ന്യൂഡൽഹി: പുതിയ മലനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ നടപ്പിലാക്കിയതിന് ശേഷം ഇന്ത്യയിൽ ഡീസൽ എഞ്ചിൻ കാറുകളുടെ എണ്ണം കുറയുന്നു. മാരുതി സുസുക്കി, ഹ്യുണ്ടായ്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ കാർ നിർമ്മാതാക്കൾ അവരുടെ സിഎൻജി മോഡലുകളുടെ എണ്ണം കൂട്ടാൻ ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. “ഡീസൽ നിലവിലുള്ള സെഗ്‌മെന്റുകളിലേക്ക് കമ്പനി സിഎൻജി കൊണ്ടുവരും”. ടാറ്റ മോട്ടോഴ്‌സ് പിവിയുടെയും ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റിയുടെയും മാനേജിംഗ് ഡയറക്ടർ ഷൈലേഷ് ചന്ദ്ര പറഞ്ഞു.
മാരുതി സുസുക്കി, ഹ്യുണ്ടായ്, ടൊയോട്ട, സ്‌കോഡ, ഫോക്‌സ്‌വാഗൺ എന്നിവ തങ്ങളുടെ പോർട്ട്‌ഫോളിയോയിൽ നിന്ന് ചെറിയ ഡീസൽ എഞ്ചിനുകൾ ഘട്ടംഘട്ടമായി ഘട്ടം ഘട്ടമായി ഒഴിവാക്കിയപ്പോൾ, മഹീന്ദ്രയും ടാറ്റയും ഇപ്പോഴും ഡീസൽ എസ്‌യുവികളിൽ പുതിയ മാറ്റം ഒരുങ്ങുകയാണ്. ബിഎസ് 6 സ്റ്റേജ് 2 മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ടാറ്റ മോട്ടോഴ്സ് തങ്ങളുടെ 1.5 ലിറ്റർ ഡീസൽ എഞ്ചിൻ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ആൾട്രോസ് ഹാച്ച് ബാക്ക്, നെക്‌സണിലും ഇതേ മോട്ടോർ തന്നെയാണുള്ളത്.
Altroz, Nexon ഡീസൽ നിർത്തലാക്കും
ടാറ്റയുടെ BS6 സ്റ്റേജ് II ഡീസൽ എഞ്ചിൻ "മലീനീകരണം മാനദണ്ഡങ്ങൾ ക്ലിയർ ചെയ്തിട്ടില്ല" എന്ന് റിപ്പോർട്ട് പറയുന്നു. ഇത് ഡീസൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന Altroz, Nexon വേരിയന്റുകളെ പ്രശ്നത്തിലാക്കുമെന്ന് ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടുന്നു. അടുത്ത റൗണ്ട് നിയമങ്ങളിൽ ഇത് സംഭവിക്കാനാണ് സാധ്യത. ഈ വസ്തുത കമ്പനിക്ക് അറിയാമെന്ന് ശൈലേഷ് ചന്ദ്ര വെളിപ്പെടുത്തി.
ആൾട്രോസ് സിഎൻജിക്ക് ശേഷം നെക്‌സോൺ സിഎൻജിയും പുറത്തിറക്കും
ടാറ്റ പഞ്ചിന്റെ സിഎൻജി പതിപ്പ് ഉടൻ കമ്പനി അവതരിപ്പിച്ചേക്കുമെന്നാണ് പ്രതീക്ഷ, തുടർന്ന് നെക്‌സോണിന്റെ സിഎൻജി ലോഞ്ച്. ടാറ്റ നെക്‌സോണിന് 2023 ഓഗസ്റ്റിൽ ഒരു ഫെയ്‌സ്‌ലിഫ്റ്റ് അപ്‌ഡേറ്റ് ലഭിക്കും. അതേ സമയം അതിന്റെ സിഎൻജി പതിപ്പും പുറത്തിറക്കാം. ഹാരിയർ സിഎൻജി, സഫാരി സിഎൻജി എന്നിവയുടെ ഒരു സാധ്യതയും ടാറ്റ നിഷേധിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...