Bank Account: ഒന്നില്‍ക്കൂടുതല്‍ സേവിംഗ്‌സ് അക്കൗണ്ടുകള്‍ ഉള്ളവരുടെ ഒരു പ്രശ്നമാണ് ചില അക്കൗണ്ടുകള്‍ ഉപയോഗിക്കാതിരിക്കുക എന്നത്. ചിലപ്പോള്‍ അത് മറക്കുന്നതായിരിക്കാം, അല്ലെങ്കില്‍ ആവശ്യമില്ലായിരിക്കാം.
ഇത്തരത്തിലുള്ള അക്കൗണ്ടുകളെ നിഷ്ക്രിയ അക്കൗണ്ടുകള്‍ എന്നാണ് പറയുക. മുന്‍പ് ഇത്തരത്തിലുള്ള അക്കൗണ്ടുകളുടെ മേല്‍ ബാങ്ക് നടപടികള്‍ സ്വീകരിച്ചിരുന്നില്ല. എന്നാല്‍, ഇന്ന് അങ്ങിനെയല്ല. അക്കൗണ്ട് നിലനിര്‍ത്തണമെങ്കില്‍ മിനിമം ബാലന്‍സ്, മറ്റ് ചാര്‍ജുകള്‍ ഉള്‍പ്പെടെ പണ ചിലവ് ഉണ്ട് എന്നാല്‍ കാര്യം നമുക്കറിയാം.
എന്നാല്‍, ഇത്തരത്തില്‍ അക്കൗണ്ട് ഉപയോഗിക്കാതിരുന്നാൽ എന്താണ് നടപടിയെന്ന് അറിയാമോ? അതായത് സാമ്പത്തിക ഇടപാടുകള്‍ നടത്താത്ത ഇത്തരം അക്കൗണ്ടുകൾ നിശ്ചിത സമയം കഴിഞ്ഞാൽ നിഷ്ക്രിയ അക്കൗണ്ടുകളാക്കി മാറ്റുന്നതാണ് ഇപ്പോഴുള്ള നടപടി.
Also Read: PPF Rules Update: പലിശ നിരക്ക് വർദ്ധന ഉടന്‍, നിയമങ്ങളില്‍ മാറ്റം വരുത്തി സര്‍ക്കാര്‍
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഉപയോഗത്തിലില്ലാത്ത സേവിംഗ്‌സ് അക്കൗണ്ടുകളെയാണ് ഡോര്‍മന്‍റ് അക്കൗണ്ട് അല്ലെങ്കില്‍ നിഷ്ക്രിയ അക്കൗണ്ട് എന്ന് വിളിക്കുന്നത്. അതായത്, രണ്ട് വര്‍ഷമായി ഇടപാടുകള്‍ നടത്തിയില്ല എങ്കില്‍ ആ അക്കൗണ്ട് പിന്നീട് ഉപയോഗിക്കാന്‍ സാധിക്കില്ല എന്നര്‍ത്ഥം. ഡെബിറ്റ് , ക്രെഡിറ്റ് ഇടപാടുകള്‍ക്ക് അക്കൗണ്ട് ഉപയോഗിക്കാത്ത സാഹചര്യത്തിലാണ് അക്കൗണ്ട് നിഷ്ക്രിയാ അവസ്ഥയിലേക്ക് മാറുന്നത്.
Also Read: PAN Card Update: നിങ്ങളുടെ പക്കല്‍ 2 പാൻ കാർഡുകൾ ഉണ്ടോ? ഇക്കാര്യം ചെയ്തോളൂ, അല്ലെങ്കില്‍ കനത്ത പിഴ
അക്കൗണ്ട് നിഷ്ക്രിയമായാൽ അക്കൗണ്ടിലുള്ള തുക പിൻവലിക്കാൻ ഇടപാടുകാരന് സാധിക്കില്ല. എടിഎം വഴിയുള്ള ഇടപാട്, ബ്രാഞ്ച് ഇടപാട്, ഇന്റർനെറ്റ് ബാങ്കിംഗ്, എടിഎം കാർഡ് പുതുക്കൽ എന്നിങ്ങനെ ഒരു ഇടപാടും സാധിക്കില്ല. എന്നാല്‍, സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകൾ നിഷ്ക്രിയമായാലും അക്കൗണ്ടിലുള്ള തുകയ്ക്ക് പലിശ ലഭിക്കും.
ഇത്തരത്തില്‍ നിഷ്ക്രിയ അക്കൗണ്ട് തിരിച്ചെടുക്കാനും സാധിക്കും. ഇതിനായി ബാങ്ക് ശാഖകള്‍ സന്ദര്‍ശിച്ച് അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യാനുള്ള അപേക്ഷ സമര്‍പ്പിക്കണം. ഈ ഇടപാട് പൂര്‍ണമായും സൗജന്യമാണ്. ഉപഭോക്താവിൽ നിന്ന്.KYC രേഖകള്‍ ലഭിച്ചതിന് ശേഷം അക്കൗണ്ട് പ്രവര്‍ത്തനക്ഷമമാക്കും.
ഒഴിവാക്കാൻ അക്കൗണ്ട് നിഷ്ക്രിയ അവസ്ഥയിലേക്ക് മാറുന്നത് ഒഴിവാക്കാൻ അക്കൗണ്ടിൽ ഇടപാടുകൾ നടത്തുകയാണ് ഏക പോം വഴി. ചെക്ക് വഴിയുള്ള ഇടപാട്, നിക്ഷേപം, എടിഎം ഇടപാടുകൾ, ഇന്റര്‍നെറ്റ് ബാങ്കിംഗ് എന്നി നടത്താം. കൂടാതെ, നിങ്ങളുടെ സ്ഥിര നിക്ഷേപത്തിലെ പലിശ സേവിംഗ്‌സ് അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യാൻ ബാങ്കിൽ അവസരം നൽകുകയാണ് എങ്കില്‍ അക്കൗണ്ട് നിഷ്ക്രിയമാകില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...