Karipur Gold Smuggling: കരിപ്പൂർ സ്വർണ്ണക്കടത്തിൽ അർജുൻ ആയങ്കി അന്തർ സംസ്ഥാന കള്ളകടത്ത് റാക്കറ്റിലെ കണ്ണിയെന്ന് കസ്റ്റംസ് കോടതിയിൽ

കരിപ്പൂർ കേസിൽ പിടിയിലായ പ്രതികൾ വലിയ തോതിൽ സ്വർണം ഇന്ത്യയിലെത്തിച്ചിട്ടുണ്ട്

Written by - Zee Malayalam News Desk | Last Updated : Jul 13, 2021, 04:12 PM IST
  • രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് പ്രതികൾ ഭീഷണിയാണെന്ന് കസ്റ്റംസ്
  • സ്വർണക്കടത്തിൽ നിരവധി പേർ അടങ്ങിയ സംഘങ്ങൾ പങ്കാളികളാണെന്നും പല സംഘത്തെയും ഇനിയും തിരിച്ചറിഞ്ഞില്ലെന്നും കംസ്റ്റംസ്
  • കരിപ്പൂർ കേസിൽ പിടിയിലായ പ്രതികൾ വലിയ തോതിൽ സ്വർണം ഇന്ത്യയിലെത്തിച്ചിട്ടുണ്ട്.
Karipur Gold Smuggling: കരിപ്പൂർ സ്വർണ്ണക്കടത്തിൽ അർജുൻ ആയങ്കി അന്തർ സംസ്ഥാന കള്ളകടത്ത് റാക്കറ്റിലെ കണ്ണിയെന്ന് കസ്റ്റംസ് കോടതിയിൽ

Kochi: കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതിയായ അർജുൻ ആയങ്കി അന്തർ സംസ്ഥാന കള്ളകടത്ത് റാക്കറ്റിലെ കണ്ണിയെന്ന് കസ്റ്റംസ് കോടതിയിൽ. സ്വർണക്കടത്തിൽ നിരവധി പേർ അടങ്ങിയ സംഘങ്ങൾ പങ്കാളികളാണെന്നും പല സംഘത്തെയും ഇനിയും തിരിച്ചറിഞ്ഞില്ലെന്നും കംസ്റ്റംസ് കോടതിയെ അറിയിച്ചു. 

കരിപ്പൂർ കേസിൽ പിടിയിലായ പ്രതികൾ വലിയ തോതിൽ സ്വർണം ഇന്ത്യയിലെത്തിച്ചിട്ടുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് പ്രതികൾ ഭീഷണിയാണെന്ന്  കോടതിയെ അറിയിച്ച കസ്റ്റംസ് അർജ്ജുന്റെ റിമാന്റ് 14 ദിവസത്തേക്ക് കൂടി നീട്ടണമെന്നും ആവശ്യപ്പെട്ടു.

ALSO READ: Arjun Ayanki News: തനിക്കെതിരെയുള്ള ആരോപണങ്ങളിൽ പാർട്ടി മറുപടി പറയേണ്ട,അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ ഹാജരാകുമെന്ന് അർജ്ജുൻ ആയങ്കി

വിമാനത്താവളത്തിൽ നിന്ന് പിടികൂടിയ അനധികൃതമായി കടത്തിയ (Gold smuggling) സ്വർണ്ണം അർജ്ജുന് കൊടുക്കാനായി ആണ് കൊണ്ട് വന്നതെന്ന് അറസ്റ്റിലായ മുഹമ്മദ് ഷഫീക്ക് മൊഴിയുടെ അടിസ്ഥാനത്തിലാണ് അർജ്ജുൻ ആയങ്കിയെ അറസ്റ്റ് ചെയ്‌തത്
 

ഇന്നലെയാണ് അർജ്ജുൻ ആയങ്കിയെ കോടതിയിൽ ഹാജരാക്കിയത്. തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ ജൂലൈ 6 വരെ കോടതി നേരത്തെ അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ വിട്ടിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News