HDFC Bank FD: സ്ഥിര നിക്ഷേപം എച്ച്‌ഡിഎഫ്‌സി ബാങ്കില്‍ തുടങ്ങിയാലോ? കാരണമുണ്ട്

HDFC Bank:  പിൻവലിക്കാനാവാത്ത സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് എച്ച്‌ഡിഎഫ്‌സി ബാങ്ക് പുതുക്കി നിശ്ചയിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Dec 5, 2023, 12:44 PM IST
  • കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വരാനിരിക്കുന്ന ദ്വൈമാസ പണ നയ യോഗത്തിന് മുന്നോടിയായി സ്ഥിരനിക്ഷേപ പലിശ നിരക്ക് ബാങ്ക് പുതുക്കി നിശ്ചയിച്ചത്
HDFC Bank FD: സ്ഥിര നിക്ഷേപം എച്ച്‌ഡിഎഫ്‌സി ബാങ്കില്‍ തുടങ്ങിയാലോ? കാരണമുണ്ട്

HDFC Bank FD Updates: ഭാവി ആവശ്യങ്ങള്‍ മുന്നില്‍ക്കണ്ട് ഒരു സ്ഥിര നിക്ഷേപം ആരംഭിക്കാന്‍ നിങ്ങള്‍ പദ്ധതിയിടുകയാണ് എങ്കില്‍ എച്ച്‌ഡിഎഫ്‌സി ബാങ്ക് പരിഗണിക്കാം. കാരണം അടുത്തിടെ എച്ച്‌ഡിഎഫ്‌സി ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് പരിഷ്‌കരിച്ചിരുന്നു.

Also Read:  Aadhaar Card Free Update: ആധാര്‍ വിവരങ്ങള്‍ സൗജന്യമായി പുതുക്കാന്‍ ഇനി വെറും 10 ദിവസങ്ങള്‍ മാത്രം 

പിൻവലിക്കാനാവാത്ത സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് എച്ച്‌ഡിഎഫ്‌സി ബാങ്ക് പുതുക്കി നിശ്ചയിച്ചത്. കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) വരാനിരിക്കുന്ന ദ്വൈമാസ പണ നയ യോഗത്തിന് മുന്നോടിയായി സ്ഥിരനിക്ഷേപ പലിശ നിരക്ക് ബാങ്ക് പുതുക്കി നിശ്ചയിച്ചത്.  അതേസമയം,  RBI പണ നയ സമിതി (എംപിസി) അനുകൂലമായ പണപ്പെരുപ്പ കണക്കുകൾക്കിടയിലും റിപ്പോ നിരക്ക് അതേപടി നിലനിർത്തുമെന്നാണ് സൂചനകള്‍. 

Also Read:  Love Horoscope: ഈ രാശിക്കാരുടെ ജീവിതം പ്രണയത്താല്‍ നിറയും!! പങ്കാളിയുമൊത്തുള്ള നിങ്ങളുടെ ഈ ആഴ്ച എങ്ങിനെ? 
   
എച്ച്‌ഡിഎഫ്‌സി ബാങ്ക് പിൻവലിക്കാനാവാത്ത ഒന്ന് മുതൽ രണ്ട് വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് പരമാവധി 7.45 ശതമാനവും രണ്ട് മുതൽ പത്ത് വർഷം വരെ കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്ക് 7.2 ശതമാനവും പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.  

Also Read:  Black Thread Impact: കഴുത്തിൽ കറുത്ത നൂൽ കെട്ടിയാൽ ലഭിക്കും 5 അത്ഭുതകരമായ ഗുണങ്ങൾ
 
2 കോടി രൂപയ്ക്ക് തുല്യമായതോ അതിൽ കൂടുതലോ ഉള്ള തുകകൾക്ക് പിൻവലിക്കാനാവാത്ത ആഭ്യന്തര/NRE/NRO ടേം നിക്ഷേപങ്ങൾക്ക് പുതുക്കിയ പലിശ നിരക്കുകൾ ബാധകമാണ്.

സാധാരണ സ്ഥിര നിക്ഷേപങ്ങളെ അപേക്ഷിച്ച് ഉയർന്ന പലിശ നിരക്ക് നൽകുന്ന, എന്നാല്‍ പിൻവലിക്കാൻ കഴിയാത്ത സ്ഥിര നിക്ഷേപങ്ങൾ സുരക്ഷിത നിക്ഷേപ ഓപ്ഷനായി കണക്കാക്കപ്പെടുന്നു. പേര് പോലെതന്നെ ഈ സ്ഥിര നിക്ഷേപങ്ങൾക്ക് അകാല പിൻവലിക്കൽ സൗകര്യമില്ല, അതായത് നിക്ഷേപകർക്ക് നിയുക്ത കാലാവധിക്ക് മുമ്പ് അവ പിന്‍വലിക്കാന്‍ സാധിക്കില്ല. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News