ബീഹാറിൽ വ്യാജ രേഖകൾ ഉണ്ടാക്കി ട്രയിന്റെ എഞ്ചിൻ റെയിൽവെ എഞ്ചിനിയർ വിറ്റു

പുർനീയ കോർട്ട് സ്റ്റേഷനിലെ ഔട്ട്പോസ്റ്റ് ഇൻചാർജ് എംഎം റഹ്മാൻ തിരുമറി മനസ്സിലാക്കിയതിന് പിന്നാലെ റെയിൽവെ പോലീസ് ഫോഴ്സ് പരാതി നൽകികുകയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Dec 21, 2021, 06:54 PM IST
  • രാജീവിന്റെ നേതൃത്വത്തിൽ പുർനീയ കോർട്ട് സ്റ്റേഷനിലെ ചില ജീവനക്കാരും മറ്റ് ചില സുരക്ഷ ഉദ്യോഗസ്ഥരും ചേർന്നാണ് ഈ പഴയ എഞ്ചിൻ വിൽക്കാൻ പദ്ധതിയിടുന്നത്.
  • തുടർന്ന് വ്യാജമായ രേഖകൾ സൃഷ്ടിച്ച് ട്രയിന്റെ എഞ്ചിൻ ആരും അറിയാതെ മറിച്ച് വിൽക്കുകയും ചെയ്തു.
ബീഹാറിൽ വ്യാജ രേഖകൾ ഉണ്ടാക്കി ട്രയിന്റെ എഞ്ചിൻ റെയിൽവെ എഞ്ചിനിയർ വിറ്റു

പാട്ന: വ്യാജ രേഖകൾ സൃഷ്ടിച്ച് ബീഹാറിൽ റെയിൽവെ എഞ്ചിനിയർ ട്രയിന്റെ എഞ്ചിൻ മറിച്ച് വിറ്റു. രാജീവ് രഞ്ജൻ ഝാ എന്ന സമസ്തിപൂരിലെ റെയിൽവെ എഞ്ചിനിയറാണ് ഇന്ത്യൻ റെയിവെയുടെ (Indian Railway)  പഴയ തീവണ്ടി എഞ്ചിൻ വിറ്റത്. 

രാജീവിന്റെ നേതൃത്വത്തിൽ പുർനീയ കോർട്ട് സ്റ്റേഷനിലെ ചില ജീവനക്കാരും മറ്റ് ചില സുരക്ഷ ഉദ്യോഗസ്ഥരും ചേർന്നാണ് ഈ പഴയ എഞ്ചിൻ വിൽക്കാൻ പദ്ധതിയിടുന്നത്. തുടർന്ന് വ്യാജമായ രേഖകൾ സൃഷ്ടിച്ച് ട്രയിന്റെ എഞ്ചിൻ ആരും അറിയാതെ മറിച്ച് വിൽക്കുകയും ചെയ്തു. 

ALSO READ : Drug Seized | ആക്ഷൻ ഹിറോ ബിജു താരം മാരക മയക്കുമരുന്നുമായി പിടിയിൽ

ഡിസംബർ 14നാണ് സംഭവം നടക്കുന്നത്.  പുർനീയ കോർട്ട് സ്റ്റേഷനിലെ ഔട്ട്പോസ്റ്റ് ഇൻചാർജ് എംഎം റഹ്മാൻ തിരുമറി മനസ്സിലാക്കിയതിന് പിന്നാലെ റെയിൽവെ പോലീസ് ഫോഴ്സ് പരാതി നൽകികുകയായിരുന്നു. ഔട്ട്പോസ്റ്റ് ഇൻചാർജിന്റെ പരാതിമേൽ ആർപിഎഫ് റെയിൽവെ എഞ്ചിനിയർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. 

ട്രയിന്റെ എഞ്ചിനുമായി ബന്ധപ്പെട്ട് എന്തോ തിരുമറി സംഭവിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കി ഔട്ട്പോസ്റ്റ് ഇൻചാർജ് റെയിൽവെ എഞ്ചിനിയറോട് കാര്യം തിരക്കിയപ്പോൾ മറ്റ് അറ്റകുറ്റപണികൾക്കായി എഞ്ചിൻ ഡീസെൽ ഷെഡിലേക്ക് മാറ്റിയെന്ന് വ്യാജ രേഖകൾ കാണിച്ച് തടിതപ്പാൻ ശ്രമിച്ചു. 

ALSO READ : കാമുകിയുടെ ഭർത്താവിനെ കണ്ട് ഫ്ലാറ്റിൽ നിന്ന് താഴേക്ക് ചാടിയ യുവാവിന് ദാരുണാന്ത്യം

എന്നാൽ വിശദീകരണത്തിൽ തൃപ്തയാകാത്ത ഔട്ട്പോസ്റ്റ് ഇൻചാർജ് ആർപിഎഫിനോട് വിവരം അറിയിക്കുകയായിരുന്നു. സംഭവം പുറത്തായതോടെ എഞ്ചിനിയർ ഒളിവിലേക്ക് പോയി. ഡിആർഎം എഞ്ചിനിയറെയും അയാളെ സഹായിച്ചവരെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുകയും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News