Sunil Sukhada Attack: നടൻ സുനിൽ സുഖദയുടെ കാറിന് നേരേ ആക്രമണം, ചില്ലുകൾ തകർത്തു

Sunil Sukhada car Attack: നാടകത്തിൻറെ റിഹേഴ്സലുമായി ബന്ധപ്പെട്ടാണ് ഇവർ മാളയ്ക്ക് അടുത്ത് കുഴിക്കാട്ടുശ്ശേരിയിൽ എത്തിയത്

Written by - Zee Malayalam News Desk | Last Updated : Jan 15, 2023, 06:13 PM IST
  • ബൈക്കുകളിലായി എത്തിയ നാല് പേർ താരത്തിനെ മർദ്ദിച്ചതായും പരാതിയുണ്ട്
  • കാറിൻറെ സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക് എത്തിയത്
Sunil Sukhada Attack: നടൻ സുനിൽ സുഖദയുടെ കാറിന് നേരേ ആക്രമണം, ചില്ലുകൾ തകർത്തു

തൃശ്ശൂർ: നടൻ സുനിൽ സുഖദയുടെ കാറിന് നേരെ ബൈക്കിലെത്തിയ സംഘത്തിൻറെ ആക്രമണം. തൃശൂര്‍ കുഴിക്കാട്ടുശേരിയില്‍ വച്ചാണ് സംഭവം. ആളൂർ പോലീസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. രണ്ട് ബൈക്കുകളിലായി എത്തിയ നാല് പേർ താരത്തിനെ മർദ്ദിച്ചതായും പരാതിയുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

സുനിൽ സുഖദയെ കൂടാതെ ബിന്ദു തങ്കം കല്യാണി, സുബൈർ തുടങ്ങിയവർ വാഹനത്തിൽ ഉണ്ടായിരുന്നു. നാടകത്തിൻറെ റിഹേഴ്സലുമായി ബന്ധപ്പെട്ടാണ് ഇവർ മാളയ്ക്ക് അടുത്ത് കുഴിക്കാട്ടുശ്ശേരിയിൽ എത്തിയത്. കാറിൻറെ സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക് എത്തിയതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. സുനിൽ സുഖദയ്ക്കും ബിന്ദു തങ്കം കല്യാണിക്കുമാണ് മർദ്ദനം ഏറ്റത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News