SBI Eco-Friendly Schemes: പുതിയ സ്ഥിര നിക്ഷേപ പദ്ധതിയുമായി എസ്ബിഐ, ആർക്കൊക്കെ നിക്ഷേപിക്കാം? പലിശ നിരക്ക് എത്ര? അറിയാം

SBI Eco-Friendly Schemes:  എസ്‌ജിആർടിഡി പോലുള്ള ഒരു ഗ്രീൻ ഡെപ്പോസിറ്റ്, പരിസ്ഥിതി സൗഹൃദ പദ്ധതികളിൽ തങ്ങളുടെ അധിക പണം നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Jan 13, 2024, 08:16 PM IST
  • രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാക്കളായ SBI പരിസ്ഥിതി സൗഹൃദ പദ്ധതികളെ പിന്തുണയ്ക്കുന്നതിനായി ഫണ്ട് ശേഖരിക്കുക എന്ന ലക്ഷ്യത്തോടെ എസ്ബിഐ ഗ്രീൻ റുപ്പി ടേം ഡെപ്പോസിറ്റ് എന്ന പുതിയ സംരംഭം അവതരിപ്പിച്ചിരിയ്ക്കുകയാണ്.
SBI Eco-Friendly Schemes: പുതിയ സ്ഥിര നിക്ഷേപ പദ്ധതിയുമായി എസ്ബിഐ, ആർക്കൊക്കെ നിക്ഷേപിക്കാം? പലിശ നിരക്ക് എത്ര? അറിയാം

SBI Eco-Friendly Schemes: സ്ഥിര നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ എപ്പോഴും തങ്ങളുടെ സാമ്പത്തിക സുരക്ഷയ്ക്കാണ് പ്രാധാന്യം നല്‍കുക. അതിനായി ആളുകള്‍ പ്രഥമ പരിഗണന  നല്‍കുന്നത് രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കാണ്.  

Also Read:  Mangal Uday 2024: ചൊവ്വയുടെ ഉദയം ഈ രാശിക്കാര്‍ക്ക് നല്‍കും അടിപൊളി ഭാഗ്യം!!   
 
രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാക്കളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) പരിസ്ഥിതി സൗഹൃദ പദ്ധതികളെ പിന്തുണയ്ക്കുന്നതിനായി ഫണ്ട് ശേഖരിക്കുക എന്ന ലക്ഷ്യത്തോടെ എസ്ബിഐ ഗ്രീൻ റുപ്പി ടേം ഡെപ്പോസിറ്റ് (SBI Green Rupee Term Deposit  - SGRTD) എന്ന പുതിയ സംരംഭം അവതരിപ്പിച്ചിരിയ്ക്കുകയാണ്. പേരുപോലെ തന്നെ ഇന്ത്യയിലെ ഗ്രീൻ ഫിനാൻസ് ഇക്കോസിസ്റ്റത്തിന്‍റെ വളർച്ചയ്ക്ക് സംഭാവന നൽകുക എന്നതാണ് ഈ നിക്ഷേപ പദ്ധതികൊണ്ട്  ലക്ഷ്യമിടുന്നത്. 

Also Read:  Death to Life!! ആംബുലൻസ് റോഡിലെ കുഴിയിൽ വീണു, മൃതശരീരത്തിന് ജീവന്‍ തിരികെ കിട്ടി!!  

എന്താണ് എസ്ബിഐയുടെ ഗ്രീൻ റുപ്പി ടേം ഡെപ്പോസിറ്റ്? (What Is SBI's Green Rupee Term Deposit?)

എസ്‌ജിആർടിഡി പോലുള്ള ഒരു ഗ്രീൻ ഡെപ്പോസിറ്റ്, പരിസ്ഥിതി സൗഹൃദ പദ്ധതികളിൽ തങ്ങളുടെ അധിക പണം നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു. 2070-ഓടെ നെറ്റ് കാർബൺ ന്യൂട്രാലിറ്റി കൈവരിക്കുക എന്ന സര്‍ക്കാരിന്‍റെ ലക്ഷ്യത്തിന് ഈ പദ്ധതി പിന്തുണ നല്‍കുന്നു. 
 
