Medical college | മെഡിക്കൽ കോളേജിൽ രോ​ഗിയുടെ കൂട്ടിരിപ്പുകാരനെ മർദിച്ചു; രണ്ട് ജീവനക്കാർ അറസ്റ്റിൽ

സ്വകാര്യ ഏജൻസിയിലെ സുരക്ഷാ ജീവനക്കാരാണ് അറസ്റ്റിലായത്. വിഷ്ണു, രതീഷ് എന്നിവരാണ് അറസ്റ്റിലായത്.

Written by - Zee Malayalam News Desk | Last Updated : Nov 20, 2021, 12:04 PM IST
  • ഇന്നലെ രാവിലെ 11 മണിക്കാണ് സംഭവം
  • ചിറയിൻകീഴ് സ്വദേശി അരുൺ ദേവ് ചികിത്സയിലുള്ള മാതാവിനെ കാണുന്നതിന് സുഹൃത്തിനെയും കൂട്ടി എത്തി
  • എന്നാൽ അരുൺ ദേവിന് മാത്രമാണ് അകത്ത് പ്രവേശിക്കുന്നതിന് പാസ് ഉണ്ടായിരുന്നത്
  • സുഹൃത്തിനെയും പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് തർക്കം ആരംഭിച്ചത്
Medical college | മെഡിക്കൽ കോളേജിൽ രോ​ഗിയുടെ കൂട്ടിരിപ്പുകാരനെ മർദിച്ചു; രണ്ട് ജീവനക്കാർ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ (Medical college hospital) കൂട്ടിരിപ്പുകാരനെ മർദ്ദിച്ച സംഭവത്തിൽ രണ്ട് ജീവനക്കാർ അറസ്റ്റിൽ. സ്വകാര്യ ഏജൻസിയിലെ സുരക്ഷാ ജീവനക്കാരാണ് (Security) അറസ്റ്റിലായത്. വിഷ്ണു, രതീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് പുലർച്ചെയോടെയാണ് ഇവരെ അറസ്റ്റ് (Arrest) ചെയ്തത്.

ഇന്നലെ രാവിലെ 11 മണിക്കാണ് സംഭവം. മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി അരുൺ ദേവ് ചികിത്സയിലുള്ള മാതാവിനെ കാണുന്നതിന് സുഹൃത്തിനെയും കൂട്ടി എത്തി. എന്നാൽ അരുൺ ദേവിന് മാത്രമാണ് അകത്ത് പ്രവേശിക്കുന്നതിന് പാസ് ഉണ്ടായിരുന്നത്. എന്നാൽ സുഹൃത്തിനെയും പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് തർക്കം ആരംഭിച്ചത്.

ALSO READ: Medical college | തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പുതിയ അത്യാഹിത വിഭാ​ഗം പ്രവർത്തനം തുടങ്ങി

അരുണിന്റെ കൈവശമുള്ള പാസ് ഉപയോ​ഗിച്ച് പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സുരക്ഷാ ഉദ്യോ​ഗസ്ഥർ അനുവദിച്ചില്ല. ഇതേ തുടർന്നാണ് തർക്കമുണ്ടായത്. മൂന്ന് സുരക്ഷാ ജീവനക്കാർ വളഞ്ഞിട്ട് മർദ്ദിച്ചുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. മൂന്നാമത്തെ സെക്യൂരിറ്റി ജീവനക്കാരൻ ഒളിവിലാണ്. എന്നാൽ സെക്യൂരിറ്റി ജീവനക്കാരെ ചീത്ത വിളിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് ജീവനക്കാർ പറഞ്ഞു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരുടെ ഭാ​ഗത്ത് നിന്ന് ഇത്തരം പെരുമാറ്റം തുടർച്ചയായി ഉണ്ടാകുന്നുവെന്ന് ആരോപിച്ച് വിവിധ സംഘടനകൾ മെഡിക്കൽ കോളേജിലേക്ക് ഇന്ന് മാർച്ച് നടത്തുമെന്ന് അറിയിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News