കണ്ണൂർ: വിദേശരാജ്യങ്ങളിൽ ജോലിക്കുള്ള വിസ തരപ്പെടുത്തി നൽകാമെന്ന് വാക്കുനൽകി ലക്ഷങ്ങൾ തട്ടിയപ്രതി പിടിയിൽ. കണ്ണൂർ ഇരിക്കൂർ വെള്ളാട് കുട്ടിക്കുന്നുമ്മേൽ വീട്ടിൽ നിമൽ ലക്ഷ്മണ(25) കോയിപ്രം പോലിസ് അറസ്റ്റ് ചെയ്തത്.
1735000 രൂപയാണ് നെറ്റ് ബാങ്കിങ് വഴി പ്രതി തട്ടിയത്.
മാൾട്ട, ബൽഗേറിയ, ഖത്തർ, കമ്പോഡിയ എന്നിവടങ്ങളിലേക്ക് ജോലി ഒഴിവുകൾ ഉണ്ടെന്ന് വിശ്വസിപ്പിച്ചശേഷം 17 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തയാളെ കോയിപ്രം പോലീസ് പിടികൂടി. തളിപ്പറമ്പ് പയ്യന്നൂർ നരിക്കാമള്ളിൽ വാടകയ്ക്ക് താമസിക്കുന്ന നിമൽ ലക്ഷ്മണ(25)നാ ണ് പിടിയിലായത്. ഈവർഷം ഏപ്രിൽ 11 മുതൽ മേയ് 28 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്.
പുറമറ്റം സ്വദേശി ഹരീഷ് കൃഷ്ണൻ (27) ആണ് പരാതിക്കാരൻ. ഹരീഷിന്റെയും മറ്റും ഉടമസ്ഥതയിൽ വെണ്ണിക്കുളത്ത് പ്രവർത്തിക്കുന്ന 'ഡ്രീം ഫ്യൂച്ചർ കൺസൾട്ടൻസ് 'എന്ന എന്ന സ്ഥാപനത്തിനെയാണ് ഇയാൾ പറ്റിച്ച് പണം തട്ടിയത്.1735000 രൂപയാണ് നെറ്റ് ബാങ്കിങ് വഴി പ്രതി തട്ടിയത്. എന്നാൽ വിസ ലഭ്യമാക്കുകയോ, തുക തിരികെ നൽകുകയോ ചെയ്തില്ല.
ഈ രാജ്യങ്ങളിലേക്ക് ജോലി ഒഴിവുണ്ടെന്ന് വിശ്വസിപ്പിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയത്.ഹരീഷിന്റെ മൊഴിപ്രകാരം കഴിഞ്ഞമാസം 17 ന് കോയിപ്രം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.പോലീസ് സംഘം കണ്ണൂരിൽ എത്തി വീട്ടിൽ നിന്നും പ്രതിയെ കസ്റ്റഡിയിലെടുത്ത് രാത്രി 11 മണിയോടെ സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.
ഇയാൾ സമാനരീതിയിൽ വേറെയും തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് തുടങ്ങിയ കാര്യങ്ങളിൽ വിശദമായ അന്വേഷണം നടത്താൻ ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ് നിർദേശിച്ചു. പ്രതി കബളിപ്പിച്ച് തട്ടിയെടുത്ത പണം കണ്ടെത്തുന്നതിനും മറ്റുമുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...