എകെജി സെൻ്റർ ആക്രമണം; പ്രതി ഉപയോഗിച്ച ഡിയോ സ്കൂട്ടർ കണ്ടെത്തി ക്രൈംബ്രാഞ്ച്

പ്രതി ജിതിന്റെ ജാമ്യാപേക്ഷ ഇന്നലെ തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Sep 30, 2022, 12:57 PM IST
  • കഴക്കൂട്ടത്തെ കഠിനംകുളത്ത് നിന്നാണ് ജിതിൻ ഉപയോ​ഗിച്ച ഡിയോ സ്കൂട്ടർ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്.
  • കേസിൽ പോലീസ് തിരയുന്ന യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാന്റെ മുൻ ഡ്രൈവർ കഴക്കൂട്ടം സ്വദേശിയായ സുധീഷിന്റേതാണ് സ്കൂട്ടർ എന്നാണ് വിവരം.
  • സുധീഷ് ഇപ്പോൾ വിദേശത്താണ്.
എകെജി സെൻ്റർ ആക്രമണം; പ്രതി ഉപയോഗിച്ച ഡിയോ സ്കൂട്ടർ കണ്ടെത്തി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: എകെജി സെൻ്റർ ആക്രമണ കേസിൽ (AKG Centre Attack case) പ്രതി ഉപയോഗിച്ചിരുന്ന വാഹനം ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. കഴക്കൂട്ടത്തെ കഠിനംകുളത്ത് നിന്നാണ് ജിതിൻ ഉപയോ​ഗിച്ച ഡിയോ സ്കൂട്ടർ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. കേസിൽ പോലീസ് തിരയുന്ന യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാന്റെ മുൻ ഡ്രൈവർ കഴക്കൂട്ടം സ്വദേശിയായ സുധീഷിന്റേതാണ് സ്കൂട്ടർ എന്നാണ് വിവരം. സുധീഷ് ഇപ്പോൾ വിദേശത്താണ്.

പ്രതി ജിതിന്റെ ജാമ്യാപേക്ഷ ഇന്നലെ തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. മുമ്പും കേസുകളിൽ പ്രതിയായിട്ടുള്ള ആണാണ് ജിതിൻ. ജിതിന് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കുമന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി നടപടി. 
പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയിട്ടും പോലീസിന് തെളിവുകളൊന്നും ശേഖരിക്കാൻ കഴിഞ്ഞില്ലെന്നായിരുന്നു പ്രതിഭാഗം വാദിച്ചത്. ഗൂഢാലോചനയിൽ കൂടുതൽ പ്രതികളെ കണ്ടെത്താനുള്ളതിനാൽ ജിതിന് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷനും വാദിച്ചു. വിശദമായ വാദത്തിന് ശേഷമാണ് ജിതിന്റെ ജാമ്യാപേക്ഷ തള്ളിയത്. സെപ്റ്റംബർ 22നാണ് എകെജി സെന്റർ ആക്രമിച്ച കേസിൽ ജിതിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 

ജൂൺ മുപ്പതിനാണ് എകെജി സെന്ററിന് നേരെ ആക്രമണം നടക്കുന്നത്. അന്നേ ദിവസം പ്രതി ധരിച്ചിരുന്ന ടീ ഷർട്ട്, ഷൂസ് എന്നിവയിൽ നിന്നുമാണ് ജിതിനിലേക്ക് എത്തിയതെന്നാണ് ക്രൈംബ്രാഞ്ച് പറഞ്ഞിരുന്നത്. പ്രതി കുറ്റം സമ്മതിച്ച സ്ഥലത്ത് നിന്നും ഷൂസ് കണ്ടെത്തിയെന്ന് പോലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. മറ്റൊരു പ്രധാന തെളിവായ ടീഷർട്ട് വേളിക്കായലിൽ ഉപേക്ഷിച്ചുവെന്നാണ് പോലീസ് പറയുന്നത്. സ്ഥലത്തുകൊണ്ടുപോയി തെളിവെടുത്ത ശേഷം ടീ ഷ‍ർട്ട് വാങ്ങിയ കടയിലും കൊണ്ടുപോയിരുന്നു.

