ജൂലൈ മാസം അവസാനിക്കുമ്പോൾ കേരളത്തിലെ സ്വർണ്ണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാറ്റമില്ലാതെ തുടരുന്ന സ്വർണ്ണത്തിന്റെ വിലയാണ് ഇപ്പോൾ നേരിയ തോതിൽ കുറവ് സംഭവിച്ചിരിക്കുന്നത്. തിങ്കളാഴ്ച്ചത്തെ വില പരിശോധിക്കുമ്പോൾ ഗ്രാമിന് 10 രൂപയും പവന് 80 രൂപയും ആണ് വ്യത്യാസം ഉണ്ടായിരിക്കുന്നത്. അതിനാൽ തന്നെ ഗ്രാമിന് 5,525 രൂപയിലും പവന് 44,200 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. രണ്ട് ദിവസമായി വ്യാപാരം പുരോഗമിച്ചത് ഗ്രാമിന് 5,535 രൂപയും പവന് 44,280 രൂപയുമായാണ്.
ജൂലൈമാസത്തിൽ പൊതുവേ സ്വർണ്ണത്തിന്റെ വില കുറഞ്ഞും കൂടിയതുമായ അവസ്ഥയായിരുന്നു നിലനിന്നത്. ജൂലൈ ഒന്നാം തീയ്യതി പവന് 43,320 രൂപയില്‍ വ്യാപാരം ആരംഭിച്ച സ്വർണ്ണ വില രണ്ടുദിവസങ്ങൾ കഴിഞ്ഞപ്പോഴേക്കും മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കായ ഗ്രാമിന് 5,570 രൂപയിലേക്കും പവന് 43,240 രൂപയിലേക്കും ഇടിവ് സംഭവിക്കുകയായിരുന്നു. രണ്ടു ദിവസം കഴിഞ്ഞതോടെ ജൂലൈ 5ന് വീണ്ടും ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ ഗ്രാമിന് 5570 രൂപയും പവന് 44,560 രൂപയിലേക്കും സ്വർണ്ണ വില കടന്നു. തുടർന്നുള്ള ദിവസങ്ങളിൽ പിന്നേയും കുറഞ്ഞും കൂടിയും നിൽക്കുകയായിരുന്നു സ്വർണ്ണത്തിന്റെ വില.
ALSO READ: പേനകളെ ചികിത്സിക്കുന്ന തൃശ്ശൂരിലെ ആശുപത്രി; രാജ്യത്തെ ആദ്യത്തെ പെൻ ഹോസ്പിറ്റൽ
ഓണം, വിവാഹ സീസണുകൾ വരുന്നതോടെ സ്വർണത്തിന് സംസ്ഥാന വിപണിയിൽ രാജ്യാന്തര വിപണിയിൽ സംഭവിക്കുന്ന വിലയേക്കാൾ ഉയരാൻ സാധ്യതയുണ്ട്. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കഴിഞ്ഞയാഴ്ച വർധിപ്പിച്ചതോടെ രാജ്യാന്തര വിപണിയിൽ സ്വർണ വിലയിൽ ചാഞ്ചാട്ടം ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...