SBI Special FD Scheme: എഫ്ഡികളിൽ നിക്ഷേപിക്കാൻ പ്ലാനുണ്ടോ? വേ​ഗമായിക്കോട്ടെ... എസ്ബിഐയുടെ ഈ സ്‌പെഷ്യൽ സ്കീം ഉടൻ അവസാനിക്കും

SBI's Special FD Scheme: നിക്ഷേപകർക്ക് പ്രതിമാസ, ത്രൈമാസ, അർദ്ധ വാർഷിക അടിസ്ഥാനത്തിലാകും പലിശ ലഭിക്കുക.  

Written by - Zee Malayalam News Desk | Last Updated : Sep 23, 2024, 04:13 PM IST
  • എസ്‌ബിഐയുടെ ഈ സ്കീം ജനപ്രിയമായതിനാൽ നിക്ഷേപകരുടെ എണ്ണം വർധിച്ചുവന്നു.
  • അതിനാൽ4 തവണയാണ് എഫ്ഡി സ്കീമിന്റെ സമയപരിധി നീട്ടിയത്.
SBI Special FD Scheme: എഫ്ഡികളിൽ നിക്ഷേപിക്കാൻ പ്ലാനുണ്ടോ? വേ​ഗമായിക്കോട്ടെ... എസ്ബിഐയുടെ ഈ സ്‌പെഷ്യൽ സ്കീം ഉടൻ അവസാനിക്കും

നിക്ഷേപം നടത്തുന്നതിനായി മികച്ച ഒരു ഫിക്സഡ് ഡിപ്പോസിറ്റ് സ്കീം തിരയുകയാണോ നിങ്ങൾ? എങ്കിലിതാ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിങ്ങൾക്ക് എറ്റവും നല്ലൊരു ഓപ്ഷൻ നൽകുകയാണ്. എസ്ബിഐയുടെ ഈ 400 ദിവസത്തെ സ്പെഷ്യൽ ഫിക്സഡ് ഡിപ്പോസിറ്റ് സ്കീം ഏറെ ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്. അമൃത് കലാഷ് എന്ന പേരിലുള്ള ഈ സ്കീം ഉടൻ തന്നെ അവസാനിക്കും. നിക്ഷേപിക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് ഇനി വെറും 7 ദിവസം കൂടി മാത്രമെ ബാക്കിയുള്ളൂ. 

2023 ഏപ്രിൽ 12നാണ് എസ്ബിഐ അമൃത് കലാഷ് എന്ന പേരിൽ ഈ എഫ്ഡി സ്കീം ആരംഭിച്ചത്. ഈ സ്കീമിലൂടെ സാധാരണ പൗരന്മാർക്ക് 7.10 ശതമാനം പലിശ നിരക്ക് ലഭിക്കുന്നു. അതേസമയം മുതിർന്ന പൗരന്മാർക്ക് 7.60 ശതമാനമാണ് പലിശ നിരക്ക് നിശ്ചയിച്ചിട്ടുള്ളത്. സെപ്റ്റംബർ 30 ആണ് അമൃത് കലാഷ് സ്‌കീമിൽ നിക്ഷേപിക്കാനുള്ള അവസാന തിയതി. 

Also Read: Supreme Court: സംഭവിച്ചത് ​ഗുരുതര പിഴവ്, മദ്രാസ് ഹൈക്കോടതി വിധി റദ്ദാക്കി; കുട്ടികളുടെ അശ്ലീല ദൃശ്യങ്ങ‌ള്‍ കാണുന്നതും സൂക്ഷിക്കുന്നതും കുറ്റകരമെന്ന് സുപ്രീം കോടതി

എസ്‌ബിഐയുടെ ഈ സ്കീം ജനപ്രിയമായതിനാൽ നിക്ഷേപകരുടെ എണ്ണം വർധിച്ചുവന്നു. അതിനാൽ4 തവണയാണ് എഫ്ഡി സ്കീമിന്റെ സമയപരിധി നീട്ടിയത്. 2023 ഏപ്രിൽ 12ന് തുടങ്ങിയ സ്കീമിന്റെ സമയപരിധി ആദ്യം 2023 ജൂൺ 23വരെയായിരുന്നു. ശേഷം 2023 ഡിസംബർ 31 വരെയും പിന്നീട് 2024 മാർച്ച് 31 വരെയും നീട്ടി. തുടർന്ന് ഈ പ്രത്യേക എഫ്ഡി പദ്ധതിയുടെ അവസാന തീയതി 2024 സെപ്റ്റംബർ 30 വരെ നീട്ടി.

ഈ പദ്ധതിയിൽ നിക്ഷേപിക്കുന്നവർക്ക് പ്രതിമാസ, ത്രൈമാസ, അർദ്ധ വാർഷിക അടിസ്ഥാനത്തിൽ പലിശ ലഭിക്കും. ഇതിൽ മെച്യൂരിറ്റി പലിശയും ടിഡിഎസും കുറച്ച് ഉപഭോക്താവിൻ്റെ അക്കൗണ്ടിൽ നിക്ഷേപിക്കും. ആദായ നികുതി നിയമത്തിന് കീഴിൽ ബാധകമായ നിരക്കിലാണ് ടിഡിഎസ് ഈടാക്കുന്നത്. ഓൺലൈനായും നേരിട്ട് ബാങ്കിൽ പോയും നിക്ഷേപം നടത്താവുന്നതാണ്. അമൃത് കലാഷ് സ്കീമിൽ നിക്ഷേപിക്കുന്നതിന് എസ്ബിഐയുടെ യോനോ ബാങ്കിംഗ് ആപ്പ് ഉപയോഗിക്കാവുന്നതാണ്. ‍

മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News