Rupa Dutta: പുസ്തകമേളക്കിടെ പോക്കറ്റടി; നടി രൂപാ ദത്ത അറസ്റ്റിൽ

Rupa Dutta Arrested: കൊൽക്കത്തയിൽ നടന്ന രാജ്യാന്തര പുസ്തകമേളയ്ക്കിടെ പ്രശസ്ത ബംഗാളി ടെലിവിഷൻ താരം രൂപാ ദത്ത അറസ്റ്റിൽ.   

Written by - Zee Malayalam News Desk | Last Updated : Mar 14, 2022, 07:45 AM IST
  • രാജ്യാന്തര പുസ്തകമേളയ്ക്കിടെ പ്രശസ്ത ബംഗാളി ടെലിവിഷൻ താരം രൂപാ ദത്ത അറസ്റ്റിൽ
  • പോക്കറ്റടി ആരോപണത്തെ തുടർന്നു നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് ത്
  • ഒരു സ്ത്രീ ബാഗ് ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുന്നത് ശ്രദ്ധയിൽപെട്ട പൊലീസുകാരുടെ ഇടപെടലാണ് അറസ്റ്റിലേക്ക് വഴിതെളിച്ചത്
Rupa Dutta: പുസ്തകമേളക്കിടെ പോക്കറ്റടി; നടി രൂപാ ദത്ത അറസ്റ്റിൽ

കൊൽക്കത്ത: Rupa Dutta Arrested: കൊൽക്കത്തയിൽ നടന്ന രാജ്യാന്തര പുസ്തകമേളയ്ക്കിടെ പ്രശസ്ത ബംഗാളി ടെലിവിഷൻ താരം രൂപാ ദത്ത അറസ്റ്റിൽ. നടിയെ പോക്കറ്റടി  ആരോപണത്തെ തുടർന്നു നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് ചെയ്‍ത‌ത്. 

കേസിനാസ്പദമായ സംഭവം നടന്നത് ശനിയാഴ്ച രാത്രിയാണ്. ഒരു സ്ത്രീ ബാഗ് ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുന്നത് ശ്രദ്ധയിൽപെട്ട പൊലീസുകാരുടെ ഇടപെടലാണ് അറസ്റ്റിലേക്ക് വഴിതെളിച്ചത്. ചോദ്യം ചെയ്യലിനൊടുവിലാണ് ഇവർ നടിയാണെന്നു തിരിച്ചറിഞ്ഞതെന്നു പൊലീസ് പറഞ്ഞു.

Also Read: POCSO Case : നമ്പർ 18 ഹോട്ടൽ പോക്‌സോ കേസ്: റോയി വയലാട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തി

ചോദ്യം ചെയ്തപ്പോൾ നൽകിയ മറുപടിയിൽ പൊരുത്തക്കേട് തോന്നിയ പോലീസ് നടത്തിയ പരിശോധനയിലാണ് രൂപാ ദത്തയുടെ ബാഗിൽനിന്ന് 75,000 രൂപ കണ്ടെടുത്തത്. ആദ്യം പണം തന്റേതാണെന്ന അവകാശവാദം ഉന്നയിച്ചെങ്കിലും ഒടുവിൽ പോക്കറ്റടിച്ചതാണെന്നു നടി സമ്മതിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

പോക്കറ്റടിച്ച പണത്തിന്റെ കണക്കുകൾ രേഖപ്പെടുത്തുന്ന ഒരു ഡയറി ഇവരുടെ ബാഗിൽനിന്ന് കണ്ടെടുത്തെന്നും ഇതിനു മുൻപും ഇവർ മോഷണം നടത്തിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.  നേരത്തെ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല സന്ദേശങ്ങൾ അയച്ചെന്നു ആരോപിച്ച് രൂപാ ദത്ത രംഗത്തു വന്നിരുന്നുവെങ്കിലും അന്വേഷണത്തിൽ നടിയുടെ പരാതി വ്യാജമാണെന്നു കണ്ടെത്തുകയായിരുന്നു.

Also Read: Viral Video: പക അത് വീട്ടാനുള്ളതാണ്.. കാട്ടുപോത്തിനെ പേടിച്ച് മരത്തിൽ കയറുന്ന സിംഹം! വീഡിയോ വൈറൽ

അശ്ലീല സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ടുകൾ ഇവർ പങ്കുവച്ചിരുന്നെങ്കിലും അത് അനുരാഗ് എന്ന പേരിലുള്ള മറ്റൊരു വ്യക്തിയുമായി നടത്തിയ സംഭാഷണമാണെന്നും സംവിധായകൻ അനുരാഗ് കശ്യപിന്റെതല്ലെന്നും അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News