കൊല്ലത്ത് 14കാരന് നേരെ ലൈംഗികാതിക്രമം; അഞ്ച് പേർ അറസ്റ്റിൽ

സംഭവത്തിൽ  അന്വേഷണം നടത്തിയ കര്‍ശന നിയമ നടപടി സ്വീകരിക്കാന്‍  മന്ത്രി വീണ ജോർജ് വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി

Written by - Zee Malayalam News Desk | Last Updated : Nov 20, 2023, 07:05 PM IST
  • കുട്ടിയുടെ പിതാവാണ് പത്തനാപുരം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
  • സംഭവത്തിൽ മാങ്കോട് സ്വദേശികളായ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു
കൊല്ലത്ത് 14കാരന് നേരെ ലൈംഗികാതിക്രമം; അഞ്ച് പേർ അറസ്റ്റിൽ

കൊല്ലം : പത്തനാപുരത്ത് 14കാരന് നേരെ ലൈംഗികാതിക്രമം, മാങ്കോട് സ്വദേശിയായ ആൺകുട്ടിയെ അഞ്ച് പേർ പീഡിപ്പിച്ചതായിട്ടാണ് പരാതി. കുട്ടിയെ തടഞ്ഞുവെച്ച് വസ്ത്രം അഴിപ്പിച്ച് ജനനേന്ദ്രിയതിൽ കത്തി വച്ചതായിട്ടാണ് പരാതി. കുട്ടിയുടെ പിതാവാണ് പത്തനാപുരം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. സംഭവത്തിൽ മാങ്കോട് സ്വദേശികളായ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

മാങ്കോട്  ബാബു വിലാസത്തിൽ ബാബു മകൻ അജിത്ത്(30), അനീഷ് ഭവനിൽ ജോസ് മകൻ അനീഷ് (26), മംഗലത്ത് വീട്ടിൽ ഭാസ്കരൻ മകൻ രാജേഷ് (31), കാഞ്ഞിരത്തും വിളയിൽ ദേവദാസ് മകൻ അജിത്ത് (26)അഖിൽ ഭവനത്തിൽ രവീന്ദ്രൻ മകൻ അനീഷ്(26) എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി റിമാൻഡ് ചെയ്യുകയും ചെയ്തു.

ALSO READ : Crime News: മദ്യലഹരിയിലുണ്ടായ തര്‍ക്കത്തിൽ മധ്യവയസ്‌ക്കന്റെ തലയടിച്ചു തകര്‍ത്ത സംഭവം; ഒരാൾ അറസ്റ്റിൽ

സംഭവത്തിൽ  അന്വേഷണം നടത്തിയ കര്‍ശന നിയമ നടപടി സ്വീകരിക്കാന്‍  മന്ത്രി വീണ ജോർജ് വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ഇൻസ്പെക്ടർ ജയകൃഷ്ണൻ, എസ് ഐ ശരലാൽ, സിവിൽ പോലീസ് ഓഫീസർമാരായ സുജിത്ത്, അനൂപ്, മഹേന്ദ്രൻ എന്നിവരാണ് പ്രതികളെ പിടികൂടിയത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News