Unity Small Finance Bank Fd: ഈ ബാങ്കിൽ എഫ്ഡി ഇട്ടാൽ മുതിർന്ന പൗരന്മാർക്ക് 9.50% പലിശ, 1 ലക്ഷത്തിന് 20000 പലിശ

യൂണിറ്റി ബാങ്ക് 1001 ദിവസത്തെ കാലാവധിയിൽ മുതിർന്ന പൗരന്മാർക്ക് 9.50% പലിശയും പൊതു നിക്ഷേപകർക്ക് 9 ശതമാനം പലിശയും വാഗ്ദാനം ചെയ്യുന്നുണ്ട്

Written by - Zee Malayalam News Desk | Last Updated : Oct 15, 2023, 10:20 AM IST
  • മുതിർന്ന പൗരന്മാർക്ക് 9.50% പലിശയും പൊതു നിക്ഷേപകർക്ക് 9 ശതമാനം പലിശയും
  • സാധാരണ ഉപഭോക്താക്കൾക്ക്, ഇത് 4.5% മുതൽ 9% വരെ പലിശ നിരക്കുകൾ ലഭിക്കും
  • 2 കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് ഈ നിരക്കുകൾ ബാധകമാണ്
Unity Small Finance Bank Fd: ഈ ബാങ്കിൽ എഫ്ഡി ഇട്ടാൽ മുതിർന്ന പൗരന്മാർക്ക് 9.50% പലിശ, 1 ലക്ഷത്തിന് 20000 പലിശ

തിരുവനന്തപുരം: യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക് ലിമിറ്റഡ് (യൂണിറ്റി ബാങ്ക്) തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിര നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്ക് വർധിപ്പിച്ചു. 2 കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് ഈ നിരക്കുകൾ ബാധകമാണ് , 2023 ഒക്ടോബർ 9 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. 701 ദിവസത്തേക്കുള്ള നിരക്കുകൾക്ക് 9.45% പലിശ ലഭിക്കും.അതേസമയം പൊതു നിക്ഷേപകർക്ക് അതേ കാലയളവിലേക്ക് 8.95% ലഭിക്കും.

ഏറ്റവും ഉയർന്ന പലിശ നിരക്കുകൾ

യൂണിറ്റി ബാങ്ക് 1001 ദിവസത്തെ കാലാവധിയിൽ മുതിർന്ന പൗരന്മാർക്ക് 9.50% പലിശയും പൊതു നിക്ഷേപകർക്ക് 9 ശതമാനം പലിശയും വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ, 181 - 201 ദിവസങ്ങളുടെയും 501 ദിവസങ്ങളുടെയും കാലാവധിയിൽ യൂണിറ്റി ബാങ്ക് മുതിർന്ന പൗരന്മാർക്ക് 9.25% pa പലിശയും പൊതു നിക്ഷേപകർക്ക് 8.75% pa-യും വാഗ്ദാനം ചെയ്യുന്നു.

സാധാരണ ഉപഭോക്താക്കൾക്ക് 9% വരെ പലിശ

സാധാരണ ഉപഭോക്താക്കൾക്ക്, ഇത് 4.5% മുതൽ 9% വരെ പലിശ നിരക്കുകൾ ലഭിക്കും. നിലവിൽ മുതിർന്ന പൗരന്മാർക്ക് ഏഴ് ദിവസം മുതൽ പത്ത് വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 4.5% മുതൽ 9.5% വരെ പലിശ നിരക്ക് നൽകുന്നു. അതേസമയം മറ്റ് ബാങ്കുകളും സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തുന്നുണ്ട്. ബാങ്ക് ഓഫ് ബറോഡ സ്ഥിരനിക്ഷേപ (എഫ്ഡി) നിരക്കുകളുടെ പലിശ നിരക്ക് 3 വർഷം വരെ വിവിധ കാലയളവുകളിലായി 50 ബേസിസ് പോയിന്റുകൾ (ബിപിഎസ്) വരെ വർദ്ധിപ്പിച്ചു.

2 കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് ഈ നിരക്കുകൾ ബാധകമാണ്.സ്വകാര്യ വായ്പാ ദാതാക്കളായ യെസ് ബാങ്കും എച്ച്‌ഡിഎഫ്‌സി ബാങ്കും 2 കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക്  പലിശ നിരക്ക് കുറച്ചു . IndusInd ബാങ്ക്, പഞ്ചാബ് & സിന്ധ് ബാങ്ക് എന്നിവയും 2023 ഒക്ടോബറിൽ അവരുടെ ടേം ഡെപ്പോസിറ്റുകളുടെ FD പലിശ നിരക്കുകൾ പരിഷ്കരിച്ചിരുന്നു. അതേസമയം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഒക്ടോബർ 6 ന് തുടർച്ചയായി നാലാം തവണയും പലിശ നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല. 2023 ഫെബ്രുവരി മുതൽ ബെഞ്ച്മാർക്ക് റിപ്പോ നിരക്ക് 6.50 ശതമാനമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News