Aluva Chandini Murder: ജ്യൂസ് വാങ്ങി തരാമെന്ന് പറഞ്ഞ് കുട്ടിയെ വീട്ടിൽ നിന്നിറക്കി ; അസ്ഫാക്കിനെക്കുറിച്ച് ആർക്കും അറിയില്ല, നിർണ്ണായകമായത് തൊഴിലാളിയുടെ മൊഴി

Aluva Child Murder: സിസിടിസി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് അയൽവാസി അസ്ഫാക്കിലേക്ക് അന്വേഷണം രണ്ടാഴ്ച മുമ്പ് മാത്രം ഇവരുടെ വീടിന് മുകളിൽ താമസിക്കാൻ എത്തിയ  അസം സ്വദേശിയായ അസ്ഫാക്കിനെ പൊലീസ് രാത്രി തന്നെ കസ്റ്റഡിയിലെടുത്തു

Written by - Zee Malayalam News Desk | Last Updated : Jul 29, 2023, 05:49 PM IST
  • മിഠായി തിന്നുകൊണ്ടായിരുന്നു ആ കുഞ്ഞ് അഷ്ഫാഖിനൊപ്പം എത്തിയത്
  • കൊലപാതകം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡിഐജി എ ശ്രീനിവാസ്
  • ലഹരി ഉപയോഗിച്ച് ബോധം പോയിരുന്ന ഇയാളിൽ നിന്ന് കുട്ടിയെ കുറിച്ചുള്ള വിവരം കിട്ടാൻ പൊലീസ് മണിക്കൂറുകളോളം കാത്തിരുന്നു
Aluva Chandini Murder: ജ്യൂസ് വാങ്ങി തരാമെന്ന് പറഞ്ഞ് കുട്ടിയെ വീട്ടിൽ നിന്നിറക്കി ; അസ്ഫാക്കിനെക്കുറിച്ച് ആർക്കും അറിയില്ല, നിർണ്ണായകമായത് തൊഴിലാളിയുടെ മൊഴി

എറണാകുളം: ഇതരസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ താമസിക്കുന്ന ഇടമാണ് മുക്കത്ത് പ്ലാസ. ബിഹാർ സ്വദേശികളുടെ മകൾ ആറുവയസുകാരിയെ കാണാതാകുന്നത് ഇന്നലെ വൈകിട്ട് മൂന്ന് മണിക്ക്. ദമ്പതികൾ പലയിടത്തും അന്വേഷണം തുടങ്ങി. അടുത്ത വീടുകളിലും പ്രദേശങ്ങളിലും അന്വേഷിച്ചു. ഒരിടത്തും കണ്ടില്ല.കുട്ടിയെ തട്ടിക്കൊണ്ട് പോയെന്ന വാര്‍ത്തയ്ക്ക് പിന്നാലെ ഇന്നലെ രാത്രി തൊട്ട് കേരളവും പ്രാർഥനയിലായിരുന്നു.

സിസിടിസി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് അയൽവാസി അസ്ഫാക്കിലേക്ക് അന്വേഷണം എത്തിയത്. രണ്ടാഴ്ച മുമ്പ് മാത്രം ഇവരുടെ വീടിന് മുകളിൽ താമസിക്കാൻ എത്തിയ  അസം സ്വദേശിയായ അസ്ഫാക്കിനെ പൊലീസ് രാത്രി തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. രാത്രിമുഴുവിൻ ചോദ്യം ചെയ്തതിന് ശേഷം ഇന്ന് രാവിലെയാണ് അസ്ഫാക്ക് കുറ്റം സമ്മതിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മാർക്കറ്റിൽ അസ്ഫാക്കിന്റെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ ജനം രോഷാകുലരായി പാഞ്ഞടുത്തു.

കുഞ്ഞിനെ കൊലപ്പെടുത്തിയത് അതി ക്രൂരമായാണെന്നാണ് പ്രാഥമിക വിവരം. കഴുത്തിലും ശരീരത്തിൽ വിവിധ ഭാഗങ്ങളിലും മാരകമായി മുറിവേറ്റിട്ടുണ്ട്. ആലുവ മാർക്കറ്റിനു പിൻവശത്തായി പെരിയാറിന്റെ തീരത്ത് ചെളി നിറഞ്ഞ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. ചാക്കിൽ നിന്ന് കൈ പുറത്തേക്ക് കിടന്നിരുന്നു.  ജനശ്രദ്ധയെത്താത്ത സ്ഥലത്താണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.വൈകിട്ട് നാലിന് ആറിനും ഇടയിൽ കൊലപാതകം നടന്നെന്നാണ് പ്രാഥമിക നിഗമനം. കുഞ്ഞ് ക്രൂരമായ പീഢനത്തിന് ഇരയായിട്ടുണ്ടെന്നാണ് വിവരം.

