പെരുമ്പാവൂരിൽ യുവാവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന 19കാരി മരിച്ചു

Alka Anna Binu Murder case: ഇന്നലെ വൈകീട്ടോടെ അല്‍ക്കയുടെ തലച്ചോറില്‍ നീര്‍ക്കെട്ട് രൂപപ്പെട്ടിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Sep 13, 2023, 06:44 PM IST
  • ആക്രമണത്തിനിടെ അൽക്കയുടെ മുത്തശ്ശിയ്ക്കും മുത്തശ്ശനും വെട്ടേറ്റിരുന്നു.
  • ഇന്ന് ഉച്ചയോടെ ആരോഗ്യനില വഷളായി മരണം സംഭവിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
പെരുമ്പാവൂരിൽ യുവാവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന 19കാരി മരിച്ചു

കൊച്ചി: യുവാവിന്റെ വെട്ടേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന 19കാരി മരിച്ചു. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് മരണം സംഭവിച്ചത്. പെരുമ്പാവൂര്‍ സ്വദേശിനിയായ അൽക്ക അന്ന ബിനുവാണ് മരിച്ചത്. വിദ്യാര്‍ഥിനിയായ അൽക്ക ഗുരുതരമായി പരിക്കേറ്റ് രാജഗിരി ആശുപത്രിയിലെ സര്‍ജിക്കല്‍ ഐസിയുവില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവൻ നില നിർത്തിയത്. പിന്നീട് അൽക്കയുടെ ആരോ​ഗ്യനില വഷളാവുകയായിരുന്നു. 

ഇരിങ്ങോല്‍ സ്വദേശിയായ ബേസിൽ ആണ് അൽക്കയെ വീട്ടിൽ കയറി അക്രമിച്ചത്. വെട്ടുകത്തി കൊണ്ടായിരുന്നു ആക്രമണം. ഇതിനുപിന്നാലെ ബേസിലിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തലച്ചോറിനേറ്റ മാരകമായ മുറിവും അമിതമായ രക്തസ്രാവവും ന്യൂമോണിയയുമാണ് പെൺകുട്ടിയുടെ മരണത്തിലേക്ക് നയിച്ചത്. ഇന്നലെ വൈകീട്ടോടെ അല്‍ക്കയുടെ തലച്ചോറില്‍ നീര്‍ക്കെട്ട് രൂപപ്പെട്ടിരുന്നു. ഇന്ന് ഉച്ചയോടെ ആരോഗ്യനില വഷളായി മരണം സംഭവിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തിനിടെ അൽക്കയുടെ മുത്തശ്ശിയ്ക്കും മുത്തശ്ശനും വെട്ടേറ്റിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News