Adoor gang rape: അ‌ടൂരിൽ 17കാരിയെ കൂട്ടബലാത്സം​ഗം ചെയ്തു; കാമുകൻ ഉൾപ്പെടെ 6 പേർ പിടിയിൽ

Adoor gang rape case: സ്കൂൾ വിദ്യാർത്ഥിനിയായ 17 കാരിയെ കാമുകൻ ഉൾപ്പെടെ ബലാത്സംഗം ചെയ്യുകയായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Jul 16, 2023, 12:18 PM IST
  • ജൂലായ് ആദ്യവാരമാണ് സംഭവത്തിൽ പോലീസ് കേസ് എടുത്തത്.
  • കേസ് എടുത്തതോടെ പ്രതികൾ നാട്ടിൽ നിന്ന് മുങ്ങിയിരുന്നു.
  • ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലർച്ചെയുമായാണ് ഇവരെ പിടികൂടിയത്.
Adoor gang rape: അ‌ടൂരിൽ 17കാരിയെ കൂട്ടബലാത്സം​ഗം ചെയ്തു; കാമുകൻ ഉൾപ്പെടെ 6 പേർ പിടിയിൽ

പത്തനംതിട്ട: അടൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തെന്ന കേസിൽ ആറ് പേർ പിടിയിൽ. സ്കൂൾ വിദ്യാർത്ഥിനിയായ 17 കാരിയെ ബലാത്സംഗം ചെയ്ത കാമുകനെയും ഇയാളുടെ സുഹൃത്തുക്കളായ അഞ്ച് പേരെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

ചൈൽഡ് വെൽഫയർ കമ്മിറ്റി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജൂലായ് ആദ്യവാരമാണ് സംഭവത്തിൽ പോലീസ് കേസ് എടുത്തത്. തുടർന്ന് പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും വിശദമായ മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിക്കുകയുമായിരുന്നു. സംഭവത്തിൽ കേസ് എടുത്തതോടെ പെൺകുട്ടിയുടെ കാമുകൻ ഉൾപ്പെടെയുള്ള പ്രതികൾ നാട്ടിൽ നിന്ന് മുങ്ങിയിരുന്നു. ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലർച്ചെയുമായാണ് ഇവരെ പിടികൂടിയത്. 

ALSO READ: പ്രാർത്ഥനകൾ വിഫലം; വെണ്ണിയോട് പുഴയിൽ കാണാതായ 5 വയസുകാരി ദക്ഷയുടെ മൃതദേഹം കണ്ടെത്തി

രണ്ട് പ്രതികളെ ഞായറാഴ്ച പുലർച്ചെ ആലപ്പുഴയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് അറിയിച്ചു. കസ്റ്റഡിയിലെടുത്ത പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരിയാണ്. ഞായറാഴ്ച വൈകിട്ടോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. കാമുകനാണ് ആദ്യം ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് സ്കൂൾ വിദ്യാർഥിനിയായ 17-കാരിയുടെ മൊഴി. പിന്നീട് കാമുകൻ ഇയാളുടെ സുഹൃത്തുക്കൾക്ക് പെൺകുട്ടിയുടെ മൊബൈൽ നമ്പർ കൈമാറി. പെൺകുട്ടിയെ ഇവർക്ക് പരിചയപ്പെടുത്തി. ഇവരുമായി സൗഹൃദത്തിലാകാൻ പെൺകുട്ടിയെ നിർബന്ധിക്കുകയും ചെയ്തു. തുടർന്നാണ് കാമുകന്റെ സുഹൃത്തുക്കളും പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. 

ആദിവാസി യുവതിയുടെ മരണം: കമ്മീഷൻ കേസ് എടുത്തു

തിരുവനന്തപുരം: നന്ദിയോട് പച്ചമല കിടാരക്കുഴിയിൽ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട യുവതി പി.എസ്.സി മുഖേന അധ്യാപികയായി നിയമന ഉത്തരവ് ലഭിച്ച് ജോലിയിൽ പ്രവേശിക്കാനിരിക്കെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ചു എന്ന മാധ്യമവാർത്തയെ തുടർന്ന് പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു. അന്വേഷിച്ച് 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നെടുമങ്ങാട് ഡി.വൈ.എസ്.പിക്കും ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസർക്കും നിർദേശം നൽകി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News