Nissan: നിസ്സാൻ വിൽക്കുന്നത് ഒരേ ഒരു കാർ മോഡൽ, എന്താണ് അവസ്ഥക്ക് കാരണം

ജാപ്പനീസ് കാർ നിർമാതാക്കളായ നിസാൻ ഇന്ത്യയിൽ ഒരു മോഡൽ മാത്രമാണ് വിൽക്കുന്നത് അതിന് പിന്നിലെ രഹസ്യമാണ്

Written by - Zee Malayalam News Desk | Last Updated : May 29, 2023, 09:42 AM IST
  • മുൻ കാറുകളേക്കാൾ മികച്ച പ്രതികരണമാണ് ഈ കാറിന് ലഭിക്കുന്നത്
  • താരതമ്യപ്പെടുത്തുമ്പോൾ, മാഗ്നൈറ്റിന്റെ വിൽപ്പന ഉയർന്നതല്ല
  • ഇന്ത്യയിൽ ശരാശരി 3,000 യൂണിറ്റുകൾ മാത്രമേ പ്രതിമാസം വിൽക്കാൻ കഴിയുന്നുള്ളു
Nissan: നിസ്സാൻ വിൽക്കുന്നത് ഒരേ ഒരു കാർ  മോഡൽ, എന്താണ് അവസ്ഥക്ക് കാരണം

ഇന്ത്യയിലെ പല കാർ കമ്പനികളും തങ്ങളുടെ കാറുകൾ വിവിധ സെഗ്‌മെന്റുകൾ വിപണിയിൽ വിൽക്കുന്നു. ഹാച്ച്ബാക്കോ എസ്‌യുവിയോ അടക്കം കുറഞ്ഞത് പ്രത്യേക സെഗ്‌മെന്റിൽ 2-3 മോഡലുകൾ എങ്കിലും വിൽപ്പനക്ക് എത്തിക്കുന്നുണ്ട്. ഒരു കാർ കമ്പനിക്ക് വിപണിയിൽ നിലനിൽക്കാൻ എല്ലാ സെഗ്‌മെന്റുകളിലും അവരുടെ കാറുകൾ അവതരിപ്പിക്കേണ്ടത് ആവശ്യമാണ്. എന്നിരുന്നാലും, വിപണിയിൽ ഒരു മോഡലിനെ മാത്രം അടിസ്ഥാനമാക്കി ഇന്ത്യയിൽ കാറുകൾ വിൽക്കുന്ന ഒരു കമ്പനിയുമുണ്ട്.

ജാപ്പനീസ് കാർ നിർമാതാക്കളായ നിസാൻ ഇന്ത്യയിൽ ഒരു മോഡൽ മാത്രമാണ് വിൽക്കുന്നത്. നിസാൻ ഇന്ത്യയിൽ ഹാച്ച്ബാക്കുകളും സെഡാനുകളും എസ്‌യുവികളും വിറ്റഴിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇന്ന് കമ്പനി ഒരു മോഡലിലേക്ക് മാത്രമായി ചുരുങ്ങി. ഇതിൽ ശ്രദ്ധേയമായ കാര്യം  ടാറ്റ പഞ്ച്, റെനോ കിഗർ, ഹ്യുണ്ടായ് വെന്യു തുടങ്ങിയ കാറുകളോട് മത്സരിക്കുന്ന ഒരേ ഒറു നിസ്സാൻ മോഡൽ മാഗ്നൈറ്റ് എസ്‌യുവി മാത്രമാണ്.

സണ്ണി, മൈക്ര, ടെറാനോ, ക്യാപ്ചർ തുടങ്ങിയ ജനപ്രിയ കാറുകൾ ഇന്ത്യയിൽ വിറ്റിരുന്ന അതേ കമ്പനി തന്നെയാണ് ഇപ്പോൾ ഇത്തരമൊരു മാറ്റത്തിലേക്ക് എത്തിയത്. 

എന്തുകൊണ്ടാണ് ഈ അവസ്ഥ ഉണ്ടായത്?

