മാധ്യപ്രവർത്തകനെ കൈയ്യേറ്റം ചെയ്ത കേസിൽ സൽമാൻ ഖാന് നോട്ടീസ്

സൽമാൻ ഖാനും അംഗരക്ഷകനുമെതിരെ 504, 506 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 2019ലാണ് അശോക് പരാതി നൽകിയത്. 

Written by - Zee Malayalam News Desk | Last Updated : Mar 23, 2022, 08:21 AM IST
  • അന്ധേരി മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയാണ് നടനും അദ്ദേഹത്തിന്റെ അംഗരക്ഷകൻ മുഹമ്മദ് നവാസ് ഇഖ്ബാൽ ഷെയ്‌ഖിനും ഹാജരാകാൻ ആവശ്യപ്പെട്ട് സമൻസ് അയച്ചത്.
  • ഏപ്രിൽ അഞ്ചിന് ഹാജരാകാനാണ് നിർദേശം.
  • അശോക് പാണ്ഡെ എന്ന മാധ്യമപ്രവർത്തകനെയാണ് നടൻ മർദിച്ചത്.
  • മുംബൈയിൽ വച്ച് തന്റെ ചിത്രം പകർത്തിയതിനാണ് സൽമാൻ ഖാൻ അശോക് പാണ്ഡെയെ മർദിച്ചത്.
മാധ്യപ്രവർത്തകനെ കൈയ്യേറ്റം ചെയ്ത കേസിൽ സൽമാൻ ഖാന് നോട്ടീസ്

മുംബൈ: മാധ്യപ്രവർത്തകനെ കൈയ്യേറ്റം ചെയ്ത കേസിൽ ബോളിവുഡ് നടൻ സൽമാൻ ഖാന് മുംബൈ കോടതിയുടെ സമൻസ്. അന്ധേരി മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയാണ് നടനും അദ്ദേഹത്തിന്റെ അംഗരക്ഷകൻ മുഹമ്മദ് നവാസ് ഇഖ്ബാൽ ഷെയ്‌ഖിനും ഹാജരാകാൻ ആവശ്യപ്പെട്ട് സമൻസ് അയച്ചത്. ഏപ്രിൽ അഞ്ചിന് ഹാജരാകാനാണ് നിർദേശം. അശോക് പാണ്ഡെ എന്ന മാധ്യമപ്രവർത്തകനെയാണ് നടൻ മർദിച്ചത്. മുംബൈയിൽ വച്ച് തന്റെ ചിത്രം പകർത്തിയതിനാണ് സൽമാൻ ഖാൻ അശോക് പാണ്ഡെയെ മർദിച്ചത്. 

സൽമാൻ ഖാനും അംഗരക്ഷകനുമെതിരെ 504, 506 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 2019ലാണ് അശോക് പരാതി നൽകിയത്. തന്റെ ജോലി ചെയ്തതിന് ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തുവെന്നാരോപിച്ചാണ് മാധ്യമപ്രവർത്തകൻ പരാതി നൽകിയത്. പ്രഥമദൃഷ്ട്യാ ഇരുവരും കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെടുത്തതെന്ന് മജിസ്ട്രേറ്റ് വ്യക്തമാക്കി. നടനെതിരെ നടപടികൾ ആരംഭിക്കാൻ മതിയായ കാരണങ്ങളുണ്ടെന്ന് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് ആർആർ ഖാൻ പറഞ്ഞു. 

2019 ഏപ്രിൽ 24നാണ് കേസിനാസ്പദമായ സംഭവം. മുംബൈ തെരുവിൽ സൈക്കിൾ ചവിട്ടുന്നതിനിടെയാണ് സൽമാൻ ഖാന്റെ ചിത്രം മാധ്യമപ്രവർത്തകൻ പകർത്തിയത്. ഇതിൽ പ്രകോപിതനായ സൽമാൻ തന്നെ മർദിക്കാൻ അംഗരക്ഷകനോട് ആവശ്യപ്പെട്ടുവെന്ന് പാണ്ഡെ പറഞ്ഞു. നടൻ തന്നെ ആക്രമിക്കുകയും ഫോൺ തല്ലിത്തകർക്കുകയും ചെയ്തതായി മാധ്യമപ്രവർത്തകൻ ആരോപിച്ചു. ലോക്കൽ പോലീസ് പരാതി സ്വീകരിക്കാൻ തയാറായിരുന്നല്ലെന്നും അശോക് പാണ്ഡെ ആരോപിച്ചിരുന്നു. കൊവിഡ് കാരണം സംഭവത്തിൽ നടപടിയെടുക്കുന്നത് വൈകിയിരുന്നു.

അതേസമയം സൽമാൻ ഖാൻ പ്രതിയായ 1998ലെ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിന്റെ വിചാരണ രാജസ്ഥാൻ ഹൈക്കോടതിയിലേക്ക് മാറ്റി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News