മാവേലിക്കര: ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ ഐടി ജീവനക്കാരിയായ യുവതിക്ക് മര്‍ദ്ദനം. യുവതിയെ ജിന്ന് ബാധിച്ചു എന്ന് ആരോപിച്ചാണ് ദുര്‍മന്ത്രവാദത്തിന് ഇരയാക്കിയിരുന്നത്.സംഭവം പുറത്തായതിനെ തുടർന്ന് യുവതിയുടെ ഭർത്താവിനെയും മന്ത്രവാദികളെയും പോലീസ് അറസ്റ്റ് ചെയ്തു
ശരീരത്തിൽ പ്രേതബാധയുണ്ട് എന്നാരോപിച്ചാണ് മാവേലിക്കര ഭരണിക്കാവ് സ്വദേശിയായ യുവതിയെ ഭർത്താവും ബന്ധുക്കളും ചേർന്ന് ക്രൂര മർദ്ദനങ്ങൾക്ക് ഇരയാക്കിയത്. ദുർമന്ത്രവാദം നടത്താനായി കൊല്ലം കുളത്തൂപ്പുഴ സ്വദേശികളായ മൂന്ന് ദുർമന്ത്രവാദികളെ വീട്ടിൽ വിളിച്ചു വരുത്തിയാണ് യുവതിയെ മർദ്ദനത്തിനായി വിട്ട് നൽകിയത്. ഇത് യുവതിയുടെ രണ്ടാം വിവാഹമാണ്.
Also Read: നെടുമങ്ങാട് ക്ഷേത്രത്തിലെ കാണിക്കവഞ്ചിയും ഓഫീസും കുത്തി പൊളിച്ച് വൻകവർച്ച; ലക്ഷങ്ങളുടെ നഷ്ടം
അന്ധവിശ്വാസിയായ ഭർത്താവ് അനീഷ് വീട്ടിലുള്ള സമയം മന്ത്രങ്ങൾ ചൊല്ലുകയും ഓതുകയും പതിവായിരുന്നു. ത് യുവതി ചോദ്യം ചെയ്തപ്പോൾ ദേഹത്ത് ജിന്ന് കയറിയെന്നും അത് ഒഴിക്കേണ്ടത് അത്യാവശ്യമാണെന്നും പറഞ്ഞു വിശ്വസിപ്പിച്ചു .ബന്ധുക്കളെയും ദുർമന്ത്രവാദത്തിന് ഉപയോഗിക്കുകയായിരുന്നു.
യുവതിയുടെ പരാതിയെ തുടർന്നാണ് ഭർത്താവ് അനീഷ്, ബന്ധുക്കളായ താമരക്കുളം സ്വദേശി ഷിബു, ഭാര്യ ഷാഹിന, ദുർബന്തർവാദത്തിന് നേതൃത്വം നൽകിയ സുലൈമാൻ, അൻവർ ഹുസൈൻ, ഇമാമുദ്ദീൻ എന്നിവരെ നൂറനാട് പോലീസ് പിടികൂടിയത്. മർദ്ദത്തെത്തുടർന്ന് അവശയായ യുവതി ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തിരുവനന്തപുരം ടെക്നോപാർക്കിൽ ജോലി ചെയ്ത് വരികയാണ് യുവതി. യുവതിയെ കൗൺസിലിംഗിന് വിധേയമാക്കും. പ്രതികളെ മാവേലിക്കര മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...