PNB FD Rates: സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ച് പഞ്ചാബ് നാഷണൽ ബാങ്ക്

PNB FD Rates:  സാധാരണ പൗരന്മാർക്ക്, 7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവിൽ 3.50%  മുതൽ 7.25%  വരെ പലിശ നിരക്കുകൾ PNB വാഗ്ദാനം ചെയ്യുന്നു. അതേസമയം, മുതിർന്ന പൗരന്മാർക്ക്, 7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവിൽ 4% മുതൽ 7.75% വരെ അധിക പലിശ നിരക്കുകൾ PNB വാഗ്ദാനം ചെയ്യുന്നു.

Written by - Zee Malayalam News Desk | Last Updated : Jun 2, 2023, 06:06 PM IST
  • 2 കോടി രൂപയിൽ താഴെയുള്ള ടേം ഡെപ്പോസിറ്റുകളുടെ പലിശ നിരക്കാണ് PNB കുറച്ചത്. പുതിയ നിരക്കുകൾ 2023 ജൂൺ 1 മുതൽ പ്രാബല്യത്തിൽ വന്നു.
PNB FD Rates: സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ച് പഞ്ചാബ് നാഷണൽ ബാങ്ക്

Punjab National Bank Update: സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ച് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പൊതു മേഖല ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക്. അടുത്തിടെ തുടര്‍ച്ചയായി പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചതിന് ശേഷമാണ് ബാങ്ക് നിരക്ക് വെട്ടിക്കുറച്ചത്. 

Also Read:  Wrestlers Protest: ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി ക്രിക്കറ്റ് ഇതിഹാസ താരങ്ങള്‍ 

2 കോടി രൂപയിൽ താഴെയുള്ള ടേം ഡെപ്പോസിറ്റുകളുടെ പലിശ നിരക്കാണ് ബാങ്ക് കുറച്ചത്. പുതിയ നിരക്കുകൾ 2023 ജൂൺ 1 മുതൽ പ്രാബല്യത്തിൽ വന്നു. പുതുക്കിയ നിരക്ക് അനുസരിച്ച് ഒരു വർഷത്തെ നിക്ഷേപങ്ങൾക്ക്, ബാങ്ക് പലിശ നിരക്ക് 5 ബേസിസ് പോയിന്‍റ് കുറച്ചു. ഈ നിക്ഷേപങ്ങൾക്ക് ഇനി 6.75% പലിശയാണ് ലഭിക്കുക. 

Also Read:  Bride and Groom Found Dead: ആദ്യരാത്രിയില്‍ വധുവും വരനും മരിച്ച നിലയിൽ!!  മരണത്തിൽ ദുരൂഹതയെന്ന് പോലീസ്  

പഞ്ചാബ് നാഷണൽ ബാങ്ക്: ഏറ്റവും പുതിയ FD നിരക്കുകൾ   (Punjab National Bank: Latest FD Rates) 

സാധാരണ പൗരന്മാർക്ക്, 7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവിൽ 3.50%  മുതൽ 7.25%  വരെ പലിശ നിരക്കുകൾ PNB വാഗ്ദാനം ചെയ്യുന്നു. അതേസമയം, മുതിർന്ന പൗരന്മാർക്ക്, 7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവിൽ 4 ശതമാനം മുതൽ 7.75 ശതമാനം വരെ അധിക പലിശ നിരക്കുകൾ PNB വാഗ്ദാനം ചെയ്യുന്നു.

എന്നാല്‍, സൂപ്പർ സീനിയർ പൗരന്മാർക്ക്  PNB യില്‍ സ്ഥിര നിക്ഷേപം നടത്തുന്നത് നേട്ടമാണ്. സൂപ്പർ സീനിയർ പൗരന്മാർക്ക് പഞ്ചാബ് നാഷണൽ ബാങ്ക് 4.30% മുതൽ 8.05 ശതമാനം വരെ FD പലിശ നിരക്കുകൾ 7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവിൽ വാഗ്ദാനം ചെയ്യുന്നു.

പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ ഏറ്റവും പുതിയ FD നിരക്കുകൾ ചുവടെ  (ഈ നിരക്കുകള്‍ 2 കോടി രൂപയിൽ താഴെ തുകകള്‍ക്ക് ബാധകമാണ്) 
 
7 മുതൽ 14 ദിവസം വരെ: 3.50 ശതമാനം

15 മുതൽ 29 ദിവസം വരെ: 3.50 ശതമാനം

30 മുതൽ 45 ദിവസം വരെ: 3.50 ശതമാനം

46 മുതൽ 90 ദിവസം വരെ: 4.50 ശതമാനം

91 മുതൽ 179 ദിവസം വരെ: 4.50 ശതമാനം

180 മുതൽ 270 ദിവസം വരെ: 5.50 ശതമാനം

271 ദിവസം മുതൽ 1 വർഷത്തിൽ താഴെ: 5.80 ശതമാനം

1 വർഷം: 6.75 ശതമാനം

1 വർഷം മുതൽ 443 ദിവസം വരെ: 6.80 ശതമാനം

444 ദിവസം: 7.25 ശതമാനം

445 മുതൽ 665 ദിവസം വരെ: 6.80 ശതമാനം

666 ദിവസം: 7.05 ശതമാനം

667 ദിവസം മുതൽ 2 വർഷം വരെ: 6.80 ശതമാനം

2 വർഷത്തിന് മുകളിലും 3 വർഷം വരെയും: 7.00 ശതമാനം

3 വർഷത്തിന് മുകളിലും 5 വർഷം വരെയും 6.50 ശതമാനം

5 വർഷത്തിന് മുകളിലും 10 വർഷം വരെയും 6.50 ശതമാനം

പഞ്ചാബ് നാഷണൽ ബാങ്ക് എംസിഎൽആർ നിരക്ക് (MCLR Rates)വർധിപ്പിച്ചു.  അതായത്, PNB അതിന്‍റെ ല്ലാ കാലാവധികളിലുമുള്ള വായ്പാ നിരക്കുകൾ  10 ബേസിസ് പോയിന്‍റുകൾ വർദ്ധിപ്പിച്ചു. പുതിയ പലിശ നിരക്കുകൾ 2023 ജൂൺ 1 മുതൽ പ്രാബല്യത്തിൽ വന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News