ചില നിസാൻ കാറുകൾ കുറഞ്ഞ വിൽപ്പന കാരണം നിർത്തിയപ്പോൾ ചിലത് പുതിയ മലിനീകരണ മാനദണ്ഡങ്ങൾ അനുസരിച്ച് പുതുക്കാത്തതിനാൽ നിർത്തലാക്കേണ്ടി വന്നു. പിന്നീട് ഹോണ്ട, മാരുതി, ഹ്യുണ്ടായ് എന്നിവയിൽ നിന്നുള്ള കടുത്ത മത്സരം കാരണം നിസാൻ കാറുകൾ കാര്യമായി വിറ്റഴിഞ്ഞില്ല.

മാത്രമല്ല കമ്പനിയുടെ മിക്ക കാറുകളും റെനോയുടെ കാറുകളുടെ റീബാഡ്ജ് ചെയ്ത പതിപ്പുകളായിരുന്നു, അതിനാൽ മികച്ചതാണെങ്കിലും ആളുകൾക്ക് ഈ കാറുകൾ ഇഷ്ടപ്പെട്ടില്ല.

BS-VI ഘട്ടം 2 ലേക്ക് അപ്‌ഗ്രേഡ് ചെയ്യാത്തതിനാൽ നിർത്തലാക്കപ്പെട്ട നിസാൻ ക്യാപ്‌ചറാണ് കമ്പനിയുടെ ഇന്ത്യയിൽ നിന്ന് അവസാനമായി നിർത്തലാക്കിയ കാർ. അതേ സമയം, ഈ കാർ അടച്ചുപൂട്ടാനുള്ള മറ്റൊരു പ്രധാന കാരണം അതിന്റെ വിൽപ്പന കുറവായിരുന്നു.

നിസ്സാൻ മാഗ്നൈറ്റ്

നിസ്സാൻ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ വിൽക്കുന്നത് മാഗ്നൈറ്റ് മാത്രമാണ്. കമ്പനിയുടെ മുൻ കാറുകളേക്കാൾ മികച്ച പ്രതികരണമാണ് ഈ കാറിന് ലഭിക്കുന്നത്. എന്നിരുന്നാലും താരതമ്യപ്പെടുത്തുമ്പോൾ, മാഗ്നൈറ്റിന്റെ വിൽപ്പന ഉയർന്നതല്ല. ഇന്ത്യയിൽ ശരാശരി 3,000 യൂണിറ്റുകൾ മാത്രമേ പ്രതിമാസം വിൽക്കാൻ കഴിയുന്നുള്ളു. നിസാൻ മാഗ്‌നൈറ്റ് ഇന്ത്യൻ വിപണിയിൽ 6 ലക്ഷം രൂപ (എക്‌സ് ഷോറൂം) പ്രാരംഭ വിലയിൽ ലഭ്യമാക്കിയിട്ടുണ്ട്. അതേ സമയം, അതിന്റെ ടോപ്പ് വേരിയന്റിന്റെ വില 10.7 ലക്ഷം രൂപ വരെയാണ്. മെയ് മാസത്തിൽ, ഈ കാറിന് കമ്പനി 57,000 രൂപയുടെ വൻ കിഴിവ് വാഗ്ദാനം ചെയ്യുന്നുണ്ട്.

അടുത്ത വർഷം പുതിയ കാറുകൾ പുറത്തിറക്കും

നിസാൻ ഇന്ത്യ എക്സ്-ട്രെയിൽ, കഷ്‌കായ്, ജൂക്ക് തുടങ്ങിയ കാറുകൾ അടുത്ത വർഷം ഇന്ത്യയിൽ അവതരിപ്പിക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുണ്ട്. കഴിഞ്ഞ വർഷം നടന്ന ഒരു ചടങ്ങിൽ കമ്പനി ഈ കാറുകൾ വെളിപ്പെടുത്തിയിരുന്നു. മാരുതിയുടെ കാറുകളോട് മത്സരിക്കാനായി ഹൈബ്രിഡ് എഞ്ചിനുകളും പരിഷ്കരിച്ച ഫീച്ചറുകളുമുള്ള പുതിയ കാറുകൾ കമ്പനി പുറത്തിറക്കും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News