Shraddha Murder Case Updte: ശ്രദ്ധ കൊലപാതകത്തിന്‍റെ ചുരുളുകള്‍ ഒന്നൊന്നായി അഴിയുകയാണ്. കൊലപാതകത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനുള്ള പരിശ്രമത്തിലാണ് അന്വേഷണ സംഘം.
ഇതിനായി കുറ്റവാളി അഫ്താബിനെ കഴിഞ്ഞ ദിവസങ്ങളില്‍ പോളിഗ്രാഫ് ടെസ്റ്റിന് വിധേയനാക്കിയിരുന്നു. പോളിഗ്രാഫ് ടെസ്റ്റില്‍ അഫ്താബ് ശ്രദ്ധയുടെ കൊലപാതകം സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. ഡല്‍ഹി, രോഹിണിയിലെ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ (FSL) ആണ് അഫ്താബ് പൂനാവല്ലയുടെ പോളിഗ്രാഫ് ടെസ്റ്റ് നടന്നത്.
കഴിഞ്ഞ ഒരാഴ്ചയോളമായി നടന്നുവന്ന പോളിഗ്രാഫ് ടെസ്റ്റ് ബുധനാഴ്ചയാണ് പൂര്‍ത്തിയായത്. ഇനി അടുത്ത ഘട്ടം അഫ്താബിനെ നാര്‍ക്കോ ടെസ്റ്റിന് വ്ധേയമാക്കുക എന്നതാണ്. റിപ്പോര്‍ട്ട് അനുസരിച്ച് നാര്‍ക്കോ ടെസ്റ്റ് വ്യാഴാഴ്ച നടക്കും. പരിശോധനയോടനുബന്ധിച്ച് ഡോക്ടർമാരും സംഘത്തോടൊപ്പമുണ്ടാകും.
നിരവധി സെഷനുകൾക്ക് ശേഷം ചൊവ്വാഴ്ച പോളിഗ്രാഫ് പരിശോധന പൂർത്തിയായതായി ഫോറൻസിക് സയൻസ് ലബോറട്ടറി വൃത്തങ്ങൾ അറിയിച്ചു. ശ്രദ്ധ വാല്‍ക്കറിനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിമുറിച്ച് പലയിടത്തും എറിഞ്ഞതായി പ്രതി സമ്മതിച്ചതായും അധികൃതര്‍ വ്യക്തമാക്കി.
വ്യാഴാഴ്ച രോഹിണിയിലെ ബാബാസാഹേബ് അംബേദ്കർ ഹോസ്പിറ്റലിൽ പൂനാവല്ലയുടെ നാർക്കോ അനാലിസിസ് ടെസ്റ്റ് നടത്തുമെന്ന് രോഹിണിയിലെ എഫ്എസ്എൽ ക്രൈം സീൻ മാനേജ്മെന്‍റ് വിഭാഗം മേധാവി സഞ്ജീവ് ഗുപ്ത പറഞ്ഞു.
അതേസമയം, കൊലതകം സംബന്ധിച്ച പുറത്തുവരുന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണ്. ശ്രദ്ധയുടെ കൊലപാതകത്തില്‍ തനിക്ക് പശ്ചാത്താപമില്ല എന്നും തൂക്കിലേറ്റിയാല്‍ അതും സ്വീകാര്യമാണ് എന്ന് അഫ്താബ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
അഫ്താബിന്‍റെ ഫോൺ, ക്യാമറ, ലാപ്‌ടോപ്പ് എന്നിവയുൾപ്പെടെയുള്ള ഗാഡ്‌ജെറ്റുകളുടെ വിശകലനം നടക്കുകയാണ്. പ്രാഥമിക റിപ്പോർട്ടിൽ ചില രേഖകളും ചിത്രങ്ങളും ചാറ്റുകളും ഇയാള്‍ ഇല്ലാതാക്കിയതായി തെളിഞ്ഞിട്ടുണ്ട്. ഇത് വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. തെളിവുകള്‍ കണ്ടെടുക്കുന്ന തിരക്കിലാണ് ഡല്‍ഹി പോലീസ്. നിലവില്‍ അഫ്താബ് തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...