Black Money SeizedL കോട്ടയത്ത് എക്സൈസ് പരിശോധനയിൽ പിടികൂടിയത് ഒരു കോടിയിലധികം രൂപ! പിടിച്ചെടുത്തു

Black Money Seized Updates: അന്തർ സംസ്ഥാന ബസിൽ ബംഗളൂരുവിൽ നിന്നും പത്തനാപുരത്തേക്ക് പോവുകയായിരുന്ന പത്തനാപുരം സ്വദേശി ഷാഹുൽ ഹമീദിൻ്റെ കൈയ്യിലുണ്ടായിരുന്ന ബാഗിലാണ് പണം കണ്ടെത്തിയത്.

Written by - Zee Malayalam News Desk | Last Updated : Sep 12, 2024, 02:43 PM IST
  • കോട്ടയത്ത് എക്സൈസ് പരിശോധനയിൽ പിടികൂടിയത് ഒരു കോടിയിലധികം രൂപ
  • പത്തനാപുരം സ്വദേശി ഷാഹുൽ ഹമീദിൻ്റെ കൈയ്യിലുണ്ടായിരുന്ന ബാഗിലാണ് പണം കണ്ടെത്തിയത്
Black Money SeizedL കോട്ടയത്ത് എക്സൈസ് പരിശോധനയിൽ പിടികൂടിയത് ഒരു കോടിയിലധികം രൂപ! പിടിച്ചെടുത്തു

കോട്ടയം:  ഓണത്തിനോടനുബന്ധിച്ച്  കോട്ടയത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ ഒരു കോടിയിലധികം രൂപ പിടിച്ചെടുത്തു. വൈക്കം, കടുത്തുരുത്തി എക്സൈസ് സംഘങ്ങൾ ഓണക്കാലത്തോട് അനുബന്ധിച്ച് ലഹരി കടത്ത് തടയാൻ തലയോലപ്പറമ്പ് വെട്ടിക്കാട്ട് മുക്കിൽ നടത്തിയ പരിശോധനക്കിടെയാണ് ഒരു അബ്ദിൽ നിന്നും ഇത്രയധികം പണം പിടിച്ചെടുത്തത്.

Also Read: റെക്കോർഡ് ബോണസ് നൽകി ബെവ്കോ; ഇത്തവണ ജീവനക്കാർക്ക് നൽകുന്നത് 95000 രൂപ!

അന്തർ സംസ്ഥാന ബസിൽ ബംഗളൂരുവിൽ നിന്നും പത്തനാപുരത്തേക്ക് പോവുകയായിരുന്ന പത്തനാപുരം സ്വദേശി ഷാഹുൽ ഹമീദിൻ്റെ കൈയ്യിലുണ്ടായിരുന്ന ബാഗിലാണ് പണം കണ്ടെത്തിയത്.  ബസ് തടഞ്ഞ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ യാത്രക്കാരുടെ ബാഗുകൾ പരിശോധിച്ചിരുന്നു. ഈ സമയത്ത് പ്രതിയായ ഷാഹുൽ ഹമീദിൻ്റെ 2 ബാഗുകളും പരിശോധിച്ചു. 

Also Read: കേന്ദ്ര ജീവനക്കാർക്ക് സന്തോഷവാർത്ത, DA 3-4% വർദ്ധനവ് ഉടൻ പ്രഖ്യാപിക്കും!

അപ്പോഴാണ് അതിൽ നിന്നും ഒരു കോടിയിലധികമായ പണം കണ്ടെത്തിയത്.  പണത്തിൻ്റെ സ്രോതസ് വ്യക്തമാക്കുന്ന രേഖകളൊന്നും ഷാഹുൽ ഹമീദിൻ്റെ കൈയ്യിലുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇയാളെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തത്. പണവും എക്സൈസ് സംഘത്തിൻ്റെ കസ്റ്റഡിയിലാണ്. ഷാഹുലിനെ വിശദമായി ചോദ്യം ചെയ്യുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.  പണം എണ്ണി തിട്ടപ്പെടുത്തിയതിന് ശേഷം കേസ് തലയോലപ്പറമ്പ്  പൊലീസിന് കൈമാറുമെന്ന് എക്സൈസ് സർക്കിൾ ഇൻസ്‌പെക്‌ടർ വ്യക്തമാക്കിയിട്ടുണ്ട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News