Fake Currency Note: കള്ളനോട്ട് കേസിൽ അറസ്റ്റിലായ വനിതാ കൃഷി ഓഫിസറെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

Fake Currendy Case: റിമാൻഡിലായിരുന്ന ജിഷയെ ഇന്നലെ രാത്രിയാണ് ഇവിടേക്ക് കൊടുവന്നത്. ജിഷ മാനസിക പ്രശ്നത്തിന് മരുന്ന് കഴിക്കുന്നെണ്ടെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Mar 10, 2023, 01:20 PM IST
  • കള്ളനോട്ടു കേസിൽ അറസ്റ്റിലായ കൃഷി ഓഫിസറെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി
  • തിരുവനന്തപുരം പേരൂർക്കടയിലെ സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലേക്കാണ് എം ജിഷ മോളെ മാറ്റിയത്
Fake Currency Note: കള്ളനോട്ട് കേസിൽ അറസ്റ്റിലായ വനിതാ കൃഷി ഓഫിസറെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

ആലപ്പുഴ: കള്ളനോട്ടു കേസിൽ അറസ്റ്റിലായ വനിതാ കൃഷി ഓഫിസർ ജിഷാമോളെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. തിരുവനന്തപുരം പേരൂർക്കടയിലെ സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലേക്കാണ് എം ജിഷ മോളെ മാറ്റിയത്.  പത്തു ദിവസത്തേക്കാണ് മാറ്റിയത്. നടപടി കോടതി നിർദേശത്തെ തുടർന്നാണ്. 

Also Read: കള്ളനോട്ട് കേസിൽ കൃഷി ഓഫീസർ അറസ്റ്റിൽ

റിമാൻഡിലായിരുന്ന ജിഷയെ ഇന്നലെ രാത്രിയാണ് ഇവിടേക്ക് കൊടുവന്നത്. ജിഷ മാനസിക പ്രശ്നത്തിന് മരുന്ന് കഴിക്കുന്നെണ്ടെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. മാത്രമല്ല കോടതിയിൽ ഹാജരാക്കിയപ്പോൾ തനിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് ജിഷ അറിയിച്ചിരുന്നു.  എന്നാൽ ഇത്  കള്ളനോട്ട് സംഘത്തിലുള്ളവരെ രക്ഷിക്കാനുള്ള ശ്രമമാണോയെന്നാണ് പോലീസിന്റെ സംശയം.  അതുകൊണ്ടുതന്നെ ഡോക്‌ടറുടെ റിപ്പോർട്ട് ലഭിച്ചശേഷമേ ജിഷയെ ഇനി ചോദ്യം ചെയ്യുകയുള്ളൂ. ഇന്നലെ ചോദ്യം ചെയ്തപ്പോഴും കള്ളനോട്ടുകൾ എവിടന്നാണ് കിട്ടിയതെന്ന് ജിഷ വ്യക്തമാക്കുന്നില്ലായിരുന്നു. 

Also Read: Viral Video: വധുവിനെ കണ്ടതും വരന്റെ മനസിൽ ലഡൂ പൊട്ടി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 

നേരത്തെയും കള്ളനോട്ട് സംഘത്തിന്റെ ഭാഗമായി പ്രവർത്തിച്ചതിന്റെ തുടർന്ന് ജിഷയെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തിരുന്നു.  ജിഷയെ ചോദ്യം ചെയ്തതിൽ നിന്നും മുഖ്യപ്രതിയെ കുറിച്ച് വിവരം ലഭിച്ചതായും റിപ്പോർട്ടുണ്ട്. ഇയാളാണ് ജിഷയ്ക്ക് കള്ളനോട്ട് നൽകിയതെന്നും സൂചനയുണ്ട്. ഇയാൾക്കായി അന്വേഷണം നടത്തുന്നുണ്ട്.  ആലപ്പുഴ കോണ്‍വെന്റ് സ്‌ക്വയറിലെ ബാങ്ക് ശാഖയില്‍ ഒരു വ്യാപാരി കൊണ്ടുവന്ന 500 രൂപയുടെ ഏഴ് നോട്ടിൽ മാനേജര്‍ക്ക് തോന്നിയ സംശയമാണ് കൃഷി ഓഫിസറായ ജിഷയെ കുടുക്കിയത്. ബാങ്ക് മാനജരുടെ പരാതി പ്രകാരം സൗത്ത് പോലീസ് നടത്തിയ അന്വേഷണത്തില്‍ ജിഷയുടെ വീട്ടിലെ ജോലിക്കാരന്‍ കുഞ്ഞുമോൻ വ്യാപാരിക്ക് നല്‍കിയ നോട്ടുകളാണെന്ന് കണ്ടെത്തുകയായിരുന്നു.  ഈ പണം ജിഷയാണ് കുഞ്ഞുമോന് നൽകിയത്.  തുടർന്നാണ് ജിഷയെ പോലീസ് അറസ്റ്റു ചെയ്യുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News