എസ്ബിഐ ഗ്രീൻ റുപ്പി ടേം ഡെപ്പോസിറ്റ്  Vs റെഗുലർ ടേം ഡെപ്പോസിറ്റുകൾ (SBI Green Rupee Term Deposit vs Regular Term Deposits)

സാധാരണ ടേം ഡെപ്പോസിറ്റുകൾക്ക് സമാനമായി, എസ്ബിഐ ഗ്രീൻ റുപ്പി ടേം ഡെപ്പോസിറ്റ്  നിക്ഷേപകർക്ക് ഒരു നിശ്ചിത കാലയളവിൽ ഒരു നിശ്ചിത പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഗ്രീൻ ഡിപ്പോസിറ്റിനു കീഴിൽ ശേഖരിക്കുന്ന ഫണ്ട് എങ്ങനെ വിനിയോഗിക്കുന്നു എന്നതിലാണ് പ്രധാന വ്യത്യാസം

പരമ്പരാഗത സ്ഥിര നിക്ഷേപങ്ങളിൽ നിന്ന് വ്യത്യസ്തമായി, പരിസ്ഥിതിയിൽ സ്വാധീനം ചെലുത്തുന്ന പ്രോജക്ടുകളെ പിന്തുണയ്ക്കുന്നതിലാണ് എസ്ബിഐ ഗ്രീൻ റുപ്പി ടേം ഡെപ്പോസിറ്റുകള്‍ പ്രധാനമായും വിനിയോഗിക്കപ്പെടുക. അതായത്, സൗരോർജ്ജ പദ്ധതികൾ, കാറ്റാടിപ്പാടങ്ങൾ, ഓർഗാനിക് ഫാമിംഗ്  എന്നിവയ്ക്കുള്ള ധനസഹായം ഉൾക്കൊള്ളുന്ന ഹരിത സ്ഥിര നിക്ഷേപങ്ങൾ വഴി ധനസഹായം നൽകുന്ന പദ്ധതിയാണ് ഇത്. 

എസ്ബിഐ ഗ്രീൻ റുപ്പി ടേം ഡെപ്പോസിറ്റിൽ ആർക്കൊക്കെ നിക്ഷേപിക്കാം? (Who Can Invest In SBI's Green Rupee Term Deposit?)

ഇന്ത്യൻ പൗരന്മാർക്കും എൻആർഐ ഉപഭോക്താക്കൾക്കും എസ്ബിഐ ഗ്രീൻ റുപ്പി ടേം ഡെപ്പോസിറ്റ് സ്കീം ലഭ്യമാണ്.
 
എസ്ബിഐ  ഗ്രീൻ റുപ്പി ടേം ഡെപ്പോസിറ്റ്: കാലാവധി  (SBI's Green Rupee Term Deposit: Tenor)

നിക്ഷേപകർക്ക് മൂന്ന് കാലയളവുകളിൽ നിന്ന് സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കാം: 1,111 ദിവസം, 1777 ദിവസം, 2222 ദിവസം എന്നിങ്ങനെയാണ് അവ. 

എസ്ബിഐ ഗ്രീൻ റുപ്പി ടേം ഡെപ്പോസിറ്റ്: എങ്ങനെ അപേക്ഷിക്കാം? (SBI's Green Rupee Term Deposit: How To Apply?)

ഈ ഡെപ്പോസിറ്റ് സ്കീമിള്‍ ചേരാന്‍ താത്പര്യമുള്ളവര്‍ക്ക് ബ്രാഞ്ച് നെറ്റ്‌വർക്കിലൂടെയും യോനോ, ഇന്റർനെറ്റ് ബാങ്കിംഗ് സേവനങ്ങൾ എന്നിവ വഴിയോ സാധിക്കും.

എസ്ബിഐയുടെ ഗ്രീൻ റുപ്പി ടേം ഡെപ്പോസിറ്റ്: പലിശ നിരക്ക്  (SBI's Green Rupee Term Deposit: Interest Rate)
 
റെ​ഗുലർ നിക്ഷേപങ്ങളേക്കാൾ 10 അടിസ്ഥാന നിരക്ക് കുറവാണ് എസ്ബിഐ ഗ്രീൻ റുപ്പി ടേം ഡെപ്പോസിറ്റിന് ലഭിക്കുക. റീട്ടെയിൽ നിക്ഷേപങ്ങൾക്ക് 1111 ദിവസത്തേക്ക് 6.65%, 1777 ദിവസത്തേക്ക് 6.65%, 2222 ദിവസത്തേക്ക് 6.40% നിരക്കിലാണ് പലിശ ലഭിക്കുക. ബൾക്ക് നിക്ഷേപങ്ങളാണെങ്കിൽ 6.15%, 6.15%, 5.90% എന്നിങ്ങനെയാണ് യഥാക്രമമുള്ള പലിശ നിരക്ക്. മുതിർന്ന പൗരന്മാർക്ക് സാധാരണ  നിക്ഷേപകർക്ക് ബാധകമായ നിരക്കിനേക്കാൾ അധിക പലിശ നിരക്ക് ലഭിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News