പരാതി അന്വേഷിക്കാനെത്തിയ പോലീസുകാർക്ക് നേരെ ആക്രമണം, 2 പേർ അറസ്റ്റിൽ

പ്രദേശവാസിയായ അജി എന്ന ആള്‍ നല്‍കിയ പരാതി സംബന്ധിച്ച കാര്യങ്ങള്‍ അന്വേഷിക്കാനെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്.

Written by - Zee Malayalam News Desk | Last Updated : Dec 25, 2021, 05:36 PM IST
  • ശനിയാഴ്ച ഉച്ചയ്ക്ക് 1 മണിയോടെയാണ് സംഭവം.
  • പ്രദേശവാസിയായ അജി എന്ന ആള്‍ നല്‍കിയ പരാതി സംബന്ധിച്ച കാര്യങ്ങള്‍ അന്വേഷിക്കാനെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്.
  • അജിയും അറസ്റ്റിലായ മനുവും തമ്മിൽ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങളെ തുടര്‍ന്നുള്ള പരാതി അന്വേഷിക്കാനാണ് പോലീസ് സംഘം എത്തിയത്.
പരാതി അന്വേഷിക്കാനെത്തിയ പോലീസുകാർക്ക് നേരെ ആക്രമണം, 2 പേർ അറസ്റ്റിൽ

പത്തനംതിട്ട: പന്തളത്ത് പരാതി അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോ​ഗസ്ഥർക്ക് നേരെ ആക്രമണം (Police Officers Attacked). പന്തളം മാന്തുകയിലാണ് സംഭവം. പന്തളം എസ്‌ഐ ഗോപന്‍, സിവില്‍ പോലീസ് ഓഫീസര്‍ ബിജു എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. കുളനട സ്വദേശി മനു, അഞ്ചൽ സ്വദേശി രാഹുൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച ഉച്ചയ്ക്ക് 1 മണിയോടെയാണ് സംഭവം. പ്രദേശവാസിയായ അജി എന്ന ആള്‍ നല്‍കിയ പരാതി സംബന്ധിച്ച കാര്യങ്ങള്‍ അന്വേഷിക്കാനെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. അജിയും അറസ്റ്റിലായ മനുവും തമ്മിൽ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങളെ തുടര്‍ന്നുള്ള പരാതി അന്വേഷിക്കാനാണ് പോലീസ് സംഘം എത്തിയത്.

Also Read: CPM - CPI Clash : കാലടിയിൽ സിപിഎം - സിപിഐ സംഘർഷം: സിപിഐ പ്രവർത്തകർക്ക് വെട്ടേറ്റു

പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം പരാതിക്കാരനേയും ആരോപണ വിധേയനേയും സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. മനുവും ഇയാളുടെ ബന്ധു അഞ്ചല്‍ സ്വദേശി രാഹുലും ചേർന്ന് പോലീസിനെ തടയുകയായിരുന്നു. ഇതിനിടെയുണ്ടായ പിടിവലിക്കിടെയാണ് പോലീസുകാര്‍ക്ക് പരിക്കേറ്റത്. 

Also Read: Alappuzha Murder | ആലപ്പുഴ ഷാൻ വധക്കേസിൽ പിടിയിലായ 5 പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

എസ്‌ഐ ഗോപന്റെ കാലിനും ബിജുവിന്റെ കൈയ്ക്കുമാണ് പരിക്കേറ്റത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരുവരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News