Actress Attack Case: അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ഗൂഢാലോചന; ദിലീപിന്റെ ശബ്ദപരിശോധന ഇന്ന് 11 മണിക്ക്

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ വേണ്ടി ഗൂഢാലോചന നടത്തിയെന്ന കേസിൽ (Actress Attack Case) നടൻ ദിലീപ് അടക്കമുള്ളവരുടെ ശബ്ദപരിശോധന ഇന്ന് നടത്തും. 

Written by - Ajitha Kumari | Last Updated : Feb 8, 2022, 07:25 AM IST
  • അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ഗൂഢാലോചന
  • ദിലീപിന്റെ ശബ്ദപരിശോധന ഇന്ന്
  • ദിലീപിനെക്കൂടാതെ സഹോദരൻ അനൂപും, സഹോദരീ ഭർത്താവ് സുരാജിനും എത്തണം
Actress Attack Case: അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ഗൂഢാലോചന; ദിലീപിന്റെ ശബ്ദപരിശോധന ഇന്ന് 11 മണിക്ക്

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ വേണ്ടി ഗൂഢാലോചന നടത്തിയെന്ന കേസിൽ (Actress Attack Case) നടൻ ദിലീപ് അടക്കമുള്ളവരുടെ ശബ്ദപരിശോധന ഇന്ന് നടത്തും. ആലുവ മജിസ്‌ട്രേറ്റ് കോടതിയുടെ നിർദേശമനുസരിച്ച് രാവിലെ 11ന് കാക്കനാട് ചിത്രാഞ്ജലി ലാബിൽ എത്തണം.  

ദിലീപിനെക്കൂടാതെ (Dileep) സഹോദരൻ അനൂപും, സഹോദരീ ഭർത്താവ് സുരാജിനും അവിടെ എത്തണം. ദിലീപിന്റെ മുൻ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാർ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയ ശബ്ദ സന്ദേശങ്ങൾ ഇവരുടെ തന്നെയാണെന്നുറപ്പാക്കാനുള്ള പരിശോധനയാണ് ഇന്ന് നടക്കുന്നത്.

Also Read: Dileep Bail| വധ ഗൂഢാലോചനയിൽ നടൻ ദീലിപിന് മുൻകൂർ ജാമ്യം

ഇതിനിടെ കേസിലെ പ്രതികൾക്ക് ഇന്നലെ മുൻകൂർ ജാമ്യം ലഭിച്ചെങ്കിലും സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിൽ അന്വേഷണം ശക്തമാക്കാനാണ് ക്രൈംബ്രാഞ്ചിനു ലഭിച്ചിരിക്കുന്ന  നിയമോപദേശം. കേസിലെ നിർണ്ണായക തെളിവായ മൊബൈൽ ഫോൺ കണ്ടെത്താനുള്ള നീക്കങ്ങളും തുടരും. അതേസമയം മുൻകൂർ ജാമ്യം ലഭിച്ച പശ്ചാത്തലത്തിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഡാലോചന നടത്തിയെന്ന കേസ് റദ്ദാക്കാൻ ദിലീപ് നീക്കം തുടങ്ങിയിട്ടുണ്ട്. അതിനായി ഇന്നോ നാളെയോ ഹൈക്കോടതിയിൽ ഹർജി നൽകുമെന്നാണ് സൂചന.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News