നെയ്യാറ്റിൻകരയിൽ രാവിലെ പാല് വാങ്ങാൻ പോയ വയോധികയ്ക്ക് നേരെ അജ്ഞാതന്റെ ആക്രമണം; കാല് തല്ലിയൊടിച്ചു

വീടിനു സമീപത്തെ സൊസൈറ്റിയിൽ നിന്നും പാല് വാങ്ങിക്കാൻ പോകും വഴിയാണ് അജ്ഞാതന്റെ ആക്രമണം ഉണ്ടായത്

Written by - Zee Malayalam News Desk | Last Updated : May 9, 2023, 10:04 PM IST
  • വീടിനു സമീപത്തെ സൊസൈറ്റിയിൽ പകൽ വാങ്ങാൻ പോകുന്നതിനിടയിൽ എതിരെ വന്ന അജ്ഞാതൻ സാവിത്രിക്ക് നേരെ ആക്രമണം അഴിച്ചു വിടുകയായിരുന്നു.
  • വയോധികയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടി എത്തിയപ്പോഴേക്കും അജ്ഞാതൻ രക്ഷപ്പെട്ടു
നെയ്യാറ്റിൻകരയിൽ രാവിലെ പാല് വാങ്ങാൻ പോയ വയോധികയ്ക്ക് നേരെ അജ്ഞാതന്റെ ആക്രമണം; കാല്  തല്ലിയൊടിച്ചു

തിരുവനന്തപുരം : നെയ്യാറ്റിൻകര ബാലരാമപുരത്ത് അജ്ഞാതൻ വയോധികയുടെ കാല് തല്ലിയൊടിച്ചു.ബാലരാമപുരം തലയിൽ സ്വദേശി സാവിത്രി(63)യ്ക്ക് നേരെയാണ് അജ്ഞാതൻറെ ആക്രമണം ഉണ്ടായത്. രാവിലെ പാല് വാങ്ങാൻ പോകുന്നതിനിടയിൽ ആയിരുന്നു സംഭവം. വീടിനു സമീപത്തെ സൊസൈറ്റിയിൽ പകൽ വാങ്ങാൻ പോകുന്നതിനിടയിൽ എതിരെ വന്ന അജ്ഞാതൻ സാവിത്രിക്ക് നേരെ ആക്രമണം അഴിച്ചു വിടുകയായിരുന്നു.

വയോധികയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടി എത്തിയപ്പോഴേക്കും അജ്ഞാതൻ രക്ഷപ്പെട്ടു. കാലിന് ഗുരുതരമായി പരിക്കേറ്റ സാവിത്രിയെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പച്ചു. സംഭവത്തിൽ ബാലരാമപുരം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതായി ബാലരാമപുരം പോലീസ് അറിയിച്ചു.

ALSO READ : സഹോദരിയുടെ ആദ്യ ആർത്തവം ലൈംഗിക ബന്ധത്തിലൂടെ ഉണ്ടായതെന്ന് സംശയം; 12 വയസുകാരിയെ സഹോദരൻ കൊലപ്പെടുത്തി

കൂടാതെ ഇന്ന് ഡ്യൂട്ടിക്കിടെ യുവതിയോട് അപമര്യാദയായി പെരുമാറിയ ടി ടി ഇ അറസ്റ്റിൽ. നിലമ്പൂര്‍ കൊച്ചുവേളി രാജറാണി എക്‌സ്പ്രസിലെ ടിടിഇ നിതീഷാണ് പിടിയിലായത്. കോട്ടയത്ത് വച്ചാണ് റെയിൽവേ പോലീസ് നിതീഷിനെ പിടികൂടിയത്. തിരുവനന്തപുരം സ്വദേശിനിയുടെ പരാതിയിൽ റെയിൽവെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവം നടക്കുമ്പോൾ നിതീഷ് മദ്യപിച്ചിരുന്നതായി പരിശോധനയില്‍ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ നിലമ്പൂരില്‍ നിന്നും പുറപ്പെട്ട രാജറാണി എക്‌സ്പ്രസ്സിലാണ് സംഭവം.

നിലമ്പൂരില്‍ നിന്നും പിതാവിനൊപ്പം റെയില്‍വേ സ്റ്റേഷനിലെത്തിയ യുവതി ഒറ്റയ്ക്കാണ് ട്രെയിനില്‍ കയറിയത്. ഇതിനിടയിലായിരുന്നു ടിടിഇയുടെ അതിക്രമം. തുടര്‍ന്ന് പെണ്‍കുട്ടി തിരുവനന്തപുരം പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കും റെയില്‍വേ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കും ഫോണിലൂടെ പരാതി അറിയിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News