Aluva Murder: ആലുവയിൽ 5 വയസുകാരിയുടെ കൊലപാതകം; പ്രതിയെ 10 ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു

അന്വേഷണവുമായി പ്രതി സഹകരിക്കുന്നില്ലെന്നും കസ്റ്റഡി അനിവാര്യമാണെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം കണക്കിലെടുത്താണ് കോടതിയുടെ നടപടി

Written by - Zee Malayalam News Desk | Last Updated : Aug 1, 2023, 06:15 PM IST
  • കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമത്തിൽ മുൻപും അസഫാക് അറസ്റ്റിലായിട്ടുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
  • 2018ൽ ഡൽഹി ​ഗാസിപ്പൂരിൽ 10 വയസുകാരിയെ ഉപദ്രവിച്ച അസഫാക്കിനെ പോക്സോ ആക്ട് അടക്കം വിവിധ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്തിട്ടുണ്ട്.
  • കേസിൽ ഒരു മാസം തടവിൽ കഴിഞ്ഞ പ്രതി ജാമ്യത്തിലിറങ്ങി കേരളത്തിലേക്ക് കടക്കുകയായിരുന്നു.
Aluva Murder: ആലുവയിൽ 5 വയസുകാരിയുടെ കൊലപാതകം; പ്രതിയെ 10 ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു

കൊച്ചി: ആലുവയിൽ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാക് ആലത്തിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. 10 ദിവസത്തേക്കാണ് പ്രതിയെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. അന്വേഷണവുമായി പ്രതി സഹകരിക്കുന്നില്ലെന്നും കസ്റ്റഡി അനിവാര്യമാണെന്നും പ്രോസിക്യൂഷൻ കോടതിയില്‍ വാദിച്ചു. ഇത് കണക്കിലെടുത്ത കോടതി ഓഗസ്റ്റ് 10 വരെ പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിടുകയായിരുന്നു. പ്രതിയെ കസ്റ്റഡിയിൽ വിശദമായി ചോദ്യം ചെയ്ത് പോലീസ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കും.

കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമത്തിൽ മുൻപും അസഫാക് അറസ്റ്റിലായിട്ടുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തൽ. 2018ൽ ഡൽഹി ​ഗാസിപ്പൂരിൽ 10 വയസുകാരിയെ ഉപദ്രവിച്ച അസഫാക്കിനെ പോക്സോ ആക്ട് അടക്കം വിവിധ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ ഒരു മാസം തടവിൽ കഴിഞ്ഞ പ്രതി ജാമ്യത്തിലിറങ്ങി കേരളത്തിലേക്ക് കടക്കുകയായിരുന്നു. കേരളത്തിൽ മൊബൈൽ മോഷണ കേസിലും ഇയാള്‍ പ്രതിയാണ്.

Also Read: Crime News: ചങ്ങനാശേരിയിൽ വൃദ്ധ ദമ്പതികളെ വീട് കയറി ആക്രമിച്ചതായി പരാതി

പ്രതി കൂടുതൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നാണ് ഇപ്പോൾ പോലീസ് പരിശോധിക്കുന്നത്. ഇതിനായി അന്വേഷണ സംഘം വരും ദിവസം ബീഹാറിൽ അടക്കം പോകുമെന്നാണ് വിവരം. അതേസമയം, അസഫാക് ആലത്തിന്‍റെ തിരിച്ചറിയൽ പരേഡും ഇന്ന് പൂർത്തിയായി. ആലുവ മാർക്കറ്റിലെ തൊഴിലാളി താജുദ്ദീൻ, കുട്ടിയുമായി സഞ്ചരിച്ച കെഎസ്ആർടിസി ബസ്സിലെ കണ്ടക്ടർ സന്തോഷ്, യാത്രക്കാരി സ്മിത അടക്കമുള്ളവരാണ് ആലുവ ജയിലിലെത്തി പ്രതിയെ തിരിച്ചറിഞ്ഞത്. കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന സംശയം കുട്ടിയുടെ അച്ഛനടക്കം ഉന്നയിച്ചിരുന്നു. എന്നാൽ ഇതുവരെ അത്തരം കാര്യങ്ങൾ കണ്ടെത്താനായിട്ടില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News