Naxal Attck: മഹാരാഷ്ട്രയിൽ 27കാരനെ നക്‌സലുകൾ വെടിവെച്ചു കൊന്നു

Naxal Attacks In Maharashtra: ഈയാഴ്ച ജില്ലയില്‍ നക്‌സലുകള്‍ നടത്തുന്ന രണ്ടാമത്തെ കൊലപാതകമാണിതെന്നാണ് പോലീസ് പറയുന്നത്.  അഹേരി തഹസില്‍ കപെവഞ്ച ഗ്രാമത്തില്‍ താമസിക്കുന്ന രാംജി അത്‌റാമാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്.

Written by - Zee Malayalam News Desk | Last Updated : Nov 26, 2023, 02:13 PM IST
  • ഗഡ്ചിരോളി ജില്ലയില്‍ 27കാരനായ യുവാവിനെ നക്‌സലുകള്‍ വെടിവെച്ചു കൊന്നു
  • സംഭവം നടന്നത് വെള്ളിയാഴ്ച രാത്രിയാണ്
  • പോലീസ് ഇന്‍ഫോര്‍മറാണെന്ന് ആരോപിച്ചായിരുന്നു കൊലപാതകമെന്നാണ് റിപ്പോർട്ട്
Naxal Attck: മഹാരാഷ്ട്രയിൽ 27കാരനെ നക്‌സലുകൾ വെടിവെച്ചു കൊന്നു

മഹാരാഷ്ട്ര: കിഴക്കന്‍ മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയില്‍ 27കാരനായ യുവാവിനെ നക്‌സലുകള്‍ വെടിവെച്ചു കൊന്നതായി റിപ്പോർട്ട്.  സംഭവം നടന്നത് വെള്ളിയാഴ്ച രാത്രിയാണ്. പോലീസ് ഇന്‍ഫോര്‍മറാണെന്ന് ആരോപിച്ചായിരുന്നു കൊലപാതകമെന്നാണ് റിപ്പോർട്ട്. 

Also Read: കഞ്ചാവ് ലഹരിയിൽ അമ്മയെ അടിച്ചുകൊന്ന് കുഴിച്ചുമൂടിയ മകൻ പിടിയിൽ

ഈയാഴ്ച ജില്ലയില്‍ നക്‌സലുകള്‍ നടത്തുന്ന രണ്ടാമത്തെ കൊലപാതകമാണിതെന്നാണ് പോലീസ് പറയുന്നത്.  അഹേരി തഹസില്‍ കപെവഞ്ച ഗ്രാമത്തില്‍ താമസിക്കുന്ന രാംജി അത്‌റാമാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. അക്രമികളുടെ കൈകൊണ്ട് എഴുതിയ ഒരു കുറിപ്പും മൃതദേഹത്തോടൊപ്പം കണ്ടുകിട്ടിയിരുന്നു. അത്റാം ഒരു പോലീസ് ഇന്‍ഫോര്‍മറാണെന്നും ഇയാള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ സേനയുമായി ഒരു ഏറ്റുമുട്ടല്‍ ഉണ്ടായിട്ടുണ്ടെന്നും വെടിവെപ്പില്‍ ഒരു വനിതാ നക്‌സല്‍ കൊല്ലപ്പെട്ടെന്നുമായിരുന്നു കുറിപ്പിലെ ആരോപണം.

Also Read: ദേവ് ദീപാവലി ദിനത്തിൽ 3 ശുഭ യോഗങ്ങൾ; ഈ രാശിക്കാർക്ക് ലഭിക്കും സ്പെഷ്യൽ കൃപ!

എന്നാൽ ഇയാള്‍ ഇന്‍ഫോമറാണെന്ന നക്‌സല്‍ അവകാശവാദം പോലീസ് തള്ളികളഞ്ഞു. നക്‌സലുകള്‍ പറയുന്ന ഏറ്റുമുട്ടല്‍ നടന്നത് 14 മാസം മുമ്പാണെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.  വ്യാഴാഴ്ച രാത്രിയിലും ജില്ലയില്‍ നക്‌സലുകള്‍ ഒരാളെ വെടിവച്ചു കൊന്നിരുന്നു. എടപ്പള്ളി തഹ്സിലിലെ ടിറ്റോല ഗ്രാമത്തിലെ ലാല്‍സു വെല്‍ഡയാണ് അന്ന് മരിച്ചത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News