Human Trafficking: കുവൈത്തിലേക്ക് മനുഷ്യക്കടത്ത്; തമിഴ്നാട് സ്വദേശിയായ ഏജന്റ് അറസ്റ്റിൽ

Human Trafficking: ഉൾഗ്രാമങ്ങളിൽ നിന്നും നിരക്ഷരരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുമായ സ്ത്രീകളെ കണ്ടെത്തി അവർക്ക് സൗജന്യമായി പാസ്പോർട്ട്, വിസ, ടിക്കറ്റ്, എന്നിവ ശരിയാക്കിക്കൊടുത്ത് ദുബൈയിലേക്കുള്ള വിസിറ്റിംഗ് വിസയും നൽകിയാണ് ഇവരെ ഇയാൾ കുവൈത്തിലേക്ക് അയക്കുന്നത്

Written by - Zee Malayalam News Desk | Last Updated : May 5, 2023, 07:19 AM IST
  • കുവൈത്തിലേക്ക് മനുഷ്യക്കടത്ത്
  • തമിഴ്നാട് സ്വദേശിയായ ഏജന്റ് അറസ്റ്റിൽ
  • സംഭവം നടന്നത് കഴിഞ്ഞ വർഷം ജൂലൈയിൽ
Human Trafficking: കുവൈത്തിലേക്ക് മനുഷ്യക്കടത്ത്; തമിഴ്നാട് സ്വദേശിയായ ഏജന്റ് അറസ്റ്റിൽ

കൊച്ചി: കുവൈത്തിലേക്ക് മനുഷ്യക്കത്ത് നടത്താനായി തമിഴ്നാട് സ്വദേശികളായ ഏഴ് സ്ത്രീകളെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിച്ച സംഭവത്തിൽ ഏജന്റ് അറസ്റ്റിൽ. കഴിഞ്ഞ വർഷം ജൂലൈയിൽ നടന്ന സംഭവത്തിൽ ഒളിവിൽ കഴിയുകയായിരുന്ന തമിഴ്നാട് സ്വദേശി ബാഷയെയാണ് അറസ്റ്റ് ചെയ്തത്.

Also Read: Crime News: മൂന്നാറിൽ നിന്നും ബെംഗളൂരുവിലേക്ക് പോയ ബസിൽ യുവതിയെ കുത്തി യുവാവ് ശേഷം സ്വയം കഴുത്തറുത്തു!

അറസ്റ്റിലായ ഭാഷ 2022 ജൂലൈ 17 ന് ആണ് കുവൈത്തിലേക്ക് കടത്താൻ ഏഴ് യുവതികളെ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ചത്. ഈ കേസിന്റെ അന്വേഷണം എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്‍റെ മേൽ നോട്ടത്തിൽ നടന്നുവരികയായിരുന്നു.  ഇതിനിടെയാണ് ഒളിവിലായിരുന്ന ഏജന്റ് തമിഴ്നാട്ടിൽ നിന്നും പിടിയിലാകുന്നത്.  ബാഷ ചെങ്കത്ത് ഖലീഫ എന്ന പേരിൽ ട്രാവൽ ഏജൻസി നടത്തുകയാണ്. ഉൾഗ്രാമങ്ങളിൽ നിന്ന് നിരക്ഷരരേയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുമായ സ്ത്രീകളേയും കണ്ടെത്തി അവർക്ക് സൗജന്യമായി പാസ്പോർട്ട്, വിസ, ടിക്കറ്റ്, എന്നിവ ശരിയാക്കിക്കൊടുത്ത് ദുബൈയിലേക്കുള്ള വിസിറ്റിംഗ് വിസയും നൽകിയാണ് ഇവരെ ഇയാൾ വിമാനത്താവളത്തിലെത്തിച്ചത്. 

Also Read: Guru Uday 2023: മഹാധനയോഗത്തിലൂടെ ഈ രാശിക്കാർക്ക് ലഭിക്കും കോടീശ്വര യോഗം; വീട് വാഹനം ധനം എന്നിവയ്ക്ക് യോഗം!

ഇവരെ ദുബൈയിലെത്തിച്ച ശേഷം കുവൈത്ത് വിസയടിച്ച പേജ് പാസ്പോർട്ടിൽ വ്യാജമായി ചേർത്ത് കുവൈത്തിലേക്ക് ഇവരെ കടത്താനായിരുന്നു പദ്ധതി. വിദ്യാഭ്യാസം കുറഞ്ഞ സ്ത്രീകൾക്ക് കുവൈത്തിൽ നേരിട്ടെത്താൻ ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് ഈ തന്ത്രം ഉപയോഗിക്കുന്നത്.  മുപ്പതിനും നാൽപ്പതിനും മധ്യേ പ്രായമുള്ള സ്ത്രീകളെ കുവൈത്തിൽ വീട്ടു ജോലിക്കെന്നും പറഞ്ഞാണ് കൊണ്ടുപോകുന്നത്. ഈ കേസിൽ ഫസലുള്ള എന്നയാളെ അന്വേഷണ സംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Also Read: Vipreet Rajayoga 2023: വിപരീത രാജയോഗത്തിലൂടെ ഈ 5 രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ! 

മൂന്നാറിൽ നിന്നും ബെംഗളൂരുവിലേക്ക് പോയ ബസിൽ യുവതിയെ കുത്തി യുവാവ് ശേഷം സ്വയം കഴുത്തറുത്തു!

യാത്രയ്ക്കിടെ യുവതിയെ കുത്തിപ്പരുക്കേൽപിച്ച ശേഷം യുവാവ് സ്വയം കഴുത്തറത്തതായി റിപ്പോർട്ട്. മൂന്നാറിൽ നിന്നും ബെംഗളൂരുവിലേക്കു പോയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം അരങ്ങേറിയത്. ഗൂഡല്ലൂർ സ്വദേശിനി സീതയെയാണ് വയനാട് സ്വദേശി സനിൽ വെന്നിയൂരിനു സമീപത്തു വച്ച് ആക്രമിച്ചത്. ഇരുവരും മുൻ പരിചയക്കാരാണെന്നാണ് റിപ്പോർട്ട്. 

യുവാവ് എടപ്പാളിൽനിന്നും യുവതി അങ്കമാലിയിൽ നിന്നുമാണു ഈ ബസിൽ കയറിയത്. ആദ്യം ഇരുവരും ബസിന്റെ മധ്യഭാഗത്തെ സീറ്റിൽ ഒരുമിച്ചാണ് ഇരുന്നിരുന്നതെങ്കിലും ഇടയ്ക്ക് ഇരുവരും തമ്മിൽ  വാക്കേറ്റമുണ്ടായിയെന്നും കോട്ടയ്ക്കലിൽ വച്ച് ഇവരെ പിറകിലെ സീറ്റിലേക്കു മാറ്റിയിരുത്തിയാതായും ബസ് ജീവനക്കാർ പറഞ്ഞു.  ഇതിനിടെ ബസിലെ ലൈറ്റ് അണച്ച സമയത്താണ് സംഭവം അരങ്ങേറിയത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News