അസ്ഫാക്കിനെക്കുറിച്ച് ആർക്കും അറിയില്ല

അസ്ഫാക്കിനെക്കുറിച്ച് ആർക്കും കൂടുതൽ അറിയില്ല.  22-ാം തിയതിയിലാണ് ഇയാൾ ആലുവയില്‍ എത്തിയത്.  എന്തിനാണ്  ഇവിടെ വന്നതെന്നോ മുമ്പ് വേറെ എവിടെയെങ്കിലും ജോലി ചെയ്തിട്ടുണ്ടോ എന്നതൊന്നും വ്യക്തമല്ല. ഇയാൾ കുട്ടിയെ വീട്ടിൽ നിന്ന് കൊണ്ടുപോയത് ജ്യൂസ് വാങ്ങിനൽകാമെന്ന് പറഞ്ഞു.  ജ്യൂസ് നൽകിയ ശേഷം സമീപത്തെ റെയില്‍പാളം മുറിച്ചുകടന്ന് കുട്ടിയുമായി റോഡിലേക്ക് ...ഇവിടെനിന്ന് ബസില്‍ കയറി ആലുവ ബസ് സ്റ്റാൻഡിലേക്ക്.. 3.15ന് ആലുവ മേൽപ്പാലത്തിൽ കുട്ടിയുമായുള്ള സിസിടിവി ദൃശ്യം ലഭിച്ചു. 

കൊലപാതകം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡിഐജി എ ശ്രീനിവാസ് പറഞ്ഞു.21 മണിക്കൂറിലേറെ നീണ്ട തെരച്ചിലിന് ഒടുവിലാണ് പെൺകുഞ്ഞിന്റെ മൃതദേഹം പൊലീസ് കണ്ടെത്തുന്നത്. അസ്ഫാക്ക് കുട്ടിയുമായി പോകുന്ന സിസിടിവി ദൃശ്യങ്ങളും ആലുവ മാർക്കറ്റിലെ തൊഴിലാളിയുടെ മൊഴിയുമാണ് കേസിൽ നിർണായകമായത്.രാത്രി 7.10ന്  പൊലീസിൽ പരാതി നൽകി. 8 മണിക്ക് എഫ്ഐആർ രജിസ്റ്റർ ചെയ്തു. അസം സ്വദേശിയായ അസ്ഫാക്കിലേക്ക് സംശയമെത്തി. 

നിർണ്ണായക മൊഴി

3.20 ന് മാർക്കറ്റിൽവച്ച്  ഇരുവരെയും സിഐടിയു തൊഴിലാളിയായ സിറാജുദ്ദീന്‍ കാണ്ടിരുന്നു. മിഠായി തിന്നുകൊണ്ടായിരുന്നു ആ കുഞ്ഞ് അഷ്ഫാഖിനൊപ്പം എത്തിയത്. ആലുവ മാര്‍ക്കറ്റിന് പിന്നിലേക്ക് മദ്യപിക്കാനെന്ന് പറഞ്ഞ് ചാന്ദ്‌നിക്കൊപ്പം പോയി. പിന്നാലെ മറ്റ് രണ്ട് പേരും പോകുന്നതായി കണ്ടെന്ന് സിറാജുദ്ദീന്റെ പൊലീസിന് വിവരം നൽകി. ഇതിനിടെ കുട്ടിയുമായി പോകുന്ന അസ്ഫാക്കിന്റെ മറ്റൊരു സിസിടിവി ദൃശ്യം ലഭിച്ചു.  5 മണിക്ക് കിട്ടിയ സിസിടിവി ദൃശ്യത്തിൽ പക്ഷേ ഇയാൾ ഒറ്റയ്ക്കാണ് മടങ്ങുന്നത്.  രാത്രി 9.30ന് അസ്ഫാക്കിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ലഹരി ഉപയോഗിച്ച് ബോധം പോയിരുന്ന ഇയാളിൽ നിന്ന്  കുട്ടിയെ കുറിച്ചുള്ള വിവരം കിട്ടാൻ പൊലീസ് മണിക്കൂറുകളോളം കാത്തിരുന്നു.ഇതേസമയം തന്നെ പൊലീസ് പെരുമ്പാവൂരിലും വെങ്ങാനൂരിലുമായി  പലയിടത്തും തെരച്ചിൽ നടത്തുകയായിരുന്നു.  വൈകിട്ട് ആറിന് ആലുവ മാർക്കറ്റിൽ ഇയാൾ അടിപിടി ഉണ്ടാക്കിയെന്നും റിപ്പോർട്ട്.

മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനിടെ രാവിലെ 7മണിക്ക് അഫ്സാക്ക് കുട്ടിയെ സക്കീറെന്ന ആൾക്ക് കൈമാറിയതായി പറഞ്ഞു. ഇതിനിടെ  കുട്ടിയെ കൊലപ്പെടുത്തിയതാണ് പൊലീസിനോട് കുറ്റസമ്മതം നടത്തി. രാവില രാവിലെ 11.50 ന് ആലുവ മാർക്കറ്റിന് സമീപം ചാക്കിൽകെട്ടി മൃതദേഹം കണ്ടതായി തൊഴിലാളികൾ പൊലീസിന് വിവരം നൽകുന്നു. 21 മണിക്കൂർ നീണ്ട തെരച്ചിലിന് ഒടുവിൽ ആലുവ മാർക്കറ്റിന് സമീപം ചെളിയിൽ പുതഞ്ഞ് ചാക്കിൽകെട്ടിയ നിലയിൽ ചാന്ദ്നിയുടെ മൃതദേഹം കണ്ടെത്തി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News