Crime News: അറുപതുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് മാല കവർന്ന കേസിലെ പ്രതി അറസ്റ്റിൽ

Crime News: കൂരിക്കുഴി 18 മുറിയിൽ താമസിക്കുന്ന സ്ത്രീയെ രാവിലെ വീട്ടിൽ അതിക്രമിച്ച് കയറിയ രാഹുൽ ലൈംഗികമായി പീഡിപ്പിച്ച ശേഷം മാല കവർന്ന് രക്ഷപ്പെടുകയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Jan 5, 2023, 06:43 AM IST
  • റുപതുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് മാല കവർന്ന കേസിലെ പ്രതി അറസ്റ്റിൽ
  • കയ്പമംഗലം കൂരിക്കുഴി ആശാരിക്കയറ്റം സ്വദേശിയായ രാഹുലിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്
Crime News: അറുപതുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് മാല കവർന്ന കേസിലെ പ്രതി അറസ്റ്റിൽ

തൃശൂർ: അറുപതുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് മാല കവർന്ന കേസിലെ പ്രതി അറസ്റ്റിൽ. കയ്പമംഗലം കൂരിക്കുഴി ആശാരിക്കയറ്റം സ്വദേശിയായ രാഹുലിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്.   ഇയാളെ എ.ടി.എം രാഹുൽ, അപ്പു രാഹുൽ എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്.  രാഹുലിനെ കയ്പമംഗലം എസ്.എച്ച്.ഒ സുബീഷ് മോനും സംഘവും ചേർന്നാണ് അറസ്റ്റ് ചെയ്തത്. 

Also Read: എറണാകുളം കാലടിയിൽ സ്ത്രീയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവ് പിടിയിൽ

കേസിനാസ്പദമായ സംഭവം നടന്നത് ഈ മാസം ഒന്നിനായിരുന്നു. കൂരിക്കുഴി 18 മുറിയിൽ താമസിക്കുന്ന സ്ത്രീയെ രാവിലെ 6.30 ന് വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ച ശേഷം മാല കവർന്ന് രക്ഷപ്പെടുകയായിരുന്നു ഇയാൾ.  ഇയാളെ വഴിയമ്പലം അയിരൂരിൽ നിന്നും പിടികൂടി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾ ഈ കേസിനു പുറമെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള മോഷണ കേസിലേയും അടിപിടി കേസിലേയും പ്രതികൂടിയാണ്. 

Also Read: വിവാഹമണ്ഡപത്തിൽ വച്ച് വരൻ ഭാര്യാസഹോദരിയോട് ചെയ്തത്..! വീഡിയോ വൈറൽ

മുൻ വൈരാ​ഗ്യം; താമരശ്ശേരി ചുരത്തില്‍ അഭിഭാഷകനെ വെട്ടിപ്പരിക്കേൽപ്പിച്ച് അക്രമി സംഘം

താമരശ്ശേരി ചുരത്തില്‍ അഭിഭാഷകന് വെട്ടേറ്റു. വയനാട് കല്‍പ്പറ്റ മണിയംകോട് സ്വദേശി ദിനേശ് കുമാറിന്റെ മകന്‍ സച്ചിനാണ് വെട്ടേറ്റത്. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന സച്ചിനെ കാറിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. സച്ചിന് ദേഹമാസകലം വെട്ടേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് കാരണം മുൻ വൈരാ​ഗ്യമാണെന്നാണ് സൂചന. പരിക്കേറ്റ സച്ചിൻ തിരുവനന്തപുരത്ത് അഭിഭാഷകനായി ജോലി ചെയ്യുകയാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News