പശുവിനെ പോലും വെറുതെ വിടില്ല, കടുത്ത ലൈംഗിക വൈകൃതം; ആലുവയിൽ പിടിയിലായ 'കൊക്ക്' കുറ്റവാളികൾക്കിടയിലെ വിദഗ്ധ മോഷ്ടാവ്

കുട്ടിക്കാലം മുതല്‍ മോഷണം പതിവാക്കിയ ചരിത്രമാണ് പ്രതി ക്രിസ്റ്റില്‍ രാജ് അയല്‍വാസിയായ, മാനസിക വെല്ലുവിളിയുള്ള അറുപതുകാരിയെ പീഡിപ്പിച്ച കേസിലും ഇയാൾ പ്രതിയാണ്

Written by - Zee Malayalam News Desk | Last Updated : Sep 8, 2023, 08:40 AM IST
  • കുട്ടിക്കാലം മുതല്‍ മോഷണം പതിവാക്കിയ ചരിത്രമാണ് പ്രതി ക്രിസ്റ്റില്‍ രാജിന്
  • നെയ്യാറ്റിന്‍കര കോടതിയില്‍ വെച്ച് വിലങ്ങൂരി പൊലീസിനെ വെട്ടിച്ചു കടക്കാൻ ശ്രമിച്ചിരുന്നു
  • വ്യാഴാഴ്ച പുലർച്ചയൊണ് കേസിൽ കുട്ടിയെ കാണാതായതായി പോലീസിന് പരാതി ലഭിക്കുന്നത്
പശുവിനെ പോലും വെറുതെ വിടില്ല, കടുത്ത ലൈംഗിക വൈകൃതം; ആലുവയിൽ പിടിയിലായ 'കൊക്ക്' കുറ്റവാളികൾക്കിടയിലെ വിദഗ്ധ മോഷ്ടാവ്

ആലുവ: നല്ല പൊക്കവും ജനലിലൂടെ കയ്യിട്ടു മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കുന്ന വൈദഗ്ധ്യവും മൂലമാണ് ആലുവയിൽ കുട്ടിയെ പീഡിപ്പിച്ച കേസിൽ പിടിയിലായ ക്രിസ്റ്റിൽ രാജിന് കൊക്ക് എന്ന പേര് വീണത്.  അതിഥി തൊഴിലാളികൾ കൂടുതലായി കാണുന്ന സ്ഥലത്തെല്ലാം ഇയാൾ എത്താറുണ്ട്. ഒപ്പം അവിടെ നിന്നും മോഷ്ടിക്കുന്ന വസ്തുക്കൾ അവർക്ക് തന്നെ വിൽക്കുന്നതാണ് ഇയാളുടെ പതിവ്. കേസിൽ ഏറ്റവും നിർണ്ണായകമായത് പ്രതിയുടെ വിരലടയാളമാണ്.  ഇതിൻറെ  അടിസ്ഥാനത്തിൽ ക്രൈം റെക്കോർഡ്സ് വിഭാഗം നടത്തിയ പരിശോധനയിലാണ് 14 കേസിൽ പ്രതിയായ ക്രിസ്റ്റിൽ രാജിലേക്ക് പോലീസ് എത്തുന്നത്.

കുട്ടിക്കാലം മുതല്‍ മോഷണം പതിവാക്കിയ ചരിത്രമാണ് പ്രതി ക്രിസ്റ്റില്‍ രാജ് അയല്‍വാസിയായ, മാനസിക വെല്ലുവിളിയുള്ള അറുപതുകാരിയെ പീഡിപ്പിച്ച കേസിലും ഇയാൾ പ്രതിയാണ്. തിരുവനന്തപുരം പാറശാല സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത ഈ കേസില്‍ ക്രിസ്റ്റില്‍ ജയിലിലും കഴിഞ്ഞിരുന്നു. തിരുവനന്തപുരം ജില്ലയിൽ ബാലരാമപുരം, നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുകളുണ്ട്. നേരത്തെ നെയ്യാറ്റിന്‍കര കോടതിയില്‍ വെച്ച് വിലങ്ങൂരി പൊലീസിനെ വെട്ടിച്ചു കടക്കാൻ ശ്രമിച്ചിരുന്നു. 

ALSO READ: Aluva rape case: ആലുവയിൽ 8 വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതി പിടിയിൽ

വ്യാഴാഴ്ച പുലർച്ചയൊണ് കേസിൽ കുട്ടിയെ കാണാതായതായി പോലീസിന് പരാതി ലഭിക്കുന്നത്. അതിന് മുൻപ് തന്നെ പുലര്‍ച്ചെ 2.15നാണ് സമീപവാസി, പ്രതിക്കൊപ്പം കുട്ടിയെ കണ്ടിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ സമീപത്തെ വയലിൽ ചോരയൊലിപ്പിച്ച നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. തുടർന്ന് പ്രതിയുടെ വിവരങ്ങൾ സംബന്ധിച്ച് എല്ലാ സ്ഥലത്തേക്കും വിവരങ്ങൾ കൈമാറി. അതിനിടയിൽ 

പൊലീസ് തന്നെ പിന്തുടരുന്നുവെന്ന് മനസ്സിലാക്കിയ ക്രിസ്റ്റിൽ രാജ് മാര്‍ത്താണ്ഡവര്‍മ പാലത്തിനടിയില്‍ ഒളിക്കാന്‍ ശ്രമിച്ചു. കുറ്റകൃത്യത്തിന് ശേഷം രാത്രി പുറത്തിറങ്ങി ട്രെയിനിൽ കയറുകയായിരുന്നു ഇയാളുടെ ലക്ഷ്യം. തൊട്ട് പുറകെ എത്തിയ  ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ എസ്‌ഐ എസ് എസ് ശ്രീലാലും സംഘവും ക്രിസ്റ്റില്‍ രാജിനെ കണ്ടെത്തി. സമയം പകല്‍ 3.30നാണ് പ്രതിയെ പിടികൂടിയത്. രക്ഷപ്പെടാന്‍ പുഴയിലേക്ക് ചാടിയ പ്രതിയെ സിഐടിയു അംഗങ്ങളായ ചുമട്ടുതൊഴിലാളികള്‍ പുഴയിലേക്ക് ചാടി പ്രതിയെ കരയ്ക്കെത്തിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News