Also Read: Crime News: വിവാഹത്തിന് ക്ഷണിക്കാത്തതിൽ വിരോധം; വീടുകയറി ആക്രമിച്ച 2 പേർ അറസ്റ്റിൽ!

 

സംഭവം നടന്ന് മാസങ്ങൾക്ക് ശേഷമാണ് പ്രതിയെ ക്രൈംബ്രാഞ്ച് പിടികൂടുന്നത്. പ്രതിയെ പിടികൂടാൻ വൈകിയതിൽ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. ജൂലൈ 23ന് ആണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി ഡിജിപി ഉത്തരവിറക്കിയത്. ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ ഉടനടി കിട്ടിയെങ്കിലും പ്രതിയിലേക്ക് എത്താൻ പോലീസിന് കഴിഞ്ഞില്ല. അൻപതോളം സിസിടിവി ദൃശ്യങ്ങളും ആയിരത്തിലേറെ ഫോണ്‍ രേഖകളും പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. എകെജി സെന്‍റര്‍ ആക്രമണത്തിന് ഉപയോഗിച്ചത് ഉഗ്രസ്ഫോടന ശേഷിയില്ലാത്ത വസ്തുക്കളാണെന്ന് ഫോറൻസിക് വിഭാ​ഗം വ്യക്തമാക്കിയിരുന്നു. ക്രൈം ബ്രാഞ്ച് മേധാവിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടത്തിയത്.

എകെജി സെന്ററിന് നേരെ ആക്രമണം നടത്തിയ കേസിന്റെ അന്വേഷണം യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ കേന്ദ്രീകരിച്ചാണെന്ന് ക്രൈംബ്രാഞ്ച് മുൻപ് വ്യക്തമാക്കിയിരുന്നു. വിവിധ മേഖലകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണങ്ങൾക്കൊടുവിൽ കഴക്കൂട്ടം - മേനംകുളം കേന്ദ്രീകരിച്ചുള്ള സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന നിഗമനത്തിൽ ക്രൈം ബ്രാഞ്ച് എത്തി. സംശയിക്കുന്ന ചിലരുടെ മൊഴികളിൽ ദുരുഹതയുണ്ടെന്നാണ് അന്വേഷണ സംഘം വിശദീകരിച്ചിരുന്നു. പ്രതികളെ സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ഇനിയും തെളിവുകൾ ശേഖരിക്കാനുണ്ടെന്നും ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നു. 

സ്കൂട്ടറിൽ ഒരാൾ വന്ന് പടക്കമെറിയുന്ന എകെജി സെന്‍ററിലെ സിസിടിവി ദൃശ്യമായിരുന്നു പോലീസിന് ലഭിച്ച നിർണായക തെളിവ്. സംഭവം നടന്ന് മിനിട്ടുകള്‍ക്കുള്ളില്‍ പുറത്തുവന്ന ഈ സിസിടിവി ദൃശ്യത്തിനപ്പുറം മാസങ്ങൾ പിന്നിട്ടിട്ടും പോലീസിന് കേസിൽ ഒരു തുമ്പും ലഭിച്ചിരുന്നില്ല. നൂറിലേറെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കി. പ്രതി സഞ്ചരിച്ചെന്ന് സംശയിക്കുന്ന മോഡൽ ഡിയോ സ്കൂട്ടർ ഉടമകളെ മുഴുവൻ ചോദ്യം ചെയ്തു.  പടക്കക്കച്ചടവക്കാരെ വരെ ചോദ്യം ചെയ്തു. മാസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാനാകാത്തത് നിരവധി ആരോപണങ്ങൾക്കും പ്രത്യാരോപണങ്ങൾക്കും വഴിവച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News