ദിലീപടക്കമുള്ള പ്രതികൾക്ക് ഇന്ന് നിർണായക ദിവസമാണ്. മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെ നിർണായക നീക്കവുമായി ദിലീപ് (Dileep). കേസിൽ പുതിയ ഹർജി സമർപ്പിച്ചിരിക്കുകയാണ് ദിലീപ്. നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ടാണ് ദിലീപ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ഹൈക്കോടതിയിലാണ് ഹർജി നൽകിയിട്ടുള്ളത്. അന്വേഷണ സംഘത്തിനെതിരെ നിരവധി ആരോപണങ്ങളും ഹർജിയിൽ പറഞ്ഞിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണസംഘം വിചാരണ കോടതിയിൽ നൽകിയ റിപ്പോർട്ട് റദ്ദാക്കണമെന്നാണ് ദിലീപ് ആവശ്യപ്പെടുന്നത്. തുടരന്വേഷണം വിചാരണ അട്ടിമറിക്കാനാണെന്നാണ് ദിലീപിന്റെ ആരോപണം. വിചാരണക്കോടതിയുടെ അനുമതിയില്ലാതെയാണ് അന്വേഷണം നടത്തുന്നതെന്നും ദിലീപ് ആരോപിച്ചു. തുടരന്വേഷണം വലിച്ചു നീട്ടാനാണ് അന്വേഷണസംഘത്തിന്റെ ശ്രമം എന്നും ദിലീപ് ഹർജിയിൽ ആരോപിക്കുന്നു.
Also Read: 'അശ്വത്ഥാമാവ് വെറും ഒരു ആന' - എം.ശിവശങ്കറിന്റെ അനുഭവ കഥ പുറത്തിറങ്ങുന്നു
തുടരന്വേഷണത്തിന് ഒരു മാസത്തെ സമയം അനുവദിച്ച വിചാരണ കോടതി നടപടി നീതീകരിക്കാനാവാത്തതാണെന്നും ദിലീപ് വാദിക്കുന്നു. വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ വിചാരണക്കോടതിക്ക് നിർദ്ദേശം നൽകണമെന്നും ദിലീപ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...