പാലക്കാട്: തൃത്താലയില്‍ വാഹനപരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥന്റെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കിയ സംഭവത്തിലെ പ്രതി പിടിയിൽ. ഞാങ്ങാട്ടിരി സ്വദേശിയായ അലൻ (19) ആണ് പിടിയിലായത്. പട്ടാമ്പിയില്‍ നിന്നാണ് തൃത്താല പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തൃത്താല എസ്ഐ ശശികുമാറിനെയാണ് പ്രതി ആക്രമിച്ചത്.
പരിക്കേറ്റ എസ്ഐ എസ്ഐ ശശികുമാർ ആശുപത്രിയില്‍ ചികിത്സയിലാണ്. ശനിയാഴ്ച രാത്രി പത്തരയോടെ മംഗലം ഭാഗത്ത് വച്ചാണ് ആക്രമണം ഉണ്ടായത്. പുഴയുടെ സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പോലീസ് പട്രോളിങ് സംഘം ഇവിടെയെത്തി കാറിലുണ്ടായിരുന്ന യുവാക്കളോട് കാര്യങ്ങള്‍ തിരക്കാന്‍ പോകുന്നതിനിടെ കാര്‍ പെട്ടെന്ന് പുറകിലേക്ക് എടുക്കുകയായിരുന്നു.
ALSO READ: ഗംഗാനദിയിൽ ബോട്ട് മറിഞ്ഞ് ആറ് പേരെ കാണാതായി; രക്ഷാപ്രവർത്തനം തുടരുന്നു
കാർ പുറകിലേക്ക് എടുക്കുന്നത് കണ്ട പോലീസുകാര്‍ ഒഴിഞ്ഞുമാറി. ഇതിനിടെ എസ്ഐ ശശികുമാറും മറ്റൊരു പോലീസ് ഉദ്യോഗസ്ഥനും കാറിന്റെ മുന്നിലേക്ക് കയറി. ഈ സമയം പ്രതി എസ്ഐയെ ഇടിച്ചുവീഴ്ത്തി കാറുമായി കടന്നുകളയുകയായിരുന്നു. നിലത്തുവീണ എസ്ഐ കാറിനടിയില്‍പ്പെട്ടെന്നാണ് ഒപ്പമുണ്ടായിരുന്ന പോലീസുകാർ പറയുന്നത്.
കാറോടിച്ചിരുന്ന 19-കാരന്‍ വാഹനം ശരീരത്തിലൂടെ കയറ്റിയിറക്കി നിര്‍ത്താതെ കടന്നുകളഞ്ഞെന്നും പോലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ പ്രതി ഒളിവില്‍ പോയിരുന്നു. ഇതിനിടെ പോലീസ് കാര്‍ കസ്റ്റഡിയിലെടുത്തു. അലന്‍ വാഹനത്തിന്റെ ഉടമ അല്ലെന്നും പട്ടാമ്പി സ്വദേശിയായ മറ്റൊരാളാണെന്നും പോലീസ് പറയുന്നു.
അലന് വേണ്ടി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. തുടര്‍ന്ന് ഉച്ചയോടെയാണ് ഇയാളെ പട്ടാമ്പിയില്‍ നിന്ന് പിടികൂടിയത്. സംഭവസമയത്ത് യുവാവിനൊപ്പമുണ്ടായിരുന്ന മറ്റൊരാളെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ശക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.