ ബിഎസ്എഫ് ആസ്ഥാനത്ത് വച്ചാണ് സജ്ജാദിനെ അറസ്റ്റ് ചെയ്തത്. 2012ലാണ് സജ്ജാദ് ബിഎസ്എഫിൽ കോൺസ്റ്റബിളായി ചേർന്നത്.

ഇയാളെ ബിഎസ്എഫ് ആസ്ഥാനത്ത് വെച്ചാണ് അന്വേഷണ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.  ഇന്ത്യയിലെ നിർണായക വിവരങ്ങൾ പാക്കിസ്ഥാന് (Pakistan) കൈമാറിയ ഇയാൾക്ക് പ്രതിഫലമായി പണം ലഭിച്ചിരുന്നു. മാത്രമല്ല ഇയാൾ നിരവധി തവണ പാക്കിസ്ഥാനിലേക്ക് പോയിട്ടുണ്ട്. 

Also Read: Old Coins: വൈഷ്ണോ ദേവിയുടെ ഫോട്ടോയുള്ള ഈ നാണയം കൈവശമുണ്ടോ? നേടാം 10 ലക്ഷം രൂപ

 

ഇയാളിൽ നിന്നും തീവ്രവാദ വിരുദ്ധ സംഘം രണ്ട് മൊബൈൽ ഫോണുകളും സിം കാർഡുകളും പിടിച്ചെടുത്തിട്ടുണ്ട്. വ്യാജ രേഖകൾ നൽകിയാണ് ഇയാൾ ബിഎസ്‌ഐഫിൽ ചേർന്നതെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. 

സജ്ജാദിന്റെ ആധാർ കാർഡ് അനുസരിച്ച് 1992 ജനുവരി 1 നാണ് ഇയാളുടെ ജനനം എന്നാണ്. എന്നാൽ അദ്ദേഹത്തിന്റെ പാസ്‌പോർട്ട് വിശദാംശങ്ങളിൽ ജനനത്തീയതി ജനുവരി 30, 1985 ആണ്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് എടിഎസ് അറിയിച്ചു. 

Also Read: നാൽപ്പത്തിലും 25 ന്റെ ലുക്കിൽ ബസന്തി; Nithya Das ന്റെ പുത്തൻ ഫോട്ടോഷൂട്ട്‌ വൈറലാകുന്നു 

സജ്ജാദിന് ഭീകര ബന്ധമുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News